TRENDING:

സ്ത്രീകളുടെ പൊക്കിൾച്ചുഴിയോട് ചില പുരുഷൻമാർക്ക് ആകർഷണം തോന്നാൻ കാരണമെന്ത്? വിദഗ്ദ്ധർ പറയുന്നത് ഇതാണ്

Last Updated:

ലൈംഗിക ഉത്തേജനമുണ്ടാക്കുന്ന ഒരു ശരീരഭാഗമാണ് സ്ത്രീകളുടെ പൊക്കിൾച്ചുഴി. ഇത് വളരെ സെൻസിറ്റീവായ ഭാഗമാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചോദ്യം: സ്ത്രീകളുടെ പൊക്കിൾച്ചുഴിയോട് ആകർഷണം തോന്നാൻ കാരണമെന്താണ്? ചില സ്ത്രീകളുമായി അടുത്തിടപഴകിയപ്പോൾ നല്ല പൊക്കിൾച്ചുഴിയുള്ളത് അഭിമാനകരമായാണ് അവർ കരുതുന്നതെന്ന് മനസിലായി. ഞാൻ ഒരു അവിവാഹിതനാണ്, ഭാവിയിൽ എന്റെ സ്ത്രീ പങ്കാളിയോട് എന്‍റെ ഈ താൽപര്യം തുറന്നു പറയാമോ?
advertisement

സിനിമകളിലൊക്കെ കാണുന്ന ഒരു രംഗമുണ്ട്. സാരിയുടുത്ത സ്ത്രീ കഥാപാത്രം, കാറ്റു വീശുമ്പോൾ സാരി ശരീരത്തിൽനിന്ന് പാറി മാറുന്നതും, അവളുടെ പൊക്കിൾച്ചുഴി ദൃശ്യമാകുന്നതും. റൊമാന്‍റിക്, അഡൽറ്റ്സ് ഒൺലി സിനിമകളിലുമൊക്കെ ഇത്തരമൊരു സീൻ സാധാരണമാണ്. സിനിമകളിൽ മാത്രമല്ല, ചരിത്രപരമായ ചില പെയിന്‍റിംഗുകളിലുമൊക്കെ സ്ത്രീകളുടെ പൊക്കിൾച്ചുഴി സൌന്ദര്യം അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. നർത്തികളുടെ പെയിന്‍റിംഗുകളിലൊക്കെ ഇത് കണ്ടിട്ടുണ്ട്.

സ്ത്രീകളിൽ പുരുഷൻമാർക്ക് ലൈംഗികത ഉണർത്തുന്ന വളരെ പ്രധാനപ്പെട്ട ശരീരഭാഗമാണ് പൊക്കിൾക്കൊടി. സ്ത്രീകളുടെ ശരീര ആകാര വടിവ്, നിതംബം എന്നിവപോലെ തന്നെയാണ് പൊക്കിൾക്കൊടി പുരുഷൻമാരിൽ ആകർഷണം ഉളവാക്കുന്നത്. 2012ൽ ഗൂഗിളിൽ ഏറ്റുവമധികം തിരയപ്പെട്ട സ്ത്രീകളുടെ ശരീരഭാഗ ചിത്രങ്ങളിൽ ഒന്നാണിത്.

advertisement

Also Read- 'സെക്സ് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് സ്ത്രീകളോട് തുറന്നുചോദിക്കാൻ പേടി'; പോംവഴി തേടിയ 35കാരന് കൗൺസലറുടെ മറുപടി

