TRENDING:

മൂത്തകുട്ടിയുടെ പ്രായം 46; ഐവിഎഫ് ഇല്ലാതെ 66ാം വയസ്സില്‍ പത്താമത്തെ കുഞ്ഞ്

Last Updated:

അലക്‌സാന്‍ട്രയുടെ ഒന്‍പതാമത്തെ കുട്ടിക്ക് രണ്ട് വയസ്സാണ് പ്രായം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യാതൊരുവിധ വന്ധ്യതാ ചികിത്സയും പ്രയോജനപ്പെടുത്താതെ 66ാമത്തെ വയസ്സില്‍ തന്റെ പത്താമത്തെ കുഞ്ഞിന് ജന്മം നല്‍കി ജര്‍മ്മന്‍ സ്വദേശിനി. ഇതിനോടകം ഒന്‍പത് കുട്ടികളുടെ അമ്മയായ അലക്‌സാന്‍ട്ര ഹില്‍ഡെബ്രാന്‍ഡ് എന്ന സ്ത്രീയാണ് കഴിഞ്ഞയാഴ്ച സിസേറിയനിലൂടെ പത്താമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഫിലിപ്പ് എന്നാണ് കുഞ്ഞിന് പേര് ഇട്ടിരിക്കുന്നത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 3.5 കിലോഗ്രാമാണ് അലക്‌സാന്‍ട്ര ജന്മം നല്‍കിയ കുഞ്ഞിന്റെ ശരീരഭാരം.
News18
News18
advertisement

ഐവിഎഫ് അല്ലെങ്കില്‍ മറ്റേതെങ്കിലും വന്ധ്യതാ ചികിത്സയോ മരുന്നുകളോ ഉപയോഗിക്കാതെയാണ് താന്‍ ഗര്‍ഭിണിയായതെന്ന് അവര്‍ ജർമൻ മാധ്യമമായ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ''വലിയ കുടുംബം എന്നത് അത്ഭുതകരമായ ഒന്നല്ല. എല്ലാറ്റിനുമുപരി കുട്ടികളെ ശരിയായി വളര്‍ത്തുന്നത് പ്രധാനമാണ്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.

അലക്‌സാന്‍ട്രയുടെ ഒന്‍പതാമത്തെ കുട്ടിക്ക് രണ്ട് വയസ്സാണ് പ്രായം. മൂത്ത കുട്ടിക്ക് 46 വയസ്സും. ''എനിക്കിപ്പോള്‍ 35 വയസ്സിന്റെ ചെറുപ്പമാണ് തോന്നുന്നത്,'' അവര്‍ പറഞ്ഞു.

ക്ലിനിക് ഫോര്‍ ഓബ്‌സ്റ്റട്രിക് മെഡിസിന്‍ ഡയറക്ടറായ പ്രൊഫസര്‍ വുള്‍ഫ്ഗാങ് ഹെന്റിച്ചാണ് അലക്‌സാന്‍ട്രയെ ചികിത്സിച്ചത്. ''അവരുടെ പ്രായവും സി-സെക്ഷനുകളുടെ എണ്ണം പ്രസവചികിത്സയില്‍ വളരെ അപൂര്‍വമാണ്,'' അദ്ദേഹം പറഞ്ഞു. അലക്‌സാന്‍ട്രയുടെ അസാധാരണമായ മാനസിക, ശാരീരിക ധൈര്യം പ്രസവം സുഗമമായി നടക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയ പൂര്‍ണമായും ലളിതമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

66ാം വയസ്സിലും ഗര്‍ഭം ധരിക്കാനുള്ള കഴിവ് ലഭിച്ചത് തൻ മികച്ച ജീവിതശൈലി പിന്തുടര്‍ന്നത് കൊണ്ടാണെന്ന് അവര്‍ പറഞ്ഞു. ''ആരോഗ്യകരമായ ഭക്ഷണക്രമമാണ് ഞാന്‍ പിന്തുടരുന്നത്. എല്ലാ ദിവസവും ഒരു മണിക്കൂര്‍ നീന്തും. രണ്ട് മണിക്കൂര്‍ ഓടാൻ പോകും. പുകവലിയോ മദ്യപാനമോ ഇല്ല. ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ല,'' അവര്‍ പറഞ്ഞു.

തന്റെ വ്യക്തിജീവിതം മുന്‍നിര്‍ത്തി വലിയ കുടുംബങ്ങളെ സ്വീകരിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനാണ് അലക്സാൻട്ര ആഗ്രഹിക്കുന്നത്.

30 വയസ്സ് കഴിയുമ്പോഴേക്കും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയില്‍ കുറവ് സംഭവിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പിന്നീട് ഓരോ ദശകങ്ങള്‍ കഴിയുന്തോറും സ്വാഭാവികമായുള്ള ഗര്‍ഭധാരണത്തിന് സാധ്യത കുറയുകയാണ് ചെയ്യുന്നത്. ആര്‍ത്തവിരാമം സംഭവിക്കുന്ന സമയമാകുമ്പോഴേക്കും വൈദ്യസഹായമില്ലാതെയുള്ള ഗര്‍ഭധാരണം അസാധ്യമായി തീരും. ഏകദേശം 45 വയസ്സിനും 55 വയസ്സിനും ഇടയിലാണ് സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമം സംഭവിക്കുക.

advertisement

50 വയസ്സിന് ശേഷം പ്രസവിക്കുന്നത് അസാധാരണമാണെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒട്ടേറെ സ്ത്രീകള്‍ ഈ പ്രായപരിധിക്ക് ശേഷവും പ്രസവിച്ചതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ 50 വയസ്സും അതിന് മുകളിലും പ്രായമുള്ള 1230 സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടുണ്ട്. 2021ല്‍ ഇത് 1041 ആയിരുന്നു. 1997ല്‍ ഇത് 144 ആയിരുന്നുവെന്നും അതിന് ശേഷം ഇത്തരം കേസുകളില്‍ ഗണ്യമായ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
മൂത്തകുട്ടിയുടെ പ്രായം 46; ഐവിഎഫ് ഇല്ലാതെ 66ാം വയസ്സില്‍ പത്താമത്തെ കുഞ്ഞ്
Open in App
Home
Video
Impact Shorts
Web Stories