TRENDING:

കാമുകന്റെ അച്ഛനെ വിവാഹം ചെയ്ത് കാമുകി; വിചിത്ര കാരണവുമായി യുവതി

Last Updated:

കാമുകന്റെ മനസ്സിനെ സന്തോഷിപ്പിക്കാന്‍ സാധ്യമായതെന്തും ചെയ്യുമെന്ന് യുവതി പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാമുകന്റെ പിതാവിനെ വിവാഹം കഴിച്ച് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ് ഒരു യുവതി. എന്നാല്‍ ഇതിന് നല്‍കുന്ന കരാണവും ഏറെ വിചിത്രമാണ്. ടിക് ടോക് യൂസര്‍ ആയ @ys.amri യാണ് കഴിഞ്ഞ ദിവസം താന്‍ തന്റെ ബോയ് ഫ്രണ്ടിന്റെ പിതാവിനെ വിവാഹം കഴിച്ച വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കാമുകന്റെ അമ്മ അടുത്തിടെയാണ് മരിച്ചതെന്നും അന്നുമുതല്‍ ആണ്‍സുഹൃത്ത് വിഷമിച്ചിരിക്കുകയാണെന്നും ഇതില്‍ തനിക്ക് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നതായും യുവതി പറയുന്നു. ജീവിതത്തില്‍ തനിക്ക് ഒരമ്മയില്ലലോ എന്ന കാമുകന്റെ സങ്കടം തീര്‍ക്കാന്‍വേണ്ടിയാണ് താന്‍ അവന്റെ അച്ഛനെ വിവാഹം ചെയ്തത് എന്നാണ് യുവതി പറയുന്നത്.

കാമുകന്റെ മനസ്സിനെ സന്തോഷിപ്പിക്കാന്‍ സാധ്യമായതെന്തും ചെയ്യണമെന്നും ഈ വിവാഹത്തിലൂടെ ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒരമ്മയില്ലാത്ത കുറവ് തന്റെ ബോയ്ഫ്രെണ്ടിനെ അറിയിക്കില്ലെന്നും യുവതി പറയുന്നു. എന്നാല്‍ സമൂഹമാധ്യമത്തില്‍ ഇതിന് രണ്ടഭിപ്രായങ്ങളാണ് ഉയരുന്നത്. ആശംസ അറിയച്ചും ആശങ്ക അറിയിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തി.

advertisement

വിവാഹത്തിന് മുൻപേ ഭാവി മരുമകളുടെ പേര് 'റേഷൻ കാർഡിൽ'; ചർച്ചയായി ഒരു വിവാഹ ക്ഷണക്കത്ത്

വിവാഹത്തിനു മുൻപ് ഭാവി മരുമകളുടെ പേര് 'റേഷൻ കാർഡിൽ' ഉൾപ്പെടുത്തിയിരിക്കുകയാണ് മലപ്പുറം വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ കെ മോഹൻദാസ് കെ മോഹൻദാസ്. ചേളാരി തയ്യിലക്കടവിൽ റേഷൻകട നടത്തുന്ന ഇദ്ദേഹം നടത്തിയ ആ കൂട്ടിചേർക്കൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. മകന്റെ വിവാഹ ക്ഷണക്കത്താണ് മോഹൻദാസ് റേഷൻ കാർഡ് രൂപത്തിൽ തയാറാക്കിയത്.

വർഷങ്ങളായി റേഷൻ കട നടത്തുന്ന ഇദ്ദേഹത്തന്റെ റേഷൻകടയോടുള്ള പ്രേമം തന്നെയാണ് വിവാഹ ക്ഷണക്കത്തിന് പിന്നിലും. മകൻ അരുൺദാസും തിരൂർ മാങ്ങാട്ടിരി സ്വദേശിയായ അനുത്തമയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് റേഷൻ കാർഡിന്റെ രൂപത്തിലാണ് മോഹൻദാസ് അച്ചടിച്ചത്. 33 വർഷമായി റേഷൻകട നടത്തുന്നതിനാൽ ഇതല്ലാതെ മറ്റൊരു മാതൃകയും മനസ്സിൽ വന്നില്ലെന്ന് മോഹൻദാസ് പറയുന്നു.

advertisement

ആഡംബരമെല്ലാം ഒഴിവാക്കിയാണ് ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. വരന്റെയും വധുവിന്റെയും പേര്, വിവാഹവേദി എന്നിങ്ങനെ അവശ്യവിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതാണ് ക്ഷണപ്പത്രികയുടെ മുൻപേജ്. റേഷൻ കാർഡ് നമ്പറിനു പകരം സ്വന്തം ഫോൺ നമ്പറും ഉൾക്കൊള്ളിച്ചിരിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദുബായിൽ ബിസിനസ് നടത്തുകയാണ് മകൻ അരുൺദാസ്. ഈ മാസം 28ന് വധൂഗൃഹത്തിൽവച്ചാണ് വിവാഹം. ശേഷം സ്വവസതിയിൽവച്ച് സൗഹൃദ സൽക്കാരവും. ലളിതവും എന്നാൽ ഏറെ വ്യത്യസ്തവുമായ വിവാഹക്കുറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
കാമുകന്റെ അച്ഛനെ വിവാഹം ചെയ്ത് കാമുകി; വിചിത്ര കാരണവുമായി യുവതി
Open in App
Home
Video
Impact Shorts
Web Stories