TRENDING:

മമ്മൂട്ടിയല്ല; എഴുപത് വയസിനിടെ 25 വർഷത്തിൽ ഒറ്റയ്ക്ക് സന്ദർശിച്ചത് 66 രാജ്യങ്ങൾ

Last Updated:

യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന എഴുപതുകാരിയായ ഡോ.സുധാ മഹാലിംഗം എന്ന ചെന്നൈ സ്വദേശിനി അൽപ്പം വ്യത്യസ്തയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നൂറ്റാണ്ടുകളായി, യാത്രകൾ സന്തോഷം പകരുന്ന വിനോദവും അറിവുകളുടെയും കണ്ടെത്തലുകളുടെയും ഉറവിടവുമാണ്. പുതിയ ആളുകളെ കണ്ടുമുട്ടുന്നതിനും അവരുടെ സംസ്കാരങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പുറമേ, സമ്മർദ്ദങ്ങളിൽ നിന്ന് അഥവാ പതിവ് ജീവിതത്തിൽ നിന്നുള്ള ഒരു ഇടവേള കൂടിയാണ് പലർക്കും യാത്രകൾ. എന്നാൽ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന എഴുപതുകാരിയായ ഡോ.സുധാ മഹാലിംഗം എന്ന ചെന്നൈ സ്വദേശിനി അൽപ്പം വ്യത്യസ്തയാണ്. കഴിഞ്ഞ 25 വർഷമായി ഇവർ ഒറ്റയ്ക്കാണ് യാത്രകൾ ചെയ്യുന്നത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന സുധ ഇതുവരെ 66 രാജ്യങ്ങൾ ഒറ്റയ്ക്ക് സന്ദർശിച്ചിട്ടുണ്ട്.
advertisement

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാലഘട്ടത്തിൽ ജീവിച്ച സുധയാണ് ഇത്തരത്തിൽ യാത്രകൾ ചെയ്തത്. എല്ലാ സാമൂഹിക മാനദണ്ഡങ്ങളും ധിക്കരിച്ച് സ്വന്തം മനസ്സിനെ മാത്രം പിന്തുടർന്നാണ് സുധ യാത്രകൾ ചെയ്യുന്നത്. സിഎൻഎന്നുമായി നടത്തിയ അഭിമുഖത്തിൽ വർഷങ്ങൾക്കുമുമ്പ് ഭർത്താവ് ജീവിച്ചിരുന്നപ്പോൾ, ഭർത്താവിനൊപ്പം വിദേശ യാത്രകൾ നടത്താറുണ്ടായിരുന്നുവെന്ന് സുധ പറഞ്ഞു. ഭർത്താവ് ജോലി തിരക്കുകളിലാകുമ്പോൾ നഗരത്തിലും മറ്റും ഒരു ഗൈഡിന്റെ സഹായത്തോടെ യാത്ര ചെയ്യാൻ അദ്ദേഹം സുധയോട് പറയുമായിരുന്നു. എന്നാൽ ഗൈഡിന്റെ മാർഗനിർദേശം തേടി യാത്രകൾ ചെയ്യാൻ സുധയ്ക്ക് താത്പര്യമില്ലായിരുന്നു. കാരണം ഒരു ഗൈഡിനൊപ്പം യാത്ര ചെയ്യുന്നത് സ്വന്തം കാഴ്ചപ്പാടിനെ ഇടുങ്ങിയതാക്കുമെന്നും മുഴുവൻ കഴിവുകളും പുറത്തെടുക്കാനാകാതെ നമ്മെ പരിമിതപ്പെടുത്തുമെന്നും സുധ വിശ്വസിക്കുന്നു.

advertisement

പത്രപ്രവർത്തകയായിരുന്ന സുധ രണ്ട് പതിറ്റാണ്ട് മുമ്പ് ഈ ജോലി ഉപേക്ഷിച്ച് ഊർജ്ജ ഗവേഷണം നടത്താൻ ആരംഭിച്ചു. ഗവേഷണ പ്രവർത്തനങ്ങൾ പുരോഗമിച്ചതോടെ ലോകമെമ്പാടുമുള്ള ആളുകൾ പ്രത്യേകിച്ച് എണ്ണ ഉൽപാദിപ്പിക്കുന്ന നിരവധി രാജ്യങ്ങൾ ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രഭാഷകയായി സുധയെ ക്ഷണിക്കാൻ തുടങ്ങി. ഇന്ന്, 70-ാം വയസ്സിൽ 6 ഭൂഖണ്ഡങ്ങളിലെ 66 രാജ്യങ്ങളിൽ സുധ ഒറ്റയ്ക്ക് യാത്ര ചെയ്തു. ഒരു ട്രാവൽ ബ്ലോഗർ കൂടിയാണ് സുധ മഹാലിംഗം. 'ഫൂട്ട് ലൂസ് ഇന്ത്യൻ' എന്നാണ് സുധയുടെ ബ്ലോഗിന്റേ പേര്. "ട്രാവൽ ഡോഗ്സ് മസ്റ്റ് ബി ക്രേസി" എന്നൊരു പുസ്തകവും സുധ രചിച്ചിട്ടുണ്ട്.

advertisement

മുന്നൂറിലധികം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിന് സ്മാർട്ട്ഫോണുകൾ നൽകിയ അധ്യാപികയ്ക്ക് അവാർഡ്

കോവിഡ് 19 മഹാമാരി സമയത്ത് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കുന്നതിന് നൽകിയ അസാധാരണമായ സംഭാവനയ്ക്ക് അധ്യാപകയെ ഡൽഹി സർക്കാർ അധ്യാപക അവാർഡ് നൽകി ആദരിച്ചു. രോഹിണി സെക്ടർ 8ലെ സർവോദയ വിദ്യാലയത്തിലെ വൈസ് പ്രിൻസിപ്പലായ ഭാരതി കൽറയെയാണ് അവാർഡ് നൽകി ആദരിച്ചത്. ഇവ‍ർ 321 സ്മാർട്ട്‌ഫോണുകൾ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ശേഖരിച്ചാണ് വിദ്യാ‍‍ർത്ഥികൾക്ക് നൽകിയത്.

കോവിഡ് കാലത്ത് ഇങ്ങനെ ഒരു കാര്യത്തിന് മുൻകൈ എടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ലാപ്‌ടോപ്പുകളോ ടാബ്‌ലെറ്റുകളോ സ്മാർട്ട്‌ഫോണുകളോ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും കൽറ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
മമ്മൂട്ടിയല്ല; എഴുപത് വയസിനിടെ 25 വർഷത്തിൽ ഒറ്റയ്ക്ക് സന്ദർശിച്ചത് 66 രാജ്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories