TRENDING:

മദ്യം കല്യാണത്തിന് ഹാനികരം? വിവാഹച്ചടങ്ങിനിടെ മറ്റൊരു യുവതിയോടൊപ്പമിരുന്ന് മദ്യപിച്ച വരനോട് വധുവിന്റെ 'നോ'

Last Updated:

വിവാഹത്തിന് വാദ്യോഘോഷങ്ങള്‍ വായിക്കാനെത്തിയ സംഘത്തിലെ യുവതിയോടൊപ്പമിരുന്നാണ് വരന്‍ മദ്യപിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാന്‍പൂര്‍: വിവാഹച്ചടങ്ങിനിടെ നവവരന്‍ മറ്റൊരു യുവതിയോടൊപ്പമിരുന്ന് മദ്യപിച്ചതറിഞ്ഞ വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി. ഉത്തര്‍പ്രദേശിലെ കാന്‍പൂരിനടുത്തുള്ള ബാരയിലാണ് സംഭവം നടന്നത്. തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിച്ചിട്ടും വധു തന്റെ നിലപാടിലുറച്ചു നില്‍ക്കുകയായിരുന്നു. പിന്നീട് പോലീസും സംഭവസ്ഥലത്തെത്തി. എന്നാല്‍ തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് വധു അറിയിച്ചു. ഇതോടെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ വാക്കുതര്‍ക്കമുടലെടുക്കുകയും ചെയ്തു. പോലീസ് ഇരുകൂട്ടരെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയതോടെയാണ് വരന്റെ വീട്ടുകാര്‍ വിവാഹമണ്ഡപത്തില്‍ നിന്ന് തിരികെപ്പോയത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

നവംബര്‍ 24നാണ് ബാര സ്വദേശിയായ യുവാവും മന്ഥാന സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി ബാരയിലെ വൈഷ്ണവി ഗസ്റ്റ് ഹൗസും വധുവിന്റെ വീട്ടുകാര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു.

വിവാഹദിനം വരനും കൂട്ടരും മണ്ഡപത്തിലെത്തി. പിന്നാലെ വധൂവരന്‍മാര്‍ പരസ്പരം വരണമാല്യം അണിയിക്കാനുള്ള (ജയ്മാല ചടങ്ങ്) ചടങ്ങുകളും ആരംഭിച്ചു. എന്നാല്‍ ആ സമയത്ത് വിവാഹ വേദിയില്‍ നിന്ന് ആരും കാണാതെ പുറത്തേക്ക് വന്ന വരന്‍ മണ്ഡപത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലിരുന്ന് മദ്യപിക്കാന്‍ തുടങ്ങി. വിവാഹത്തിന് വാദ്യോഘോഷങ്ങള്‍ വായിക്കാനെത്തിയ സംഘത്തിലെ യുവതിയോടൊപ്പമിരുന്നാണ് വരന്‍ മദ്യപിച്ചത്. ഇരുവരും കാറിലിരുന്ന് മദ്യപിക്കുന്നത് വധുവിന്റെ സഹോദരന്‍ കാണാനിടയായി. സഹോദരന്‍ ഉടന്‍ തന്നെ ഇക്കാര്യം വധുവിനെ അറിയിച്ചു.

advertisement

ഇതോടെയാണ് തനിക്ക് ഈ വിവാഹം വേണ്ടെന്ന് പറഞ്ഞ് വധു രംഗത്തെത്തിയത്. ബന്ധുക്കള്‍ വധുവിനെ സമാധാനപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വധു തന്റെ തീരുമാനത്തിലുറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായി. സംഭവമറിഞ്ഞെത്തിയ പോലീസ് ഇരുകൂട്ടരെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

വിവാഹസമ്മാനമായി ലഭിച്ച ലക്ഷക്കണക്കിന് രൂപ വിലവരുന്ന ആഭരണങ്ങള്‍ വധുവിന്റെ വീട്ടുകാര്‍ മോഷ്ടിച്ചുവെന്ന ആരോപണവുമായി വരന്റെ കുടുംബം രംഗത്തെത്തി. ഇതോടെ വരന്‍ മദ്യപിച്ചാണ് വിവാഹച്ചടങ്ങിനെത്തിയതെന്നും ഇവര്‍ തങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്നും വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു.

advertisement

വാക്കുതര്‍ക്കം രൂക്ഷമായതോടെ ഇരുവിഭാഗത്തെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ബാര പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായ രാജേഷ് ശര്‍മ്മ പറഞ്ഞു. വിവാഹം നിര്‍ത്തിവെച്ചതോടെ ഇരുകൂട്ടരും തങ്ങളുടെ വീടുകളിലേക്ക് തിരികെ പോകുകയും ചെയ്തു. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Bride cancels wedding after she found the groom drinking with another woman

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
മദ്യം കല്യാണത്തിന് ഹാനികരം? വിവാഹച്ചടങ്ങിനിടെ മറ്റൊരു യുവതിയോടൊപ്പമിരുന്ന് മദ്യപിച്ച വരനോട് വധുവിന്റെ 'നോ'
Open in App
Home
Video
Impact Shorts
Web Stories