'ട്രംപിനൊപ്പം ചേർന്നാൽ മൂന്നാം ലോകമഹായുദ്ധത്തിന് ഞാൻ കൂടി കാരണക്കാരിയാകും'

Last Updated:
ശീതളപാനീയ രംഗത്തെ അതികായരാണ് പെപ്സികോ. അമേരിക്കൻ ബഹുരാഷ്ട്ര കുത്തക കമ്പനിയായ പെപ്സികോയുടെ അമരത്ത് കഴിഞ്ഞ 12 വർഷമായി ഒരു ഇന്ത്യക്കാരിയായിരുന്നു, ഇന്ദിരാ നൂയി. ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന് അവർ പെപ്സികോ സിഇഒ സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞദിവസം ന്യൂയോർക്കിൽവെച്ച് ഏഷ്യാ സൊസൈറ്റി, ഗെയിം ചേഞ്ചർ പുരസ്ക്കാരം നൽകി ഇന്ദിരാ നൂയിയെ ആദരിച്ചു. ഈ ചടങ്ങിൽവെച്ച് അവരോട് സംവദിച്ച പത്രക്കാർ ട്രംപ് ക്യാബിനറ്റിൽ അംഗമാകാനാണോ പെപ്സികോ സിഇഒ സ്ഥാനത്തുനിന്ന് മാറിയതെന്ന് ചോദിച്ചു. ഈ ചോദ്യത്തിന് ഇന്ദിര നൂയി നൽകിയത് രസകരമായ മറുപടിയായിരുന്നു. ട്രംപിനൊപ്പം ചേർന്നാൽ മൂന്നാം ലോക മഹായുദ്ധത്തിന് താൻ കൂടി കാരണക്കാരിയാകുമെന്നായിരുന്നു ഇന്ദിരയുടെ മറുപടി. എന്നെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും അവർ അഭ്യർഥിച്ചു. നയന്ത്രജ്ഞത എന്തെ എനിക്ക് അറിയില്ല. അതുകൊണ്ടുതന്നെ അത്തരമൊരു സ്ഥാനത്തേക്ക് ഇല്ല- ഇന്ദിര നൂയി പറഞ്ഞു.
കഴിഞ്ഞ 40 വർഷമായി താൻ ദിവസവും 18-20 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്ന് ഇന്ദിരാ നൂയി പറഞ്ഞു. പുലർച്ചെ നാലുമണിക്ക് എഴുന്നേൽക്കുന്ന താൻ 12 മണിക്കാണ് മിക്ക ദിവസവും കിടക്കാറുള്ളത്. ഉറങ്ങാൻ പഠിപ്പിക്കുന്ന സ്കൂൾ ഉണ്ടെങ്കിൽ അവിടെ പോകണം. 6 മണിക്കൂറോ 8 മണിക്കൂറോ ഒക്കെ ഉറങ്ങുന്നത് എങ്ങനെയെന്ന് പഠിക്കണം- ഇന്ദിരാനൂയി പറഞ്ഞു. ടെന്നീസ് പഠിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് അവർ പറഞ്ഞു. ഇത്രയുംനാൾ പെപ്സികോ ആയിരുന്നു എനിക്ക് ജീവിതം. എന്നാൽ അതിനപ്പുളം ഒരു ജീവിതമുണ്ടെന്നാണ് ഇപ്പോൾ എനിക്ക് മനസിലാകുന്നത്- ഇന്ദിരാ നൂയി പറഞ്ഞു.
advertisement
12 വർഷത്തെ സേവനത്തിന് ശേഷമാണ് ഇന്ദിര നൂയി പെപ്സികോ സിഇഒ സ്ഥാനമൊഴിഞ്ഞത്. 54കാരനായ റമോൻ ലഗുരാറ്റയാണ് പെപ്സികോയുടെ പുതിയ സിഇഒ. അടുത്ത വർഷം ആദ്യം വരെ ചെയർമാൻ സ്ഥാനത്ത് അവർ തുടരും.
മലയാളം വാർത്തകൾ/ വാർത്ത/Life/
'ട്രംപിനൊപ്പം ചേർന്നാൽ മൂന്നാം ലോകമഹായുദ്ധത്തിന് ഞാൻ കൂടി കാരണക്കാരിയാകും'
Next Article
advertisement
തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി
  • മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം തിരുവനന്തപുരത്ത് നടന്നു.

  • മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്; മകൻ അജയകുമാർ കസ്റ്റഡിയിൽ.

  • മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് മദ്യക്കുപ്പി ഉപയോഗിച്ച് മകൻ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.

View All
advertisement