ഒരാൾക്ക് സ്ത്രീകളുടെ പൊക്കിൾച്ചുഴികളോട് ആകർഷണമുണ്ടായാൽ, അത് അവരോട് തുറന്നു പറയുന്നതിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ? അങ്ങനെ തുറന്നു പറഞ്ഞാൽ അവർ എന്തു കരുതും? എപ്പോഴാണ് അത് തുറന്നു പറയാൻ പറ്റിയ അവസരം. ചിലപ്പോഴെങ്കിലും പുരുഷൻമാരെ ആശയകുഴപ്പത്തിലാക്കുന്ന ചോദ്യങ്ങളാണിത്. ഒരു സ്ത്രീയുമായി അടുത്തിടപഴകുമ്പോഴോ, ലൈംഗിക ബന്ധത്തിനിടയിലോ ഇക്കാര്യം തുറന്നു പറയുന്നത് ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും. പരസ്പരം അഭിനന്ദിച്ച് സംസാരിക്കുന്നത് ബന്ധത്തിന് ദൃഢതയേകുകയും ആസ്വാദ്യകരമാക്കുകയും ചെയ്യും.

advertisement

ലൈംഗിക ഉത്തേജനമുണ്ടാക്കുന്ന ഒരു ശരീരഭാഗമാണ് സ്ത്രീകളുടെ പൊക്കിൾച്ചുഴി. ഇത് വളരെ സെൻസിറ്റീവായ ഭാഗമാണിത്. സംഭോഗത്തിന് മുമ്പുള്ള ഘട്ടത്തിൽ(ഫോർപ്ലേ) പൊക്കിൾച്ചുഴിയെ സ്പർശിച്ചും ചുംബിച്ചും പുരുഷൻമാർക്ക് സ്ത്രീകളിലെ ലൈംഗികത ഉണർത്താനാകും. കാരണം സ്ത്രീകളിലെ ജനനേന്ദ്രിയത്തെ ഉത്തേജിപ്പിക്കുന്ന ഞരമ്പുകൾ അടങ്ങിയ മൂത്രസഞ്ചി സ്തരത്തിനും യോനിക്കും ഇടയിലുള്ള ഭാഗത്തായാണ് പൊക്കിൾച്ചുഴി കലകൾ ഉള്ളത്. പൊക്കിൾച്ചുഴിയെ ചുംബിക്കുന്നതും സ്പർശിക്കുന്നതും യോനിയിൽ ഉത്തേജനം ഉണ്ടാക്കുന്നു. ഇതുവഴി ലൈംഗികബന്ധം കൂടുതൽ ആസ്വാദ്യകരമാകും.

Also Read- 'വിവാഹിതരും മുതിർന്നവരും തടിച്ചവരുമായ സ്ത്രീകളോട് തോന്നുന്ന ആകർഷണത്തിനു പിന്നിലെന്ത് ?' വിദഗ്ധർ പറയുന്നതെന്ത്?

advertisement

പൊക്കിൾച്ചുഴിയോടുള്ള നിങ്ങളുടെ ഇഷ്ടവും ആകർഷണവും അനിയന്ത്രിതമായ കാര്യമല്ല. ഇത് ലൈംഗികതയെക്കുറിച്ചുള്ല നിങ്ങളുടെ ധാരണയെ അതിശയപ്പെടുത്തുന്നതുമല്ല. ഇക്കാര്യം നിങ്ങൾ വിഷമിക്കേണ്ട കാര്യവുമില്ല. പൊക്കിൾച്ചുഴിയോടുള്ള ഇഷ്ടം പങ്കാളിയോട് തുറന്നു പറയണം. ലൈംഗികബന്ധത്തിനിടയിൽ പങ്കാളിയുടെ പൊക്കിൾച്ചുഴിയെ ചുംബിച്ചും സ്പർശിച്ചും അവരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിക്കാനാകും. ഇതുവഴി നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും കൂടുതൽ ആനന്ദം കണ്ടെത്താം.

മലയാളം വാർത്തകൾ/ വാർത്ത/Life/
സ്ത്രീകളുടെ പൊക്കിൾച്ചുഴിയോട് ചില പുരുഷൻമാർക്ക് ആകർഷണം തോന്നാൻ കാരണമെന്ത്? വിദഗ്ദ്ധർ പറയുന്നത് ഇതാണ്
Open in App
Home
Video
Impact Shorts
Web Stories