ഇല്ലായ്മകളിൽ വളർന്ന് വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന തന്റെ ജീവിതം മറ്റുള്ളവർക്കും പ്രചോദനമാകുമെന്ന് മന്യ വിശ്വസിക്കുന്നു. ഉത്തർപ്രദേശിലെ കുഷിനഗറിൽ സാധാരണ കുടുംബത്തിലാണ് മന്യ ജനിച്ചത്. ചെറിയ പ്രായത്തിൽ തന്നെ ജോലി ചെയ്താണ് ജീവിച്ചത്. രാത്രികളിൽ കിലോമീറ്ററുകളോളം നടന്ന് ഉറക്കമിളച്ച് ജോലി ചെയ്തായിരുന്നു പഠനത്തിനും മറ്റുമുള്ള പണം കണ്ടെത്തിയിരുന്നത്.
You may also like:നവ വധുവിനെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; ഭർത്താവിന്റേയും പിതാവിന്റേയും മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി
advertisement
പുതിയ പുസ്തകങ്ങൾക്കും പുത്തൻ ഉടുപ്പിനും കൊതിച്ചിരുന്ന സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു താൻ എന്ന് മന്യ പറയുന്നു. എന്നാൽ ഭാഗ്യം ഒരിക്കലും തനിക്ക് അനുകലൂമായിരുന്നില്ല. സ്കൂളിലെ മുതിർന്ന കുട്ടികൾ ഉപയോഗിച്ച പുസ്തകങ്ങളായിരുന്നു തനിക്ക് ലഭിച്ചിരുന്നത്.
ഒന്നുമില്ലാത്ത ഒരാളുടെ കയ്യിലെ ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസമാണെന്ന് മന്യ പറയുന്നു. മകളുടെ വിദ്യാഭ്യാസത്തിനായി ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് രക്ഷിതാക്കൾ പണം കണ്ടെത്തിയിരുന്നത്. രക്ഷിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനും ആത്മാർത്ഥമായി മന്യ ശ്രമിച്ചു. ഹയർസെക്കണ്ടറിയിൽ സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥിനിക്കുള്ള അവാർഡ് നേടിയായിരുന്നു മാതാപിതാക്കളോടുള്ള കടമ മന്യ നിറവേറ്റിയത്.
ജീവിതത്തിൽ ഈ പ്രായം വരെ ഏറെ അവഗണനയും പ്രതിസന്ധികളും നേരിട്ടാണ് വളർന്നതെന്ന് മന്യ പറയുന്നു. സ്കൂൾ ഫീസ് കൃത്യമായി അടക്കാൻ കഴിഞ്ഞിരുന്നില്ല. പുതിയ പുസ്തകങ്ങൾ വാങ്ങിക്കാനുള്ള പണം പോലും ഇല്ലായിരുന്നു. ഓട്ടോ ഡ്രൈവറുടെ മകൾ എന്ന സഹ വിദ്യാർത്ഥികളുടെ പരിഹാസവും നേരിട്ടു.
You may also like:Happy Hug Day| ഇന്ന് ആലിംഗന ദിനം; പങ്കാളിയെ ചേർത്തുനിർത്താം, സ്നേഹത്തോടെ..
സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ച് ഇൻസ്റ്റഗ്രാമിൽ മന്യ പങ്കുവെച്ച കുറിപ്പുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പകൽ സമയങ്ങളിൽ പഠിക്കാൻ പോയി വൈകുന്നേരം വീട്ടു ജോലി ചെയ്യും. രാത്രി കോൾ സെന്ററിൽ ജോലിയും കഴിഞ്ഞാണ് മന്യയുടെ ഒരു ദിവസം പൂർത്തിയായിരുന്നത്.
ഒടുവിൽ മിസ് ഇന്ത്യ റണ്ണർ അപ്പായി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി നിൽക്കുമ്പോൾ മന്യയ്ക്ക് പറയാൻ ഒന്നുമാത്രമേ ഉള്ളൂ, വിദ്യാഭ്യാസമാണ് നമ്മുടെ ഏറ്റവും വലിയ ആയുധം.