ഫിഷറീസ് ഡിപ്പാർട്ട്മെന്‍റിൽ നിന്ന് ജോയിന്‍റ് ഡയറക്ടറായി വിരമിച്ചയാളാണ് തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയായ ഷീല . ഭർത്താവ് കെ.ആര്‍.ബാലു കോളേജ് പ്രൊഫസറായിരുന്നു. ഒരു കുഞ്ഞിനായി ഇരുപത്തിയഞ്ച് വർഷമാണ് ചികിത്സകളും മറ്റുമായി ഇവർ കാത്തിരുന്നത്. ഒടുവിൽ അൻപത്തിയെട്ടാം വയസിൽ, ഷീലയെ തേടി ആ സന്തോഷമെത്തി. ആരോഗ്യവതിയായ ഒരു പെൺകുഞ്ഞ്.
TRENDING:ഭാര്യ മുട്ടക്കറി വയ്ക്കാന്‍ തയ്യാറായില്ല; കലിപൂണ്ട് പിതാവ് മൂന്നുവയസുകാരനെ കൊലപ്പെടുത്തി [NEWS]ഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കി ഡോക്ടർ; സുരക്ഷാ കവചം ഊരി മാറ്റി രോഗിയെ പരിചരിച്ചു [NEWS]ലോക്ക് ഡൗൺ അടുത്ത ഘട്ടം എന്ത്? പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും [NEWS]
advertisement
മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയിലാണ് സിസേറിയനിലൂടെ ഇവർ കുഞ്ഞിന് ജന്മം നൽകിയത്. ലോക്ഡൗൺ ആയതിനാൽ പ്രസവശേഷവുംആശുപത്രിയിൽ തന്നെ കഴിയുന്ന ഷീലയെ മാതൃദിനമായ ഇന്നലെ ആശുപത്രി അധികൃതർ മധുരവും പലഹാരങ്ങളുമൊക്കെ നൽകി ആദരിച്ചു.
റിട്ടയേഡ് ജീവിതം മകളുമൊത്ത് ആഘോഷിക്കാമെന്ന സന്തോഷത്തിലാണ് ഷീലയും ബാലുവും.
