അമ്മയാവുക എന്നത് എളുപ്പമല്ല. ഉറക്കമില്ലാത്ത രാത്രികളും താനൊരു ഭക്ഷ്യ വസ്തുവാണെന്ന ചിന്തയുമെല്ലാം ചേര്‍ന്ന മനോഹരമായ ഒരു പാക്കേജാണ് ഇത്. ഒരേ സമയം ഒരുപാടു കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ അമ്മയ്ക്കാവും. ആറു മാസം മെഹറിന് മുലപ്പാല്‍ മാത്രം കൊടുത്തു. ഇപ്പോഴും അത് തുടരുന്നു. എനിക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് മനസിലാക്കാന്‍ ഇത് കാരണമായി. അതിനൊപ്പം മുലയൂട്ടാന്‍ സൗകര്യമില്ലാത്തതിനെക്കുറിച്ചും മറ്റു പ്രശ്നങ്ങളും തിരിച്ചറിയാനായി.
advertisement
ഒരിക്കല്‍ വിമാനത്തിലായിരിക്കുമ്പോള്‍ കുഞ്ഞിനെ മുലയൂട്ടേണ്ടതായി വന്നു. ഞാന്‍ മകളെയും കൊണ്ട് വാഷ്റൂമിലേക്ക് പോയി. സീറ്റ് ബെല്‍റ്റ് സിഗ്‌നല്‍ ലഭിക്കുന്നതിന് മുന്‍പ് തിരിച്ചെത്തണമെന്ന ചിന്തമാത്രമാണ് ഉണ്ടായത്. പുറത്തെത്തിയതിന് ശേഷം കുറേ സമയം വാഷ്റൂം ഉപയോഗിച്ചതിന് ഞാന്‍ ക്ഷമ ചോദിച്ചു.' നേഹ പറഞ്ഞു. തനിക്ക് പിന്തുണ നല്‍കാന്‍ നിരവധി പേരുണ്ടായിരുന്നെന്നും എന്നാല്‍ അല്ലായിരുന്നെങ്കില്‍ തന്റെ മാനസികാവസ്ഥ മറ്റൊന്നായിരിക്കും. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണം. ചര്‍ച്ചയിലൂടെ മാത്രമേ ഇത് നേടിയെടുക്കാന്‍ സാധിക്കൂ. മുലയൂട്ടുമ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കാനും താരം ആവശ്യപ്പെടുന്നു.
