എംബിഎ പഠനത്തിനായി ഹാർവാഡിൽ എത്തിയ ശേഷം അമേരിക്കയിലെ ഫുഡ് സ്റ്റോറിൽ വിൽക്കുന്ന മായം ചേരാത്ത ഭക്ഷണങ്ങൾ കണ്ടതിൽ പിന്നെയാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്നതെന്ന് ന്യൂസ്18 ന് നൽകിയ അഭിമുഖത്തിൽ അഹാന പറഞ്ഞു. ഇപ്പോൾ താൻ എന്താണോ അതിന് പ്രധാന കാരണം തന്റെ അമ്മയാണെന്നും അഹാന പറഞ്ഞു.
മികച്ച വിദ്യാഭ്യാസം നേടേണ്ടത്തിന്റെ ആവശ്യകതയും സ്വയം സാമ്പത്തിക ഭദ്രത നേടേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും തന്റെ അമ്മ തന്നോട് എപ്പോഴും പറയുമായിരുന്നുവെന്നും അഹാന പറയുന്നു. കൂടാതെ വിവാഹം കഴിപ്പിച്ചതിന് ശേഷം മാത്രമേ മകളെ കമ്പനി തുടങ്ങാൻ ഒക്കെ അനുവദിക്കാവൂ എന്ന് മറ്റുള്ളവർ പറഞ്ഞപ്പോൾ ഈ സംരഭം നിന്റെ സ്വപ്നമാണെന്നും അതിന് വേണ്ടി മാത്രമാകണം ഇപ്പോൾ നീ പ്രവർത്തിക്കേണ്ടതെന്നും അമ്മ പറഞ്ഞിരുന്നതായും അഹാന പറയുന്നു.
advertisement
അഹാനയുടെ അമ്മ ഇപ്പോൾ അവർക്കൊപ്പമില്ല. കോവിഡ് ബാധയെത്തുടർന്നായിരുന്നു അമ്മയുടെ മരണം.