ഒരു രൂപ പോലും ചെലവാക്കാതെ ഓസ്ട്രേലിയ പോലൊരു രാജ്യത്ത് യാത്ര ചെയ്യുന്നതിനുള്ള മികച്ച വഴിയാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. പണം ചെലവാകില്ല എന്ന് മാത്രമല്ല ഇത്തരം യാത്രകളില്‍ നിന്ന് പണം സമ്പാദിക്കാനും സാധിക്കുമെന്ന് ഹെയ്‌ലി പറയുന്നു.
ഒരു രൂപ പോലും ചെലവാക്കാതെയാണ് ഇവർ ഓസ്ട്രേലിയൻ യാത്ര നടത്തിയിരിക്കുന്നത്. ‘സൗജന്യമായി എങ്ങനെ യാത്ര ചെയ്യാം?’ എന്ന് ഓണ്‍ലൈനിൽ കണ്ട ചോദ്യമാണ് ഹെയ്‌ലിയെ ഇത്തരമൊരു യാത്രയ്ക്ക് പ്രേരിപ്പിച്ചത്. തുടര്‍ന്ന് ഹെയ്‌ലി കാനഡയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്ര കൃത്യമായി പ്ലാന്‍ ചെയ്തു.
advertisement
Also read: പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണം; സർക്കാരിനോട് ഗ്രാമപഞ്ചായത്ത്
യാത്രകളില്‍ താമസിക്കുന്നതിന് ഹോട്ടലുകളോ ഹോസ്റ്റലുകളോ പോലുള്ള സൗകര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിനു പകരം, ഓസ്ട്രേലിയയിലുള്ള ആളുകളുടെ വീടുകളാണ് ഹെയ്ലി തിരഞ്ഞെടുത്തത്. അവള്‍ക്ക് താമസ സൗകര്യം നല്‍കിയതിന് പകരമായി
ഹെയ്‌ലി ഒരു പെറ്റ് സിറ്റര്‍ (ഉടമസ്ഥന്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അവരുടെ വളര്‍ത്തുമൃഗത്തെ പരിപാലിക്കുന്ന വ്യക്തി) എന്ന നിലയില്‍ സേവനം നൽകുകയും ചെയ്തു. ഇത്തരത്തില്‍ ആറ് ദിവസം മുതല്‍ മൂന്ന് മാസം വരെയാണ് ഹെയ്‌ലി ഒരു വീട്ടില്‍ താമസിക്കുക.
യാത്രയ്ക്കിടെ, ബ്രിസ്‌ബേന്‍, ഹിന്റര്‍ലാന്‍ഡ്, ഗോള്‍ഡ് കോസ്റ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുകയും, അവിടെ നായ്ക്കളെയും പൂച്ചകളെയും കോഴികളെയും പശുക്കളെയും പരിപാലിച്ചുകൊണ്ട് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫർ കൂടിയായ ഹെയ്ലിക്ക് ഏകദേശം 10 ലക്ഷം രൂപ സമ്പാദിക്കാനും കഴിഞ്ഞു.യാത്രകളിൽ വലിയ ചെലവ് വരുന്ന കാര്യമാണ് താമസസൌകര്യം.എന്നാൽ പെറ്റ് സിറ്റര്‍, എന്ന ജോലി തിരഞ്ഞെടുത്തതിനാല്‍ അവര്‍ക്ക് ഗ്രാമങ്ങളിലും വിദൂര സ്ഥലങ്ങളിലും മറ്റും വാടകയില്ലാതെ താമസിക്കാൻകഴിഞ്ഞു.
അതേസമയം, ഓസ്ട്രേലിയയില്‍ ഒരു അവധിക്കാലം ആഘോഷിക്കാന്‍, ഏകദേശം AU$241 (12,820.89 രൂപ) പ്രതിദിന ചെലവ് വരുമെന്നാണ് പൊതുവെ പറയുന്നത്. മുന്‍പ് ഇവിടെ പോയിട്ടുള്ള യാത്രക്കാര്‍ നൽകുന്ന വിവരം അനുസരിച്ചുള്ള ഏകദേശ കണക്കാണിത്. ആളുകള്‍ ഭക്ഷണത്തിനായി പ്രതിദിനം 2,830.59 രൂപയും, ഗതാഗതത്തിനായി 2,497.58 രൂപയും ചെലവഴിക്കേണ്ടി വരും.
പങ്കാളിയുമായിട്ടാണ് നിങ്ങള്‍ യാത്ര ചെയ്യുന്നതെങ്കില്‍, ഒരു രാത്രിക്ക് ശരാശരി താമസ ചെലവ് ഏകദേശം AU$213 (11,322.34 രൂപ) ആയിരിക്കും. അതുകൊണ്ട് തന്നെ രണ്ട് വ്യക്തികള്‍ക്കുള്ള ഒരാഴ്ചത്തെ യാത്രയ്ക്ക്, ഏകദേശം AU$3,368 (1,78,909.62 രൂപ) ശരാശരിചെലവ് പ്രതീക്ഷിക്കാം.