വീട്ടിൽ വന്ന ഫുഡ് ഡെലിവറി ബോയ്‌ക്ക്‌ സർപ്രൈസ് സമ്മാനമൊരുക്കി സുരഭി ലക്ഷ്മി

Last Updated:

Surabhi Lekshmi's surprise gift for food delivery boy | ഡെലിവറി ബോയ്‌ക്ക്‌ അപ്രതീക്ഷിത സമ്മാനം നൽകിയ വീഡിയോയുമായി നടി സുരഭി ലക്ഷ്മി

വീട്ടിൽ വന്ന ഫുഡ് ഡെലിവറി ബോയ്‌ക്ക്‌ സർപ്രൈസ് സമ്മാനമൊരുക്കി നടി സുരഭി ലക്ഷ്മി. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കിയ സുരഭിയുടെ ഷോർട്ഫിലിം 'ഫുഡ് പാത്തുമായി' ബന്ധപ്പെട്ടാണ് അപ്രതീക്ഷിത അതിഥി തീർത്തും പ്രതീക്ഷിക്കാത്ത സമ്മാനവുമായി മടങ്ങിയത്.
ഭക്ഷണം ഓർഡർ ചെയ്യും മുൻപേ സുരഭി സമ്മാനങ്ങൾ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു. ശേഷം കാത്തിരിപ്പ്. അതിന് മുൻപേ പ്രേക്ഷകരോടായി എന്താണ് പ്ലാൻ എന്ന് സർപ്രൈസ് ചോരാതെ തന്നെ സുരഭി വിശദീകരിക്കുന്നു. ഒരു മേശയുടെ മുകളിൽ കമഴ്ത്തിവച്ചിരിക്കുന്ന കപ്പുകളിലാണ് സർപ്രൈസ്.
ഡെലിവറി ബോയ് എത്തുന്നതും ഈ കപ്പുകൾ തുറന്നു നോക്കണം. ഏതു കപ്പാണോ തുറന്നു നോക്കുന്നത്, അതിനുള്ളിൽ പറഞ്ഞിരിക്കുന്ന സമ്മാനമാവും ലഭിക്കുക.
കാത്തിരിപ്പിന് ശേഷം ഭക്ഷണവുമായി ഡെലിവറി ബോയ് എത്തി. സമ്മാനം തിരഞ്ഞെടുക്കാൻ വേണ്ടി സുരഭി കപ്പുകളുടെ അടുത്തേക്ക് ഡെലിവറി ബോയ് യുവാവിനെ ക്ഷണിക്കുകയാണ്. ഒപ്പം കണ്ണുതുറന്ന് ക്യാമറയും. (വീഡിയോ ചുവടെ)
advertisement
പെരുമഴയത്തും പൊരിവെയിലത്തും ഭക്ഷണവുമായി ചീറിപ്പാഞ്ഞെത്തുന്ന ഫുഡ് ഡെലിവറി ബോയ്സിന്റെ കഥ പറഞ്ഞ ഹ്രസ്വചിത്രമാണ് 'ഫു‍‍ഡ് പാത്ത്'. ഈ ഷോര്‍ട്ട് ഫിലിമിന്റെ ക്രീയേറ്റീവ് ഡയറക്ടർ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സുരഭി ലക്ഷ്മിയാണ്. നിര്‍മ്മാണം അയൂബ് കച്ചേരിയും സംവിധാനം ജിത്തു കെ. ജയനും നിര്‍വഹിച്ചിരിക്കുന്നു. ഈ ചിത്രം വിശപ്പിന്‍റെ കാഴ്ചകളെ കുറിച്ചാണ് ചര്‍ച്ചചെയുന്നത്.
advertisement
ഭക്ഷണം ചിലര്‍ക്ക് ഒരു വലിയ ആഘോഷമോ ഇഷ്ടങ്ങളുടെ തിരഞ്ഞെടുപ്പോ ഒക്കെയായി മാറുകയും മറുപുറത്ത് ഒരു നേരത്തെ വിശപ്പ് മാറ്റുന്നതിനായി കഷ്ടപ്പെടുന്നവരെയും കാണിച്ചുതരികയാണ്. സുരഭിയുടെ തന്നെ യൂട്യൂബ് ചാനലായ surabees ലൂടെയാണ് ഈ ചിത്രം റിലീസ് ചെയ്തത്. ഇതേ ചാനലിൽ തന്നെയാണ് സുരഭി ഈ സർപ്രൈസ് സമ്മാന വീഡിയോയും പോസ്റ്റ് ചെയ്തത്.
കൂടാതെ ലോക്ക്ഡൗൺ, കോവിഡ് കാലഘട്ടങ്ങളിൽ യൂട്യൂബിൽ തങ്ങളുടെ കലാസൃഷ്‌ടികൾ അവതരിപ്പിക്കുന്ന കലാപ്രവർത്തകരുടെ നിരയിൽ സുരഭിയുമെത്തുകയാണ്. സുരഭിയുടെ ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന ആദ്യ കലാസൃഷ്‌ടിയാണ് ഈ ഹ്രസ്വ ചിത്രം.
advertisement
ഇതിനു മുൻപ് സ്ത്രീത്വത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോവുന്ന ഒരു ആൽബം സുരഭി സംവിധാനം ചെയ്തിട്ടുണ്ട്.ബാല്യ, കൗമാര, യൗവന, മാതൃത്വ, വാർദ്ധക്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീ ജീവിതത്തിന്റെ അഞ്ചു വ്യത്യസ്ത ഘട്ടങ്ങൾ വിവരിക്കുന്ന മലയാളത്തിലെ വ്യത്യസ്ത സംരഭമായ 'പെണ്ണാൾ' സീരീസിൽ അഞ്ചു ഗാനങ്ങളുണ്ടായിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വീട്ടിൽ വന്ന ഫുഡ് ഡെലിവറി ബോയ്‌ക്ക്‌ സർപ്രൈസ് സമ്മാനമൊരുക്കി സുരഭി ലക്ഷ്മി
Next Article
advertisement
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം കോടതി തള്ളി 
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം കോടതി തള്ളി 
  • ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഭൂമിയെന്ന വാദം പാലാ സബ് കോടതി തള്ളിയിരിക്കുകയാണ്

  • 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി, പദ്ധതി അനിശ്ചിതത്വത്തിൽ

  • വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കാൻ വീണ്ടും സാമൂഹിക പഠനം നിർദ്ദേശിച്ചു

View All
advertisement