ഉർസുല വോൺ ഡെർ ലെയ്നെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങൾ ഇതാ:
1.) 65-കാരിയായ ഉർസുല വോൺ ഡെർ ലെയ്ൻ 2019 ജൂലൈയിലാണ് യൂറോപ്യൻ യൂണിയന്റെ എക്സിക്യൂട്ടീവ് ബ്രാഞ്ചായ യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റായി നിയമിക്കപ്പെട്ടത്.
2.) 450 മില്യണിലധികം വരുന്ന യൂറോപ്യൻ ജനതയെ ബാധിക്കുന്ന നിയമനിർമാണങ്ങൾക്ക് ഉത്തരവാദി കൂടിയാണ് യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഉർസുല വോൺ ഡെർ ലെയ്ൻ.
3.) 2005 മുതൽ 2019 വരെ, ഉർസുല വോൺ ഡെർ ലെയ്ൻ ജർമനിയുടെ മുൻ ചാൻസലർ ആംഗല മെർക്കലിന്റെ കാബിനറ്റിൽ സേവനമനുഷ്ഠിച്ചിരുന്നു. ജർമൻ ക്യാബിനറ്റിൽ ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്ഠിച്ചയാൾ എന്ന റെക്കോർഡും ഉർസുലക്ക് സ്വന്തം.
advertisement
4.) ജർമ്മനിയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി കൂടിയാണ് ഉർസുല. ആറ് വർഷം ഈ പദവിയിൽ ഉർസുല വോൺ ഡെർ ലെയ്ൻ സേവനം അനുഷ്ഠിച്ചു.
5.) റഷ്യൻ-യുക്രൈ പ്രശ്നത്തിൽ യുക്രൈനെ ഏറ്റവും ശക്തമായി പിന്തുണക്കുന്നവരിൽ ഒരാളാണ് ഉർസുല.
6.) യൂറോപ്പിലെ കോവിഡ് പ്രതിരോധ രംഗത്തു നൽകിയ സംഭാവനകൾ പരിഗണിച്ച് ഗേറ്റ്സ് ഫൗണ്ടേഷൻ 2022 ലെ ഗ്ലോബൽ ഗോൾകീപ്പർ അവാർഡ് ഉർസുലക്ക് സമ്മാനിച്ചിരുന്നു
7.) ഒരു ഡോക്ടർ കൂടിയാണ് ഉർസുല വോൺ ഡെർ ലെയ്ൻ. ജർമനിയിലെ ക്ലിനിക്കിൽ ഡോക്ടറായാണ് ഉർസുല തന്റെ കരിയർ ആരംഭിച്ചത്.
8.) നാൽപതു വയസിനു ശേഷമാണ് ഉർസുല രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്തത്.
9.) പ്രാദേശിക നേതൃത്വത്തിൽ നിന്ന് ഉയർന്ന്, 2005-ൽ ഉർസുല രാജ്യത്തെ കുടുംബ, യുവജനക്ഷേമ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2013-ൽ അവർ ജർമനിയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രിയായും ഉയർന്നു.
10.) "ഉർസുല വോൺ ഡെർ ലെയ്ൻ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം വിലമതിക്കാൻ ആകാത്തതാണ്. സ്വതന്ത്രവും ജനാധിപത്യപരവുമായ സമൂഹത്തോടുള്ള അവരുടെ പ്രതിബദ്ധത അംഗീകരിക്കാതിരിക്കാൻ ആകില്ല", എന്നാണ് പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ട് ഫോർബ്സ് വുമൺ എഡിറ്റർ മാഗി മഗ്രാത്ത് പറഞ്ഞത്.
അതേസമയം, ഇന്ത്യയുടെ ധനകാര്യവകുപ്പ് മന്ത്രിയായ നിർമല സീതാരാമൻ ഫോർബ്‌സ് പട്ടികയിൽ 32ആം റാങ്കിൽ ഇടംപിടിച്ചു.