TRENDING:

World Meteorological Day | ലോക കാലാവസ്ഥ ദിനം 2021: ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

Last Updated:

Why World Meteorological Day is significant? All you need to know | എല്ലാ വർഷവും മാർച്ച് 23- നാണ് ലോക കാലാവസ്ഥാ ദിനം ആചരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എല്ലാ വർഷവും മാർച്ച് 23- നാണ് ലോക കാലാവസ്ഥാ ദിനം ആചരിക്കുന്നത്. ജനങ്ങൾക്കും അവരുടെ ഇടപെടലുകൾക്കും ഭൗമാന്തരീക്ഷത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ ഉള്ള പ്രാധാന്യത്തെ ഊന്നിപ്പറയാനാണ് ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഒരു ഇന്റർ-ഗവൺമെന്റൽ ബോഡിയായ ലോക കാലാവസ്ഥാ സംഘടന (W M O) സ്ഥാപിച്ചതിന്റെ വാർഷിക ദിനം കൂടിയാണ് മാർച്ച് 23. 1950 മാർച്ച് 23-നാണ് ലോക കാലാവസ്ഥ സംഘടന നിലവിൽ വന്നത്.
advertisement

W M O-യുടെ വെബ്‌സൈറ്റ് പ്രകാരം, ലോക കാലാവസ്ഥ ദിനം സമൂഹത്തിന്റെ പൊതുവായ സുരക്ഷയ്ക്കും നന്മയ്ക്കും കാലാവസ്ഥാ സംബന്ധിയും ജലശാസ്ത്രസംബന്ധിയുമായ ദേശീയ തലത്തിലുള്ള അവശ്യസേവനങ്ങൾ എത്രത്തോളം സംഭാവന നൽകുന്നു എന്നത് നമുക്ക് കാണിച്ചു തരുന്നു.

ലോക കാലാവസ്ഥാ സംഘടനയുടെ രൂപീകരണത്തിന്റെ വാർഷികം എന്ന നിലയ്ക്കാണ് ലോക കാലാവസ്ഥാ ദിനം ആചരിച്ചു തുടങ്ങുന്നത്. 193 രാജ്യങ്ങൾ അംഗമായിട്ടുള്ള സംഘടനയാണ് W M O. ഇത്തരമൊരു സംഘടനയെക്കുറിച്ചുള്ള ആശയം ആദ്യമായി രൂപപ്പെടുന്നത് 1873-ൽ വിയന്നയിൽ വച്ച് നടന്ന അന്താരാഷ്ട്ര കാലാവസ്ഥ സമ്മേളനത്തിലാണ്.

advertisement

1950-ൽ നടന്ന W M O കൺവെൻഷൻ നൽകിയ അംഗീകാരത്തോടെയാണ് ഈ സംഘടന നിലവിൽ വരുന്നത്. തുടർന്ന് 1951-ൽ ലോക കാലാവസ്ഥ സംഘടന ഐക്യ രാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഒരു സ്പെഷ്യലൈസ്‌ഡ്‌ ഏജൻസിയായി മാറി. ലോക കാലാവസ്ഥാ സംഘടനയുടെ ആസ്ഥാനം സ്വിറ്റ്സർലന്റിലെ ജനീവയിലാണ്.

"സമുദ്രം, നമ്മുടെ കാലാവസ്ഥ" എന്നതാണ് 2021-ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ ഔദ്യോഗിക വിഷയം. W M O-യുടെ വെബ്‌സൈറ്റ് പ്രകാരം, സമുദ്രവും കാലാവസ്ഥയും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിനുമേൽ സംഘടനയ്ക്കുള്ള ഊന്നലിനെ പ്രതിഫലിപ്പിക്കുന്ന ഒരു വിഷയം എന്ന നിലയിലാണ് ഇത്തവണ ഇത്തരമൊരു വിഷയം ഔദ്യോഗികമായി തിരഞ്ഞെടുത്തത്.

advertisement

യുണൈറ്റഡ് നാഷൻസ് ഡെക്കെട് ഓഫ് ഓഷ്യൻ സയൻസ് ഫോർ സസ്‌റ്റൈനബിൾ ഡെവലപ്മെന്റിന്റെ പ്രാരംഭ വർഷമാണ് 2021 എന്നതുകൊണ്ടു കൂടിയാണ് ഈ വിഷയം തിരഞ്ഞെടുത്തിട്ടുള്ളത്. സമുദ്ര ശാസ്ത്രത്തിന്റെ പ്രാധാന്യത്തിലും സുസ്ഥിരവികസനത്തിൽ സമുദ്ര ശാസ്ത്രം നിർവഹിക്കുന്ന പങ്കിലും ഊന്നൽ നൽകിക്കൊണ്ടാണ് യുണൈറ്റഡ് നേഷൻസ് ഡെക്കെട് ഓഫ് ഓഷ്യൻ സയൻസ് ഫോർ സസ്‌റ്റൈനബിൾ ഡെവലപ്മെന്റിന്റെ ഭാഗമായ പ്രവർത്തനങ്ങൾ നടക്കുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"ഐക്യരാഷ്ട്ര സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്പെഷ്യലൈസ്‌ഡ്‌ ഏജൻസിയായ W M O, സമുദ്രവും കാലാവസ്ഥയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ ആവശ്യമായ പിന്തുണ നൽകുന്ന സംഘടനയാണ്. നാം ജീവിക്കുന്ന ലോകത്തെ കൂടുതൽ അടുത്തറിയാനും, കാലാവസ്ഥാ വ്യതിയാനം പോലുള്ള മാറ്റങ്ങൾ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച്പഠിക്കാനും, ജനങ്ങൾക്ക് തങ്ങളുടെ ജീവനും സ്വത്തിനുംസംരക്ഷണം നൽകാനും ദുരന്തങ്ങളുടെ അപകട സാധ്യത കുറയ്ക്കാനും കാര്യക്ഷമമായ രീതിയിൽ സമ്പദ്വ്യവസ്ഥ നിലനിർത്തിപ്പോരാനും ഇത് നമ്മളെ സഹായിക്കുന്നു", W M O-യുടെ വെബ്‌സൈറ്റ് പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
World Meteorological Day | ലോക കാലാവസ്ഥ ദിനം 2021: ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം
Open in App
Home
Video
Impact Shorts
Web Stories