1940-ൽ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ വിർജീന ജിന്നി ഹിസ്‌ലോപ്പ് ബിരുദാനന്തര ബിരുദത്തിനുള്ള പഠനം ആരംഭിച്ചിരുന്നു. എന്നാൽ അവരുടെ ഫൈനൽ പ്രൊജക്റ്റിന്റെ സമയത്താണ് രണ്ടാം ലോകമഹായുദ്ധം സംഭവിക്കുന്നത്. തുടർന്ന് വിർജീനയുടെ കാമുകനായ ജോർജ്ജ് ഹിസ്‌ലോപ്പിനെ രണ്ടാം ലോകമഹായുദ്ധത്തിൽ നിര്‍ബന്ധിത സേവനത്തിനായി വിളിപ്പിച്ചു. ഇതോടെ വിവാഹത്തിനായി അവർക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെ തന്റെ ഭർത്താവിന്റെ സൈനിക സേവനം പൂർത്തിയാക്കുന്നത് വരെ അവർ തന്റെ കുടുംബ ജീവിതത്തിന് പ്രാധാന്യം കൽപ്പിച്ചു.
നിലവിൽ 2 മക്കളുടെ അമ്മയായ വിർജീന, അവരുടെ 4 കുട്ടികളുടെ മുത്തശ്ശിയും 9 പേരക്കുട്ടികളുടെ മുതുമുത്തശ്ശിയുമാണ്. തന്റെ കുടുംബത്തെ പരിപാലിക്കുന്നതിനോടൊപ്പം അവർ കുറച്ചുകാലം വാഷിംഗ്ടൺ സ്റ്റേറ്റിലെ സ്കൂൾ ബോർഡിലും സേവനമനുഷ്ഠിച്ചിരുന്നു. സ്റ്റാൻഫോർഡ് സർവകലാശാലയിൽ ഇനി തന്റെ പ്രോജക്റ്റിന്റെ ആവശ്യമില്ല എന്നറിഞ്ഞ വിർജീന പതിറ്റാണ്ടുകൾക്ക് ശേഷം അവിടേക്ക് തന്റെ പഠനം തുടരുന്നതിനായി മടങ്ങിയെത്തി. അങ്ങനെ ജൂൺ 16 ന് മാസ്റ്റർ ഓഫ് ആർട്സ് ഇൻ എഡ്യൂക്കേഷനിൽ അവർ തന്റെ ബിരുദാനന്തര ബിരുദം വിജയകരമായി പൂർത്തിയാക്കി.
advertisement
സർവകലാശാല ഡീൻ ഡാനിയൽ ഷ്വാർട്സ് ആണ് ഡിപ്ലോമാ സർട്ടിഫിക്കറ്റ് വിർജീനയ്ക്ക് സമ്മാനിച്ചത്. ഇതിനായി ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നതിനാൽ ഇനി ഒരു പ്രോജക്റ്റിന്റെയും ആവശ്യമില്ലെന്നും ഇത്രയും കാര്യങ്ങൾ ചെയ്ത ഈ വിർജീനയെ ആദരിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നു എന്നും ഡീൻ കൂട്ടിച്ചേർത്തു. കൂടാതെ പലരും ഉന്നത ബിരുദം നേടുന്നത് കണ്ടപ്പോൾ തനിക്കും പഠനം പൂർത്തിയാക്കണമെന്ന് ആഗ്രഹം ഉണ്ടായി എന്ന് വിർജീന പറഞ്ഞു. ഈ നേട്ടം സ്വന്തമാക്കാൻ പേരക്കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ എല്ലാവിധ പിന്തുണയും വിർജീനയ്ക്കുണ്ടായിരുന്നു.