STEM മേഖലകളിലെ പെൺകുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്നതിനും പരിശീലനം മെച്ചപ്പെടുത്തുന്നതിനും ആയി 150 ഓളം സ്ഥലങ്ങളിലായി STEM ലാബുകളും സ്ഥാപിക്കും. കൂടാതെ പൈലറ്റുമാരാകാൻ പരിശീലനം നേടുന്ന സ്ത്രീകൾക്ക് സ്കോളർഷിപ്പുകളും നൽകും. ഇതിനുപുറമേ കരിയർ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ, വിമാന പരിശീലന പാഠ്യപദ്ധതി എന്നിവയ്ക്കായി ബോയിംഗ് സുകന്യ പദ്ധതി നിക്ഷേപം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം ഇതിലൂടെ പല സർക്കാർ സ്‌കൂളുകളിലും പൈലറ്റുമാരാകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കരിയർ കോച്ചിംഗ് ലഭ്യമാക്കാൻ കഴിയുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വ്യോമയായാന മേഖലയുടെ വികസനത്തിന് വളരെ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമാണെന്നും അതിനാലാണ് ബോയിംഗ് സുകന്യ ആരംഭിച്ചതെന്നും ബോയിംഗ് കമ്പനിയുടെ സിഒഒ സ്റ്റെഫാനി പോപ്പ് വ്യക്തമാക്കി.
advertisement
" ഈ പദ്ധതിയിലൂടെ ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ നീക്കി എയ്‌റോസ്‌പേസിൽ കരിയർ തുടരാൻ സ്ത്രീകളെ പ്രചോദിപ്പിക്കുകയും പരിശീലന സൗകര്യങ്ങൾ, പാഠ്യപദ്ധതി, സ്കോളർഷിപ്പുകൾ, തൊഴിൽ അവസരങ്ങൾ എന്നിവ ഉപയോഗിച്ച് മികവു പുലർത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും . ഇന്ത്യയിലുടനീളമുള്ള സ്ത്രീകൾക്ക് വ്യോമയാന മേഖലയിൽ തൊഴിലും നേതൃസ്ഥാനങ്ങളും ലഭ്യമാക്കുന്ന അവസരങ്ങൾ വിപുലീകരിക്കാൻ ഞങ്ങൾ സഹായിക്കും” എന്നും സ്റ്റെഫാനി പോപ്പ് കൂട്ടിച്ചേർത്തു.