ചലച്ചിത്ര മേള കണ്ടാസ്വദിക്കാൻ ത്രിദിന പാസ് 

Last Updated:
തിരുവനന്തപുരം:  ചലച്ചിത്ര മേള കാണാന്‍ ഇതാദ്യമായി ത്രിദിന പാസ് സമ്പ്രദായം ഏര്‍പ്പെടുത്തി. മുഴുവന്‍ ദിവസവും മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായാണ്  ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.  ഡിസംബര്‍ നാലിന് രാവിലെ 11 മുതല്‍ ത്രിദിന പാസിനായി അപേക്ഷിക്കാം. https://registration.iffk.in/ എന്ന വെബ്‌സൈറ്റിലും ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിലും രജിസ്‌ട്രേഷന്‍ നടത്താം.
ഡിസംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെയും 10 മുതല്‍ 12 വരെയും മേള ആസ്വദിക്കുന്നതിന് ത്രിദിന പാസ് സൗകര്യം പ്രയോജനപ്പെടുത്താം. ത്രിദിന പാസ് എടുക്കുന്നവര്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതല്ലെന്നും അക്കാദമി സെക്രട്ടറി അറിയിച്ചു.  ഡെലിഗേറ്റ് പാസുകള്‍ ടാഗോര്‍ തിയേറ്ററില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെ വിതരണം ചെയ്യും. പ്രത്യേക കൗണ്ടറില്‍ 2000 രൂപ അടച്ച് മുഴുവന്‍ സമയം ചലച്ചിത്രമേള ആസ്വദിക്കാന്‍ സ്‌പോട്ട് രജിസ്‌ട്രേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്യൂ സമ്പ്രദായം ഒഴിവാക്കുന്നു 
അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ റിസര്‍വേഷന്‍ കഴിഞ്ഞുള്ള ടിക്കറ്റുകള്‍ക്കായുള്ള ക്യൂ സമ്പ്രദായം ഇക്കുറി ഒഴിവാകും. തിയേറ്ററുകളില്‍ ഒഴിവുള്ള സീറ്റുകള്‍ക്ക് കൂപ്പണ്‍ ഏര്‍പ്പെടുത്തുന്നതു വഴിയാണ് ക്യൂ ഒഴിവാകുന്നത്. സിനിമകളുടെ പ്രദര്‍ശനം തുടങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് അതത് തിയേറ്ററുകളില്‍ കൂപ്പണ്‍ വിതരണം ചെയ്യും. മേള നടക്കുന്ന എല്ലാ തിയേറ്ററുകളിലും ഈ സൗകര്യം ഏര്‍പ്പെടുത്തിയതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
ചലച്ചിത്ര മേള കണ്ടാസ്വദിക്കാൻ ത്രിദിന പാസ് 
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement