സ്ത്രീയുടെ ശരീരത്തിന്റെ പരിമിതികൾ ഭേദിച്ച് അവയെ പൊതുസ്ഥലത്തെ ശില്പങ്ങളിൽ കുടിയിരുത്തി വാർപ്പുമാതൃകകളെ വെല്ലുവിളിച്ച കലാകാരനാണ് ശില്പി കാനായി കുഞ്ഞിരാമൻ. നഗ്നയായി, കാലുകൾ വിടർത്തി, അലസമായി ഇരിക്കുന്ന ശില്പമാണ് മലമ്പുഴ ഡാമിന്റെ ഉദ്യാനത്തിൽ കാണുന്ന കാനായിയുടെ യക്ഷി. 1969 ലാണ് അന്നത്തെ യാഥാസ്ഥിതിക മനോഭാവത്തെ തച്ചുടച്ചു കൊണ്ട്, ചങ്ങലകൾ വലിച്ചെറിഞ്ഞ് മലമ്പുഴയുടെ പരിസരങ്ങളിൽ യക്ഷി വിരാജിക്കാൻ തുടങ്ങിയത്.
വർഷങ്ങൾക്കിപ്പുറം യക്ഷിയിലെ സാമൂഹിക-രാഷ്ട്രീയ സമവാക്യങ്ങൾക്ക് പുത്തൻ മാനം നൽകുകയാണ് നടിയും നിർമ്മാതാവും നർത്തകിയുമായ റിമ കല്ലിങ്കൽ.
"സ്ത്രീ ശരീരത്തെ നിർവ്വചിക്കുകയാണ് യക്ഷി. സ്ത്രീകൾ എന്നും പെയ്ന്റിങ്ങുകളുടെയും, ശില്പങ്ങളുടെയും കവിതകളുടെയും വിഷയം ആയിട്ടുണ്ട്. അത് ചിലപ്പോൾ നിസീമമായും ചിലപ്പോൾ തെറ്റായും പ്രതിനിധീകരിച്ചിരിക്കാം, നീണ്ട വാർപ്പുമാതൃകകൾക്ക് വഴിവച്ചിരിക്കാം. ഇവിടെ ഞങ്ങൾ സ്വന്തം ശാരീരിക സ്വഭാവത്തിലൂടെ, സ്വീകാര്യത തേടുകയാണ്," റിമ കുറിക്കുന്നു.
യക്ഷിയുടെ മുന്നിൽ ഇരിക്കുന്ന ഒരു ചിത്രത്തോടൊപ്പം മാമാങ്കം എന്ന തന്റെ ഡാൻസ് സ്കൂൾ മുൻകൈയെടുക്കുന്ന ഉദ്യമത്തെ പരിചയപ്പെടുത്തുകയാണ് റിമ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Celebrity Instagram post, Kanayi Kunhiraman, Rima Kallingal, Yakshi sculpture