TRENDING:

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകൾക്ക് ഭവന പുനരുദ്ധാരണ പദ്ധതി; ഒരാൾക്ക് 50,000 രൂപ സഹായം

Last Updated:

ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിക്ക്, പാഴ്‌സി, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/വിവാഹബന്ധം ഏര്‍പ്പെടുത്തിയ /ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവാ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ധനസഹായം നല്‍കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ശരിയായ ജനലുകള്‍/ വാതിലുകള്‍/ മേല്‍ക്കൂര/ ഫ്‌ലോറിങ്/ ഫിനിഷിംഗ് /പ്ലംബിംഗ് /സാനിറ്റേഷന്‍/ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല.

Also Read- യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് നേരത്തെ, കണ്ണൂർ എക്‌സ്‌പ്രസ് വൈകും

അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ ജില്ലാ കളക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അപേക്ഷ ഫോറവും മറ്റു വിശദാംശങ്ങളും www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്. അപേക്ഷകള്‍ അത് ജില്ലാ കളക്ടറേറ്റില്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 25.

മലയാളം വാർത്തകൾ/ വാർത്ത/Life/
ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകൾക്ക് ഭവന പുനരുദ്ധാരണ പദ്ധതി; ഒരാൾക്ക് 50,000 രൂപ സഹായം
Open in App
Home
Video
Impact Shorts
Web Stories