TRENDING:

ആര്യാംബികയ്ക്ക് കടവനാട് സ്മൃതി പുരസ്കാരം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പ്രഥമ കടവനാട് സ്മൃതി കവിതാ പുരസ്ക്കാരത്തിന് യുവകവയിത്രി ആര്യാംബിക എസ്.വി അർഹയായി. കാറ്റിലോടുന്ന തീവണ്ടി, തോന്നിയ പോലൊരു പുഴ, മണ്ണാങ്കട്ടയും കരിയിലയും എന്നീ കവിതാ സമാഹാരങ്ങൾ പരിഗണിച്ചാണ് പുരസ്ക്കാരം. ഡോ. എസ്.കെ വസന്തൻ, എൻ.കെ ദേശം എന്നിവർ ഉൾപ്പെടുന്ന സമിതിയാണ് പുരസ്ക്കാരം നിർണയിച്ചത്. ഡിസംബർ 16ന് ആലുവ അന്നപൂർണ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് സമ്മാനിക്കും.
advertisement

പാലാ എടനാട് സ്വദേശിയായ ആര്യാംബിക തിരുവനന്തപുരം എം.ജി കോളേജിൽ സംസ്കൃത വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറാണ്. ബാല്യകാലം മുതൽ അക്ഷരശ്ലോകം, കവിത രചന എന്നിവയിൽ മികവ് തെളിയിച്ചിട്ടുള്ള ആര്യാംബിക 2005ലെ വൈലോപ്പിള്ളി സ്മാരക കവിത പുരസ്ക്കാരം, 2005ലെ വി.ടി കുമാരൻ പുരസ്ക്കാരം, 2012ലെ വെന്മണി സ്മാരക അവാർഡ് 2015ലെ സാഹിത്യ അക്കാദമി യുവകവിതാ പുരസ്ക്കാരം 2018ലെ ഇടശേരി കവിത പുരസ്ക്കാരം എന്നിവ നേടിയിട്ടുണ്ട്.

'ട്രംപിനൊപ്പം ചേർന്നാൽ മൂന്നാം ലോകമഹായുദ്ധത്തിന് ഞാൻ കൂടി കാരണക്കാരിയാകും'

advertisement

പൊന്നാനി കളരിയിലെ തലയെടുപ്പുള്ള കവികളിൽ ഒരാളായിരുന്ന കടനവനാട് കുട്ടികൃഷ്ണൻ മഹാകവി ഇടശേരി, മഹാകവി അക്കിത്തം എന്നിവർക്കൊപ്പം പ്രവർത്തിച്ച് കവിതാരംഗത്ത് പ്രതിഭ തെളിയിച്ച കവിയാണ്. മാതൃഭൂമിയിലെ കുട്ടേട്ടൻ, മലയാള മനോരമയിലെ കലാ-സാഹിത്യരംഗം തുടങ്ങിയവ കൈകാര്യം ചെയ്യുകയും അസിസ്റ്റന്‍റ് എഡിറ്റർ തസ്തികയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. 1992ലാണ് കടവനാട് അന്തരിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Life/
ആര്യാംബികയ്ക്ക് കടവനാട് സ്മൃതി പുരസ്കാരം