ഡ്രൈഫ്രൂട്ട്സിൽ സാധാരണ പഴങ്ങളിൽ ഉള്ളതിനേക്കാൾ നാരുകളുടെ അംശം കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് ശരിയായ ദഹനം നടക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പൊട്ടാസ്യം, കാൽസ്യം, സിങ്ക് തുടങ്ങി ശരീരത്തിന് ആവശ്യമായ ഘടങ്ങളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. കൊഴിപ്പിന്റെ അംശമേ ഇതിൽ അടങ്ങിയിട്ടില്ല എന്നതും പ്രത്യേകതയാണ്.
ചലച്ചിത്ര മേള കണ്ടാസ്വദിക്കാൻ ത്രിദിന പാസ്
കോളസ്ട്രോൾ നിലയിൽ വലിയ സ്വാധീനം ചെലുത്താനും നാം കഴിക്കുന്ന ഡ്രൈഫ്രൂട്ട്സിന് സാധിക്കും. രക്ത സമ്മർദം, ഷുഗർ, ഹൃദയത്തിന്റെ പ്രവർത്തനം എന്നിവയെയെല്ലാം ശരിയായി നിലനിർത്താൻ ഡ്രൈഫ്രൂട്ട്സ് കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിവസവും ഡ്രൈഫ്രൂട്ട്സ് കഴിക്കുന്നത് മാനസിക സംമ്മർദങ്ങൾ നേരിടുന്നവർക്ക് നല്ലൊരു പരിഹാരമാണ്
advertisement
ചർമത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്തുന്നതിനും മുടിക്ക് കരുത്തു നൽകുന്നതിനും
ഡ്രൈഫ്രൂട്ട്സിന് കഴിയും. ഡയറ്റുകൾക്കും മറ്റും തുടങ്ങുമ്പോഴും ഡ്രൈഫ്രൂട്ട്സിന്റെ ഗുണങ്ങൾ മനസ്സിലാക്കി അവ ഭക്ഷണത്തിൽ ഉൾപ്പെണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. നല്ല നിലവാരമുള്ള ഡ്രൈഫ്രൂട്ട്സുകൾ വാങ്ങി ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
