TRENDING:

'സെക്സ് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് സ്ത്രീകളോട് തുറന്നുചോദിക്കാൻ പേടി'; പോംവഴി തേടിയ 35കാരന് കൗൺസലറുടെ മറുപടി

Last Updated:

ഒരു പെൺകുട്ടിയുമായി കാഷ്വൽ സെക്ഷ്വൽ റിലേഷൻഷിപ്പിന് മുൻകൈയെടുക്കുക എന്നത് നിങ്ങള്‍ പറഞ്ഞതുപോലെ വലിയ വെല്ലുവിളി നിറഞ്ഞതുതന്നെയാണ്. നേരിട്ട് വിഷയം ഉന്നയിക്കുക എന്നത് പലപ്പോഴും അസുഖകരമായി തോന്നിയേക്കാം. നമ്മുടെ സമൂഹത്തിൽ സെക്സിനെകുറിച്ച് തുറന്നുപറയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ വിഷയമാണ്. പ്രത്യേകിച്ച്, ലൈംഗിക ആനന്ദത്തെക്കാളുപരി വൈകാരികമായ അടുപ്പമാണ് സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ന സങ്കൽപം  നിലനിൽക്കുമ്പോൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പല്ലവി ബർന്വാൾ
advertisement

ചോദ്യം:  ഹായ് പല്ലവി. കൗൺസലർ എന്ന നിലയ്ക്ക് ഞാൻ നേരിടുന്ന വലിയ പ്രശ്നത്തെ കുറിച്ചുള്ള ഉപദേശമാണ് തേടുന്നത്. ഇപ്പോൾ ഹുക്കപ്പ്, അല്ലെങ്കിൽ ഒറ്റരാത്രിയ്ക്ക് വേണ്ടിയുള്ള ബന്ധം, അല്ലെങ്കിൽ സെക്സിന് വേണ്ടിയുള്ള ബന്ധം എന്നിവയെല്ലാം സർവ സാധാരണമാണല്ലോ. സൗഹൃദവലയത്തിൽ നിന്ന് എനിക്കൊപ്പം സെക്സ് ചെയ്യാൻ താൽപര്യമുള്ള പെൺകുട്ടിയെ എങ്ങനെ തിരിച്ചറിയാം, അത് ഞാൻ എങ്ങനെ ചോദിച്ചുമനസ്സിലാക്കാം?. ഞാൻ പെൺകുട്ടിയോട് തുറന്നു ചോദിച്ചാൽ അവർ അസ്വസ്ഥയാകുമോ, സൗഹൃദംപോലും ഉപേക്ഷിക്കുമോ, എനിക്കെതിരെ പരാതിപ്പെടുമോ, എന്നെല്ലാം ഞാൻ പേടിക്കുന്നു. 35 വയസുള്ള യുവാവാണ് ഞാൻ.

advertisement

മറുപടി:

ഹായ് വി (പേരുമറച്ചുവെയ്ക്കുന്നു)

ഒരാൾ പ്രണയത്തിന് പുറത്തുള്ള ലൈംഗിക ബന്ധങ്ങളിൽ  ഏർപ്പെടുന്നത് പലകാരണങ്ങൾ കൊണ്ടാകാം. സാങ്കേതികവിദ്യയുടെ വളർച്ച, മാധ്യമ സ്വാധീനം അല്ലെങ്കിൽ അശ്ലീല വീഡിയോകളും മറ്റും എളുപ്പത്തിൽ ലഭ്യമാകുന്നത്, പ്രണയത്തിന് പുറത്തുള്ള ലൈംഗികത രസകരവും ട്രെൻഡിയുമായുള്ള ചിത്രീകരണം, ലൈംഗിക പങ്കാളികളുടെ എണ്ണത്തെ കുറിച്ച് സമപ്രായക്കാർ പരസ്യമായി വീമ്പിളക്കുന്നത് വഴി ഉണ്ടാകുന്ന സമ്മർദ്ദം, ലൈംഗികത തുറന്ന് പ്രകടിപ്പിക്കുകയും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് കരുതുകയും ചെയ്യുന്ന മാറുന്ന  സംസ്കാരം എന്നിങ്ങനെയാകാം കാരണങ്ങൾ. ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ്, പ്രണയേതര ലൈംഗിക ബന്ധം തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ കാരണങ്ങൾ സ്വയം വിലയിരുത്തണം, ഒപ്പം നിങ്ങളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് പങ്കാളിയോട് സത്യസന്ധത പുലർത്തുകയും വേണം.

advertisement

തുറന്നുപറഞ്ഞാൽ ഇത്തരം ബന്ധങ്ങൾ തെരഞ്ഞെടുക്കാൻ പ്രധാനമായും നാലു കാരണങ്ങളാണുള്ളത്.

