TRENDING:

മലമ്പുഴയിലെ 'യക്ഷി'ക്ക് മോഡലായ നഫീസ വിടവാങ്ങി; കാനായി കുഞ്ഞിരാമന്റെ വിഖ്യാതശില്പത്തിന് ഊർജമായ വനിത

Last Updated:

ശില്പത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾ കഴിഞ്ഞ വർഷം നടന്നപ്പോള്‍ കാനായി ആശുപത്രിയിലെത്തി നഫീസയെ കണ്ടത് വാർത്തയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശില്പമായ മലമ്പുഴയിലെ 'യക്ഷി'ക്ക് മോഡലായ നഫീസ എന്ന നബീസുമ്മ വിടവാങ്ങി. ബുധനാഴ്ച മലമ്പുഴയിലായിരുന്നു അന്ത്യം. ലോക പ്രശസ്തമായ ശില്പത്തിന് ഊർജമായെങ്കിലും അർഹിക്കുന്ന അംഗീകാരം നേടാതെയാണ് നഫീസ ഓർമയാകുന്നത്.
advertisement

ശില്പത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾ കഴിഞ്ഞ വർഷം നടന്നപ്പോള്‍ കാനായി ആശുപത്രിയിലെത്തി നഫീസയെ കണ്ടത് വാർത്തയായിരുന്നു. എന്നാൽ നഫീസയെയും ശില്പം യാഥാർത്ഥ്യമാകാൻ സഹായിച്ച മറ്റ് നാലുപേരെയും സർക്കാരും ലളിതകലാ അക്കാദമിയും അവഗണിച്ചു. 1967 മുതൽ രണ്ടുവർഷംകൊണ്ടാണ് ശില്പം പൂർത്തിയായത്. നഫീസയ്ക്കുള്ള ആദരം എന്ന നിലയിലാണ് ശില്പി തന്നെ അവരെ അന്ന് ആശുപത്രിയെത്തി കണ്ടത്.

Also Read- 'ക്രാക്സ്' ഇവിടെ ഹാപ്പിയാണ്; കോവിഡ് കാലത്ത് അതിഥിയായെത്തിയ കാക്ക കുഞ്ഞ് കുടുംബാംഗമായ കഥ

advertisement

മലമ്പുഴ ഡാമിന്റെ ഉദ്യാനത്തിന് അരികെ 30 അടി ഉയരത്തിലാണ് നഗ്നയായ യക്ഷി ഇരിക്കുന്നരീതിയിലുള്ള ശില്പം സ്ഥിതി ചെയ്യുന്നത്. സൗന്ദര്യം കൊണ്ടുമാത്രമല്ല, വലുപ്പവും ആകാരഭംഗികൊണ്ടും കൊണ്ടും ഏറെ പ്രശസ്തി ശില്പത്തിന് ലഭിച്ചു. ശില്പത്തിന്റെ മുകൾഭാഗം കാനായി പൂർത്തിയാക്കിയത് ഒരു വിദേശ സ്ത്രീയുടെ നഗ്ന ചിത്രം കണ്ടാണ്. കാലിന്റെ ഭാഗത്തിന് മോഡലായത് നഫീസയും.

Also Read- വീട്ടിൽ വന്ന ഫുഡ് ഡെലിവറി ബോയ്‌ക്ക്‌ സർപ്രൈസ് സമ്മാനമൊരുക്കി സുരഭി ലക്ഷ്മി

advertisement

പാവാട കാലിന്റെ മുട്ടിന്റെ ഭാഗംവരെ ഉയർത്തിവെച്ച് നഫീസ, അന്ന് ശില്പിയുടെ മുന്നിൽ ഇരുന്ന കാര്യം ഓർത്തെടുക്കുകയാണ് ശില്പനിർമാണത്തിന് സഹായികളായിരുന്ന വേലായുധനും പഴനിസ്വാമിയും. അപ്പോഴും അവർ തന്റെ നഗ്നത ഒരുതരത്തിലും വെളിപ്പെടുത്തിയിരുന്നില്ല. ശില്പിക്ക് മുന്നിൽ കാലുകൾ കാണിച്ച് അവർ ഇരിക്കുകയായിരുന്നു. ജലസേചന വകുപ്പ് കാനായിയെ സഹായിക്കാനായി നിയോഗിച്ച അഞ്ച് ജോലിക്കാരിൽ ഒരാളായിരുന്നു നഫീസ. മറ്റു രണ്ടുപേർ നേരത്തെ മരിച്ചു.

Also Read- കാറിനും മരത്തിനും ഇടയിൽ കുടുങ്ങി; ബെംഗളൂരുവിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

advertisement

കഴിഞ്ഞവർഷം ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ ശില്പത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരനമാരെ എത്തിച്ച് 12 ദിവസം നീണ്ടുനിന്ന യക്ഷിയാനം പരിപാടി സർക്കാർ സംഘടിപ്പിച്ചിരുന്നു. എന്നാൽ, ശില്പ നിർമാണത്തിൽ പങ്കാളികളായവരെ അവഗണിച്ചത് വ്യാപകമായി വിമർശിക്കപ്പെട്ടു. സർക്കാർ മറന്നപ്പോൾ കോൺഗ്രസിന്റെ സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതി അടക്കമുള്ള സംഘടനകൾ അവരെ ആദരിക്കാൻ മുന്നോട്ടുവന്നിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/
മലമ്പുഴയിലെ 'യക്ഷി'ക്ക് മോഡലായ നഫീസ വിടവാങ്ങി; കാനായി കുഞ്ഞിരാമന്റെ വിഖ്യാതശില്പത്തിന് ഊർജമായ വനിത
Open in App
Home
Video
Impact Shorts
Web Stories