TRENDING:

Workout During Periods | ആർത്തവ സമയത്ത് വ്യായാമം ചെയ്യാമോ? അനുയോജ്യമായ വ്യായാമങ്ങൾ എന്തെല്ലാം?

Last Updated:

നിത്യേന വ്യായാമം ചെയ്യുന്നവരാണെങ്കിൽ ആർത്തവ സമയങ്ങളിൽ വ്യായാമം ചെയ്യണോ വേണ്ടയോ എന്ന് സംശയം ഉണ്ടാകാറുണ്ട്. ഈ സംശയങ്ങളെ ആസ്പദമാക്കി പോഷകാഹാര വിദഗ്ധ നാൻസി ഡെഹ്‌റ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭൂരിഭാഗം സ്ത്രീകൾക്കും ആർത്തവം (Periods) വേദനാജനകമാണ്. പ്രീമെൻസ്ട്രൽ സിൻഡ്രോമും (PMS) പലവിധ ശാരീരിക ബുദ്ധിമുട്ടുകളും പലർക്കും ഉണ്ടാകാറുണ്ട്. അസഹനീയമായ വേദന ശാരീരിക ബുദ്ധിമുട്ട് മാത്രമല്ല സ്ത്രീകളെ മാനസികമായും ബാധിക്കാറുണ്ട്. വീടുകളിലായാലും ജോലി സ്ഥലങ്ങളിലായാലും ആർത്തവ സമയങ്ങളിൽ ഉണ്ടാകുന്ന വേദന സ്ത്രീകളെ ചെയ്യുന്ന പ്രവർത്തികളിൽ നിന്നും പുറകോട്ട് വലിക്കുന്നു. ആർത്തവം നൽകുന്ന വേദനയിൽ ജോലി ചെയ്യാൻ മിക്ക സ്ത്രീകൾക്കും കഴിയാറില്ല. നിത്യേന വ്യായാമം ചെയ്യുന്നവരാണെങ്കിൽ ആർത്തവ സമയങ്ങളിൽ വ്യായാമം ചെയ്യണോ വേണ്ടയോ എന്ന് സംശയം ഉണ്ടാകാറുണ്ട്. ഈ സംശയങ്ങളെ ആസ്പദമാക്കി പോഷകാഹാര വിദഗ്ധ നാൻസി ഡെഹ്‌റ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ആർത്തവ സമയങ്ങളിൽ വ്യായാമം ചെയ്യുന്നത് ഓരോ വ്യക്തിയെയും ആശ്രയിച്ച് ഇരിക്കുമെന്നാണ് നാൻസിയുടെ അഭിപ്രായം. നിങ്ങളുടെ പിഎംഎസിന്റെ തീവ്രത, ആർത്തവ സമയങ്ങളിലെ വേദന, രക്തസ്രാവം എന്നിവയെ ആശ്രയിച്ചായിരിക്കും തീരുമാനം എടുക്കേണ്ടതെന്നും അവർ പറയുന്നു.
Workout During Periods
Workout During Periods
advertisement

ആർത്തവ സമയങ്ങളിൽ വ്യായാമം ചെയ്യണോ വേണ്ടയോ എന്ന് എങ്ങനെ തീരുമാനിക്കാം?