സ്വന്തം ലൈംഗിക സുഖത്തിന് വേണ്ടി - ഈ വ്യക്തിക്ക് ലൈംഗികതയുടെ ആനന്ദത്തിൽ താൽപ്പര്യമുണ്ട്, വൈകാരിക ബന്ധങ്ങളുടെ ഉത്തരവാദിത്തമില്ലാതെ അവരുടെ ലൈംഗികത സ്വതന്ത്രമായി ആസ്വദിക്കുന്നു. പങ്കാളിയുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നുമില്ല, പരിശുദ്ധ പ്രണയവുമല്ല എന്നതാണ് ഈ ബന്ധത്തിന്റെ ആകെ ഫലം. വെറും സുഹൃത്തുക്കൾ അല്ലെങ്കിൽ ലൈംഗിക സുഖത്തിന് വേണ്ടിയുള്ള ബന്ധം മാത്രം.

സമപ്രായക്കാരുടെ സമ്മർദ്ദം - ഈ വ്യക്തികൾ അവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നു. ഒരു പങ്കാളിയെ പ്രീതിപ്പെടുത്തുന്നതിനോ അല്ലെങ്കിൽ‌ ചങ്ങാതിമാരുമായി ചേരുന്നതിനോ തങ്ങളും ഇങ്ങനെ ഒരു മാർഗം തെരഞ്ഞെടുക്കേണ്ടതുണ്ടെന്ന് തോന്നാം. അവർ‌ ഒരു ഉപകാരമെന്ന നിലയിലോ അല്ലെങ്കിൽ‌ ലൈംഗിക ബന്ധത്തിലൂടെ പ്രതികാരം ചെയ്യാൻ‌ ശ്രമിക്കുകയോ ചെയ്‌തേക്കാം.

advertisement

നോ ഡീൽ - തീരുമാനമെടുക്കാൻ കഴിയാതിരിക്കുന്ന അവസ്ഥയിൽ,വ്യക്തിയെ കബളിപ്പിക്കുകയോ നിർബന്ധിക്കുകയോ മദ്യത്തിന്റെ സ്വാധീനത്തിൽ സെക്സിൽ ഏർപ്പെടുകയോ, ചെയ്യുക. പ്രണയത്തിന് പുറത്തുള്ള ലൈംഗിക ബന്ധം ഇവർ യഥാർത്ഥത്തിൽ ആഗ്രഹിച്ചിരിക്കില്ല.

റിലേഷണൽ - ചിലപ്പോഴെങ്കിലും ഇത്തരം ലൈംഗിക ബന്ധങ്ങൾ ഒരു പ്രണയബന്ധത്തിന് വഴി തുറന്നേക്കാം. (ഹോളിവുഡ് സിനിമകളായ Friends With Benefits, No Strings Attached). പങ്കാളിയുമായി സെക്സിലേർപ്പെടുന്നത് തങ്ങൾക്കിടയിലെ ബന്ധം മറ്റൊരു തലത്തിലേക്ക് വളരാൻ സഹായിക്കുമെന്ന പ്രതീക്ഷയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുമുണ്ട്.

advertisement

ഒരു പെൺകുട്ടിയുമായി കാഷ്വൽ സെക്ഷ്വൽ റിലേഷൻഷിപ്പിന് മുൻകൈയെടുക്കുക എന്നത് നിങ്ങള്‍ പറഞ്ഞതുപോലെ വലിയ വെല്ലുവിളി നിറഞ്ഞതുതന്നെയാണ്. നേരിട്ട് വിഷയം ഉന്നയിക്കുക എന്നത് പലപ്പോഴും അസുഖകരമായി തോന്നിയേക്കാം. നമ്മുടെ സമൂഹത്തിൽ സെക്സിനെകുറിച്ച് തുറന്നുപറയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ വിഷയമാണ്. പ്രത്യേകിച്ച്, ലൈംഗിക ആനന്ദത്തെക്കാളുപരി വൈകാരികമായ അടുപ്പമാണ് സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ന സങ്കൽപം  നിലനിൽക്കുമ്പോൾ.

അതുപോലെ, പുരുഷന്മാർക്ക് അവരുടെ ആശങ്കകളോ ഉത്കണ്ഠകളോ പ്രകടിപ്പിക്കുന്നതും ബുദ്ധിമുട്ടാണ്, കാരണം അവർ ലൈംഗിക വൈദഗ്ധ്യമുള്ളവരും വൈകാരിക ബന്ധത്തെക്കാൾ ലൈംഗികതയ്ക്ക് മുൻഗണന നൽകുന്നവരുമാണെന്നാണ് പൊതുവെയുള്ള സങ്കൽപം. നമ്മുടെ സമൂഹം ഇരട്ടത്താപ്പുകളാൽ നിറഞ്ഞതാണ്- സ്ത്രീകൾ സാധാരണ ലൈംഗികതയിൽ ലജ്ജ ഉള്ളവരാണ്, സ്ത്രീകൾ ഗർഭനിരോധനത്തിന്റെയും സുരക്ഷയുടെയും ഭാരം വഹിക്കണം, പല ലൈംഗിക ബന്ധങ്ങളും സ്ത്രീയുടെ സന്തോഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, ഇത് രതിമൂർച്ഛയെ അകലെ നിർത്തുന്നു. ഈ ഘടകങ്ങൾ ഒരു പെൺകുട്ടിക്ക് നിർഭയമായും പരസ്യമായും ഒരു കാഷ്വൽ സെക്സ് റിലേഷൻ പിന്തുടരുന്നത് ബുദ്ധിമുട്ടാക്കും.

Also Read- 'വിവാഹിതരും മുതിർന്നവരും തടിച്ചവരുമായ സ്ത്രീകളോട് തോന്നുന്ന ആകർഷണത്തിനു പിന്നിലെന്ത് ?' വിദഗ്ധർ പറയുന്നതെന്ത്?

ഈ കാരണങ്ങളാൽ, നിങ്ങൾ പറഞ്ഞതുപോലെ, ഒരു സാധാരണ ലൈംഗിക ബന്ധത്തെ കുറിച്ച് പറയാൻ പെൺകുട്ടികൾ മുൻകൈയെടുക്കില്ല. മാത്രമല്ല പുരുഷൻ മുൻകൈയെടുക്കട്ടെയെന്നും ചിലപ്പോൾ ആഗ്രഹിക്കുന്നുണ്ടാകും. അതിനാൽ, നിങ്ങളുമായി കൂടുതൽ അടുക്കാൻ അല്ലെങ്കില്‍ അവളുടെ താൽപ്പര്യ നില കണ്ടെത്താൻ സഹായിക്കുന്ന ചില അടയാളങ്ങൾ ഇതാ! എന്നാൽ ഓർമ്മിക്കുക, ദിവസാവസാനം നിങ്ങൾ സത്യസന്ധത പുലർത്തുകയും നിങ്ങളുടെ ലക്ഷ്യം തുറന്നുപറയുകയും ചെയ്യണം. ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോപണങ്ങളും തെറ്റിദ്ധാരണകളും ഇതുവഴി ഒഴിവാക്കാനാകും.

അവൾ നിങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു- ചില കാര്യങ്ങളിൽ അവൾക്ക് മടിയുണ്ടാകാം, പക്ഷേ സ്ത്രീകൾ സാധാരണയായി അവർക്ക് സുഖകരമായി തോന്നുന്ന പുരുഷന്മാരുമായി ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു. നിങ്ങൾ അവളോട് ഹാംഗ് ഔട്ട് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ. അവൾ ഒഴികഴിവുകൾ പറഞ്ഞാൽ, അവൾ നിങ്ങളെ ചുംബിക്കാനുള്ള ചിന്തയിൽ മുഴുകുന്നില്ലെന്ന എന്നതിനാണ് സാധ്യത.

