ഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കി ഡോക്ടർ; സുരക്ഷാ കവചം ഊരി മാറ്റി രോഗിയെ പരിചരിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
സമയം വൈകിയാൽ രോഗിക്ക് മരണം വരെ സംഭവിക്കാം. ആ സാഹചര്യത്തില്‍ മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ ഗൂഗിൾസും മുഖത്തെ ഷീൽഡും മാറ്റിയ ശേഷം രോഗിയെ ഇൻട്യുബേറ്റ് ചെയ്യുകയായിരുന്നു എന്നാണ് ഡോ.സാഹിർ പറയുന്നത്.
ന്യൂഡൽഹി: അതീവ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ പരിചരിച്ച് ഡോക്ടർ. എയിംസിലെ സീനിയര്‍ റെസിഡന്‍റ് ഡോക്ടറായ സാഹിദ് അബ്ദുൾ മജീദ് ആണ് തന്‍റെ ജീവൻ അപകടത്തിലാക്കി സുരക്ഷാ കവചം ഊരിമാറ്റി രോഗിയെ പരിചരിച്ചത്. ജമ്മു കാശ്മീരിലെ അനന്ത്നാഗ് സ്വദേശിയാണ് സാഹിദ്
ഇക്കഴിഞ്ഞ മെയ് 8നായിരുന്നു സംഭവം. അതീവ ഗുരുതരവാസ്ഥയിലായ രോഗിയെ എയിംസ് ട്രോമ കെയര്‍ സെന്‍ററിലെ ഐസിയുവിലേക്ക് മാറ്റുന്നതിനായാണ് അടിയന്തിരമായി ഡോക്ടറെ വിളച്ചു വരുത്തിയത്. റംസാൻ വ്രതത്തിലായിരുന്ന സാഹിദ്, നോമ്പു തുറയ്ക്ക് പോലും നിക്കാതെയാണ് ആശുപത്രിയിലെത്തിയതെന്നാണ് എയിംസ് റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രതിനിധികള്‍ പറയുന്നത്. പുലർച്ചെ രണ്ട് മണിയോടെ രോഗിയെ ഷിഫ്റ്റ് ചെയ്യുന്നതിനായി ആംബുലൻസിലേക്ക് കയറ്റി.
TRENDING:മദ്യം വാങ്ങാനായി ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങി; ഭാര്യയുടെ പരാതിയിൽ അധ്യാപകനെതിരെ കേസ് [NEWS]ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവം; ചില യാത്രക്കാർ ഖത്തർ സർക്കാരിന്റെ ബ്ലാക്ക് ലിസ്റ്റിലുള്ളതിനാൽ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ [NEWS]ലോക്ക് ഡൗൺ അടുത്ത ഘട്ടം എന്ത്? പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും [NEWS]
അതീവ ഗുരുതരാവസ്ഥയിലായി ശ്വാസോച്ഛാസം പോലും നടത്താൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു ഇയാൾ. ഇതുകണ്ടപ്പോൾ കൃത്രിമ ശ്വാസം നല്‍കാനിട്ടിരുന്ന ട്യൂബ് ഊരിപ്പോയി കാണുമെന്ന് സംശയിച്ച ഡോക്ടർ വീണ്ടും ഇൻട്യൂബേറ്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു. സുരക്ഷാ കവചങ്ങൾക്കുള്ളിലായതിനാൽ വ്യക്തമായി ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. സമയം വൈകിയാൽ രോഗിക്ക് മരണം വരെ സംഭവിക്കാം. ആ സാഹചര്യത്തില്‍ മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ ഗൂഗിൾസും മുഖത്തെ ഷീൽഡും മാറ്റിയ ശേഷം രോഗിയെ ഇൻട്യുബേറ്റ് ചെയ്യുകയായിരുന്നു എന്നാണ് ഡോ.സാഹിർ പറയുന്നത്.
advertisement
"രോഗിയുടെ ജീവന്‍ രക്ഷിക്കാനായി സുരക്ഷാ കവചം എടുത്തു മാറ്റാന്‍ ഡോക്ടർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. തന്റെ ചുമതല നിറവേറ്റുന്നതിനായി വൈറസ് ബാധയേല്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ള പരിതസ്ഥിതിക്ക് അദ്ദേഹം സ്വയം വിധേയനാകുകയായിരുന്നു". എന്നാണ് എയിംസ് റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി ശ്രീനിവാസ് രാജ് കുമാർ വിഷയത്തിൽ പ്രതികരിച്ചത്.
ഏതായാലും കോവിഡ് രോഗിയോട് അടുത്ത് സമ്പർക്കം പുലർത്തിയ സാഹചര്യത്തിൽ ഡോക്ടർക്ക് 14 ദിവസത്തെ ക്വാറന്‍റീൻ നിർദേശിച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ.
Location :
First Published :
May 11, 2020 10:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കി ഡോക്ടർ; സുരക്ഷാ കവചം ഊരി മാറ്റി രോഗിയെ പരിചരിച്ചു