ആർത്തവസമയത്ത് നേരിയ തോതിൽ വേദന അനുഭവപ്പെടുന്ന വ്യക്തികൾക്ക് ലഘുവായ വ്യായാമങ്ങൾ ചെയ്യാം. വേദന അനുഭപ്പെടുന്നതിന്റെയും ആർത്തവ സമയത്തെ രക്തസ്രാവത്തിന്റെയും അടിസ്ഥാനത്തിൽ നിങ്ങൾക്ക് തന്നെ ഇവ തീരുമാനിക്കാവുന്നതാണ്. അമിതമായി രക്തസ്രാവമുണ്ടാകുകയാണെങ്കിൽ പൂർണമായി വിശ്രമം എടുക്കേണ്ടത് അത്യാവശ്യമാണ്. പിഎംഎസ് ഉള്ള സ്ത്രീകളാണെങ്കിൽ കഠിനമായ വ്യായാമം ചെയ്യാതെ മിതമായ രീതിയിൽ ചെയ്യാവുന്നതാണ്. ഇങ്ങനെയുള്ളവർക്ക് യോഗയും സ്‌ട്രെച്ചിംഗും പ്രയോജനപ്പെടുത്താമെന്ന് പോഷകാഹാര വിദഗ്ധ അഭിപ്രായപ്പെടുന്നു. വേദന സംഹാരികൾ കഴിവതും കുറച്ച് ലഘുവായ വ്യായാമം പിന്തുടരുന്നതാണ് നല്ലത്. ലഘുവായ വ്യായാമങ്ങൾ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് നാൻസി വ്യക്തമാക്കുന്നു.

advertisement

ആർത്തവ സമയങ്ങളിൽ അനുയോജ്യമായ വ്യായാമങ്ങൾ

കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കി ലഘുവായവയാണ് തിരഞ്ഞെടുക്കേണ്ടത്. ദീർഘദൂര ഓട്ടം, ഭാരം ഉയർത്തൽ, ദീർഘ നേരമുള്ള വ്യായാമം എന്നിവ ഒഴിവാക്കുക. പകരം ആർത്തവ ദിനങ്ങളിൽ പ്രയാസമില്ലാത്ത വ്യായാമങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വ്യായാമം ഒരു ദിനചര്യയാക്കിയാൽ ആർത്തവ സമയത്തെ വേദന കുറയ്ക്കാമെന്നും അവർ പറയുന്നു. ഭാരം ഉയർത്തുന്നതും ഓടുന്നതുമെല്ലാം മാറ്റിവെച്ച് യോഗയും സ്‌ട്രെച്ചിംഗ് വ്യായാമങ്ങളും ആർത്തവ സമയങ്ങളിൽ ചെയ്യാം. ഒപ്പം നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ നീന്തൽ, സൈക്ലിംഗ്, ലൈറ്റ് വാക്കിംഗ് എന്നിവ തിരഞ്ഞെടുക്കാം. ഈ വ്യായാമങ്ങൾ ആർത്തവ സമയത്തെ നിങ്ങളുടെ മാനസികാവസ്ഥയും ഊർജ്ജ നിലയും മെച്ചപ്പെടുത്താൻ സഹായിക്കും. എന്നാൽ ഇതിനെല്ലാം പുറമെ നിങ്ങളുടെ ശരീരം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ആർത്തവത്തിന്റെ ആദ്യ ദിവസങ്ങളിൽ സ്ത്രീകൾക്ക് പൂർണ വിശ്രമം വേണമെങ്കിൽ യതൊരു മടിയും കൂടാതെ വിശ്രമം തിരഞ്ഞെടുക്കണം. പോഷകാഹാര വിദഗ്ധയായ നാൻസി പറയുന്നത് ഇപ്രകാരമാണ്. നിങ്ങൾ നിങ്ങളുടെ ശരീരം നൽകുന്ന ലക്ഷണങ്ങൾ കണ്ട് വേണം ഉചിതമായ തീരുമാനത്തിലെത്താൻ. ശരീരം വിശ്രമം ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് തീർച്ചയായും നൽകണം. ശരീരത്തിന്റെ അവസ്ഥ മനസിലാക്കിയ ശേഷം മാത്രം വ്യായാമം തിരഞ്ഞെടുക്കുക. വ്യായാമം പിഎംഎസ് കുറയ്ക്കാനും ആർത്തവ വേദനയെ മികച്ച രീതിയിൽ നേരിടാനും സഹായിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
Workout During Periods | ആർത്തവ സമയത്ത് വ്യായാമം ചെയ്യാമോ? അനുയോജ്യമായ വ്യായാമങ്ങൾ എന്തെല്ലാം?
Open in App
Home
Video
Impact Shorts
Web Stories