അവൾ മനഃപൂർവം സ്പർശനത്തിന് കൊതിക്കുന്നു- നിങ്ങൾ അവളോടൊപ്പം ഇരിക്കുമ്പോൾ, നിങ്ങൾ അവരെ സ്പർശിക്കാൻ ആഗ്രഹിക്കുന്നു. അവൾ നിങ്ങളുടെ പുറകിലോ തുടയിലോ കൈ വയ്ക്കുന്നുണ്ടോ, അല്ലെങ്കിൽ നിങ്ങളോട് ഒട്ടിച്ചേർന്ന് ഇരിക്കുകയാണോ എന്ന് ശ്രദ്ധിക്കുക. അവൾ നിങ്ങളുടെ അടുത്ത് ഇരിക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ അവൾ നിങ്ങളുമായി കണ്ണിന്റെ സമ്പർക്കവും സ്പർശനവും ഒഴിവാക്കുകയാണെങ്കിൽ, അവളുടെ വികാരങ്ങൾ വെറും ദിവ്യപ്രണയം ആയിരിക്കാം, അതിൽ കൂടുതലൊന്നുമില്ല.

അവൾ ശൃംഗരിക്കുന്നു- ശൃംഗാരം എന്നത് ലൈംഗിക താൽപര്യം പ്രകടിപ്പിക്കുന്ന പഴയകാല അടയാളമായിരുന്നു. എറ്റവും സാധാരണായ ഒന്നും. നിങ്ങളുടെ മനസ്സിലെ ആഗ്രഹം വെട്ടിത്തുറന്നുപറയുന്നതിന് പകരം വാക്കുകളും പ്രവൃത്തികളും ഉപയോഗിച്ച് ആകർകവും സൂക്ഷ്മതയോടും കൂടി പറയാനാണ് ശ്രമിക്കേണ്ടത്. ഓർമിക്കുക, വിനയത്തെ ശൃംഗാരമായി തെറ്റിദ്ധരിക്കാതെ നിങ്ങൾ ശ്രദ്ധിക്കണം! നേത്ര സമ്പർക്കവും ഊഷ്മളമായ പുഞ്ചിരിയും അവൾക്ക് താൽപര്യമുണ്ടെന്നതിന് മതിയായ സൂചനകളല്ല .. ഒന്നിലധികം അഭിനന്ദനങ്ങളിലൂടെ സ്ത്രീകൾ നിങ്ങൾക്ക് ചിലപ്പോൾ വാക്കാലുള്ള സൂചനകൾ നൽകിയേക്കും.

നിങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നു - നിങ്ങളാണ് മുൻകൈ എടുക്കുന്നതെങ്കിൽ, അവൾ നിങ്ങളുടെ അഭിപ്രായങ്ങളോടും ഇഷ്ടങ്ങളോടും പ്രതികരിക്കുന്നത് നിരീക്ഷിച്ച് അവളുടെ താൽപര്യം എന്തെന്ന് മനസ്സിലാക്കാം. ഒരു സ്ത്രീ നിങ്ങളുടെ സാമിപ്യത്തിൽ സുഖകരമായും ശാന്തവുമായി കാണുകയാണെങ്കിൽ, സ്പർശിക്കാൻ ആഗ്രഹിക്കുന്നതായി തോന്നുന്നുവെങ്കിൽ ഒരുപരിധിവരെ അവൾ നിങ്ങളിൽ ആകർഷയായേക്കാം. വളരെ വേഗത്തിലല്ലാതെ നിങ്ങൾ മുന്നോട്ടുനീങ്ങുകയാണെങ്കിൽ അവൾ അതിനോട് അനുകൂലമായി പ്രതികരിക്കുകയാണെങ്കിൽ അവൾക്കും നിങ്ങളോട് ലൈംഗിക താൽപര്യം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ അവൾ പ്രതികരണം അവസാനിപ്പിച്ചാൽ, നിങ്ങളും തീർച്ചയായും അവിടെ അവസാനിപ്പിക്കണം.

എന്നിരുന്നാലും, ഈ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ അവൾ എല്ലാത്തിനും  സമ്മതമാണെന്ന് ധരിക്കേണ്ടതില്ല. ഇവയെല്ലാം കാണുന്നത് പോലെ 'സമ്മതമല്ല'.  ഒരു ‘അതെ’ മാത്രമാണ്. നിങ്ങൾ വ്യക്തമായി ചോദിക്കുകയും അവർ സമ്മതിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ആരെങ്കിലും നിങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾ ഒരിക്കലും കരുതരുത്.

മലയാളം വാർത്തകൾ/ വാർത്ത/Life/
'സെക്സ് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് സ്ത്രീകളോട് തുറന്നുചോദിക്കാൻ പേടി'; പോംവഴി തേടിയ 35കാരന് കൗൺസലറുടെ മറുപടി
Open in App
Home
Video
Impact Shorts
Web Stories