ഭാര്യ മുട്ടക്കറി വയ്ക്കാന്‍ തയ്യാറായില്ല; കലിപൂണ്ട് പിതാവ് മൂന്നുവയസുകാരനെ കൊലപ്പെടുത്തി
- Published by:Asha Sulfiker
- news18-malayalam
Last Updated:
ക്രൂരമായ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ലക്നൗ: ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാൻ മൂന്നു വയസുകാരനായ മകനെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. യുപിയിലെ ബുലന്ദഷഹർ നാഗ്ല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സുഭാഷ് ബഞ്ചാര എന്നയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മദ്യപാനിയായ സുഭാഷ്, അന്നും മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് വീട്ടിലെത്തിയത്. ഭാര്യയോട് ഭക്ഷണത്തോടൊപ്പം മുട്ടക്കറി വച്ചു നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ ഇത് വിസ്സമ്മതിച്ചതോടെ ആദ്യം ഭാര്യയെ മർദ്ദിച്ചു. പിന്നീടാണ് മൂന്നു വയസുകാരനായ മകന് നേരെ തിരിഞ്ഞത്. ക്രൂരമായ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
TRENDING:മദ്യം വാങ്ങാനായി ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങി; ഭാര്യയുടെ പരാതിയിൽ അധ്യാപകനെതിരെ കേസ് [NEWS]ഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കി ഡോക്ടർ; സുരക്ഷാ കവചം ഊരി മാറ്റി രോഗിയെ പരിചരിച്ചു [NEWS]ലോക്ക് ഡൗൺ അടുത്ത ഘട്ടം എന്ത്? പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും [NEWS]
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സുഭാഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് നിലവിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
advertisement
Location :
First Published :
May 11, 2020 11:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യ മുട്ടക്കറി വയ്ക്കാന്‍ തയ്യാറായില്ല; കലിപൂണ്ട് പിതാവ് മൂന്നുവയസുകാരനെ കൊലപ്പെടുത്തി