തൃശ്ശൂർ, ചാലക്കുടി അഷ്ടമിച്ചിറ സ്വദേശിനിയായ ജീന മരിയ തോമസാണ് 137 മണിക്കൂർകൊണ്ട് യാത്ര പൂർത്തിയാക്കിത്. ചെന്നൈ, കൊൽക്കത്ത. ഡൽഹി, മുംബൈ, എന്നീ വൻ നഗരങ്ങളെയും 12 സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പാതയാണ് ഗോൾഡൻ ക്വാഡ്രിലാറ്ററൽ.
Also Read-ടൈം മാഗസിൻ യാത്ര പോകാൻ തിരഞ്ഞെടുത്ത ലോകത്തെ മികച്ച പത്ത് സ്ഥലങ്ങളിൽ ലഡാക്കും
ലോക വനിതാ ദിനമായ മാർച്ച് എട്ടിന് ബെംഗളൂരുവിൽ നിന്നാണ് ജീനയുടെ സോളോ ട്രിപ്പ് ആരംഭിക്കുന്നത്. ജേർണലിസം കഴിഞ്ഞ് ആകാശവാണിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴും യാത്ര ഹരമായി തുടർന്ന ജീന 2018ൽ അമേരിക്കൻ റൈഡേഴ്സ് അസോസിയേഷന്‍റെ ചലഞ്ച് ഏറ്റെടുത്ത് റെക്കോർഡ് നേടി.
advertisement
വിവാഹ ശേഷം സ്വീഡനിലേക്ക് മാറിയതോടെ യാത്രയ്ക്കൊപ്പം നാടിനെയും സുഹൃത്തുക്കളെയും കാണാതായതോടെ വിഷാദരോഗത്തിലേക്ക് ജീന നീങ്ങി. എന്നാല്‍ റൈഡിങ് സ്പിരിറ്റ് വീണ്ടും ഊർജമാക്കി ജീന ഒറ്റയ്ക്കുള്ള യാത്ര ആരംഭിച്ചത്.
യാത്രയിൽ കൊൽക്കത്ത പോലീസിൽനിന്ന് മോശപ്പെട്ട അനുഭവമുണ്ടായെന്നും ജീന പറയുന്നു. ആത്മവിശ്വാസവും ധൈര്യവും കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്നും ജീന പറയുന്നു. മാർച്ച് എട്ടിന് പുലർച്ചെ 4.45 ന് ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം. 13ന് പുലർച്ചെ 3.45ഓടെ തിരിച്ചെത്തുകയും ചെയ്തു. ആദ്യമായാണ് ഒരു വനിത കുറഞ്ഞസമയത്തിനുള്ളിൽ ഈ പാത ചുറ്റിസഞ്ചരിക്കുന്നത്.