TRENDING:

17 കോടിയുടെ ലോട്ടറി വിജയി; ഇന്നും സ്‌കൂള്‍ പാചകക്കാരിയായി ജീവിതം

Last Updated:

ദാരിദ്യവും കഷ്ടപ്പാടും ഇടകലര്‍ത്തിയുള്ള അവരുടെ ജീവിതത്തില്‍ ആ 17 കോടി രൂപ വളരെ വലിയ തുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'ഒരു ലോട്ടറി അടിച്ചാല്‍ മതി ജീവിതം മാറാന്‍';
advertisement

മിക്കപ്പോഴും നാം കേള്‍ക്കുന്ന കാര്യമാണിത്. നമ്മള്‍ പോലുമറിയാതെ ജീവിത ശൈലിയും രീതിയും മാറാന്‍ കൈയ്യില്‍ പണം വന്നാല്‍ മതി. എന്നാര്‍ 17 കോടി രൂപയുടെ ബംബര്‍ ലോട്ടറി അടിച്ചിട്ടും തന്റെ ജീവിതം പഴയ പോലെ തന്നെ മുന്നോട്ടു കൊണ്ടുപോവുന്ന വ്യക്തിയാണ് സൗത്ത് യോര്‍ക്ക്ഷെയറിലെ 51കാരിയായ ട്രിഷ് എംസണ്‍.

ഒരു പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്തിരുന്ന് ട്രിഷ് എംസണ് 2003-ലാണ് 1.7 മില്യണ്‍ പൗണ്ടിന്റെ (17.22 കോടി രൂപ) ലോട്ടറി അടിക്കുന്നത്. ദാരിദ്യവും കഷ്ടപ്പാടും ഇടകലര്‍ത്തിയുള്ള അവരുടെ ജീവിതത്തില്‍ ഇത് വളരെ വലിയ തുകയായിരുന്നു. പെട്ടന്ന് തന്നെ ആഡംബരവും ആര്‍ഭാടവുമായ ജീവിതം ട്രിംഷിന് നയിക്കാമായിരുന്നു. എന്നാര്‍ ഇത്ര വലിയ തുക കൈയ്യില്‍ വന്നിട്ടും അവരുടെ ജീവിതത്തിന് മാറ്റമൊന്നും വന്നില്ല. അല്ലെങ്കില്‍ തന്റെ ജീവിതത്തെ മാറ്റിമറിക്കാന്‍ ട്രിംഷ് അനുവദിച്ചില്ല എന്ന് പറയുന്നതാവും യാഥാര്‍ത്ഥ്യം.

advertisement

17 കോടി രൂപയുടെ ലോട്ടറി അടിച്ച് 18 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും പാചകക്കാരിയായി തന്നെ തുടരുയാണ് ട്രിംഷ്. അവര്‍ ഇപ്പോഴും തന്റെ പങ്കാളിയായ ഗ്രഹാം നോര്‍ട്ടനൊപ്പം റോഥര്‍ഹാമിലുള്ള പഴയ വാടക വീട്ടിലാണ് താമസിക്കുന്നത്.

എന്നാല്‍ ലോട്ടറി അടിച്ചതല്ല തന്റെ ജീവിതത്തില്‍ നടന്ന ഏറ്റവും വലിയ സന്തോഷമെന്നാണ് ട്രിംഷ് പറയുന്നത്. ജാക്ക്‌പോട്ട് സ്വന്തമാക്കിയതിന് രണ്ടാഴ്ച്ചയ്ക്ക് ശേഷം ഗര്‍ഭിണിയായതാണ് അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം. അഞ്ച് വര്‍ഷത്തിലേറെയായുള്ള കാത്തിരിപ്പാണ് അന്ന് സഫലമായത്. 17 വയസ്സുള്ള ട്രിംഷിന്റെ മകന്‍ ബെഞ്ചമിന്‍ ഇപ്പോള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

advertisement

'പണം നിങ്ങളെ ഒരു മികച്ച വ്യക്തിയാക്കുന്നില്ലായെന്നും പണം ഉണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ വെറുതെ പൊങ്ങച്ചം കാണിച്ചു നടക്കുന്നത് തനിക്ക് ഇഷ്ടമല്ലായെന്നും ട്രിംഷ് പറയുന്നു.

'ആളുകള്‍ ഞാന്‍ കോടീശ്വരിയാണെന്ന് പറയാന്‍ വേണ്ടി വില കൂടിയ വസ്ത്രങ്ങളും മറ്റും ധരിക്കാന്‍ തനിക്ക് കഴിയില്ലായെന്നും, ഞാനെങ്ങിനെയാണോ അങ്ങിനെ തന്നെയിരിക്കാനാണ് തനിക്കിഷ്ടമെന്നും ട്രിംഷ് കൂട്ടിച്ചേര്‍ത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കിട്ടിയ പണത്തില്‍ നിന്ന് ട്രിംഷ് ആകെ വാങ്ങിയത് ഒരു കാരവനാണ്. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനാണ് താന്‍ അത് വാങ്ങിയതെന്നും അവര്‍ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
17 കോടിയുടെ ലോട്ടറി വിജയി; ഇന്നും സ്‌കൂള്‍ പാചകക്കാരിയായി ജീവിതം
Open in App
Home
Video
Impact Shorts
Web Stories