ആർത്തവാവധി നടപ്പിലാക്കിയ രാജ്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.
1. ഇന്തോനേഷ്യ
മുൻകൂർ അറിയിപ്പ് നൽകാതെ, സ്ത്രീകൾക്ക് പ്രതിമാസം രണ്ട് ദിവസത്തെ ശമ്പളത്തോടെയുള്ള ആർത്തവ അവധി എടുക്കാനുള്ള അവകാശം നൽകുന്ന നിയമം 2003-ൽ ഇന്തോനേഷ്യ പാസാക്കിയിരുന്നു. എന്നാൽ പ്രായോഗിക തലത്തിൽ വരുമ്പോൾ ഓരോ കമ്പനികളുടെയും വിവേചനാധികാരം ഉപയോഗിച്ചാണ് ലീവ് അനുവദിക്കുന്നത്. പല തൊഴിലുടമകളും മാസത്തിൽ ഒരു ദിവസം മാത്രമാണ് ലീവ് അനുവദിക്കുക. മറ്റു ചിലർ ആർത്തവ അവധി നൽകുന്നുമില്ല. ചിലർ നിയമത്തെ കുറിച്ച് അറിയാത്തതുകൊണ്ട് ലീവ് അനുവദിക്കാതിരിക്കുമ്പോൾ മറ്റു ചിലർ നിയമം അവഗണിച്ചാണ് ആർത്തവാവധി നൽകാതിരിക്കുന്നത്.
advertisement
2. ജപ്പാൻ
ജപ്പാനിൽ, 1947-ൽ രൂപീകരിക്കപ്പെട്ട നിയമം അനുസരിച്ച്, സ്ത്രീകൾ ആവശ്യപ്പെട്ടാൽ അവർക്ക് ആവശ്യമുള്ളിടത്തോളം ആർത്തവ അവധി കമ്പനികൾ നൽകണം. പക്ഷേ, ആർത്തവ അവധിക്കാലത്ത് ശമ്പളം നൽകേണ്ടതില്ല. 2020 ലെ തൊഴിൽ മന്ത്രാലയ സർവേ പ്രകാരം ഏകദേശം 30 ശതമാനം ജാപ്പനീസ് കമ്പനികൾ പൂർണ്ണമായോ ഭാഗികമായോ ആർത്തവാവധി സമയത്ത് ശമ്പളം നൽകുന്നവയാണ്. എന്നാൽ പല സ്ത്രീകളും ഈ നിയമം പ്രയോജനപ്പെടുത്തുന്നില്ല. ഏകദേശം 6,000 ത്തോളം കമ്പനികളിൽ നടത്തിയ സർവേയിൽ, വെറും 0.9 ശതമാനം പേർ മാത്രമാണ് ആർത്തവ അവധി എടുത്തിക്കുന്നതായി കണ്ടെത്തിയത്.
3. ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയയിലെ നിയമപ്രകാരം, സ്ത്രീകൾക്ക് പ്രതിമാസം ഒരു ദിവസത്തെ ശമ്പളമില്ലാത്ത ആർത്തവ അവധിക്ക് അർഹതയുണ്ട്.
ഇത് നൽകാത്ത തൊഴിലുടമകൾക്ക് 5 മില്യൺ വരെ പിഴയാണ് നിയമം അനുശാസിക്കുന്നത്.
4. തായ്‌വാന്‍
തായ്‌വാനിലെ നിയമം സ്ത്രീകൾക്ക് പ്രതിവർഷം മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകുന്നതാണ്. ഒരു മാസത്തിൽ ഒരു ദിവസം മാത്രമേ
ആർത്തവാവധി എടുക്കാൻ കഴിയൂ. ആർത്തവ അവധിയിൽ എടുക്കുന്നവർക്ക് ആ ദിവസം ശമ്പളത്തിന്റെ 50 ശതമാനം മാത്രമേ ലഭിക്കൂ.
5. സാംബിയ
2015-ൽ സ്ത്രീകൾക്ക് ഒരു ദിവസത്തെ ആർത്തവാവധി നൽകുന്ന നിയമം സാംബിയ പാസാക്കിയിരുന്നു. എന്നാൽ എല്ലാ കമ്പനികളും ഇത് നടപ്പിലാക്കുന്നില്ല.
6. ഓസ്ട്രേലിയ, ഇന്ത്യ, ഫ്രാൻസ്
ഈ രാജ്യങ്ങളിൽ പ്രത്യേക നിയമം ഇല്ലാതെ തന്നെ, ചില കമ്പനികൾ ആർത്തവാവധി നൽകുന്നുണ്ട്. ഓസ്ട്രേലിയയിലെ വിക്ടോറിയൻ വിമൻസ് ട്രസ്റ്റ്, ഇന്ത്യൻ ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പ് സൊമാറ്റോ, ഫ്രഞ്ച് സഹകരണസംഘമായ ലാ കളക്ടീവ് എന്നീ കമ്പനികളെല്ലാം ആർത്തവാവധി നൽകുന്നുണ്ട്.