TRENDING:

ഫേസ്ബുക്കിലെ ഒറ്റ കമന്റില്‍ നിന്ന് ആഭരണമണിഞ്ഞ് പരസ്യത്തില്‍; വൈറലായി ധന്യ സോജന്‍

Last Updated:

ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും കരീന കപൂറും അഭിനയിച്ച പരസ്യചിത്രത്തിന് താഴെയായിരുന്നു ധന്യയുടെ കമന്റ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: ഫേസ്ബുക്കില്‍ ഒരു പോസ്റ്റിന് താഴെ തന്റെ ആഗ്രഹം കമന്റായിട്ടതാണ് തൊടുപുഴ സ്വദേശിനി ധന്യ. പിന്നീട് ഈ ഇരുപതപകാരിയെ കണ്ടത് മലബാര്‍ ജ്വല്ലറിയുടെ പരസ്യ ചിത്രത്തിലാണ്. ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും കരീന കപൂറും അഭിനയിച്ച പരസ്യചിത്രത്തിന് താഴെയായിരുന്നു ധന്യയുടെ കമന്റ്. ' ഇതുപോലെ ആഭരണങ്ങള്‍ ധരിക്കാനും ഒരുപാട് ചിത്രങ്ങള്‍ എടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു ധന്യ സോജന്റെ കമന്റ്.
ധന്യ സോജന്‍
ധന്യ സോജന്‍
advertisement

ആ ആഗ്രഹം സാധിച്ചു നല്‍കാന്‍ കമന്റ് ശ്രദ്ധയില്‍പ്പെട്ട മലബാര്‍ ഗോള്‍ഡ് അധികൃതര്‍ മുന്നിട്ടിറങ്ങി. ധന്യയെ വിളിച്ച് ഫോട്ടോഷൂട്ടിന് ഒരുങ്ങിക്കൊള്ളാന്‍ പറഞ്ഞു. വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് പ്രശസ്ത മോഡലുകള്‍ക്ക് ഒപ്പം മനോഹരമായ പുഞ്ചിരിയോടെ ധന്യ ഫോട്ടോഷൂട്ടില്‍.

നടി കരീന കപൂര്‍ ഈ വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തതോടെ ധന്യ വൈറലാവുകയും ചെയ്തു. 'എല്ലാം അപ്രതീക്ഷിതമായിരുന്നു. സന്തോഷം തുളുമ്പി നില്‍ക്കുകയാണ്. അതെങ്ങെനെ പറയണമെന്ന് അറിയില്ല. കുറേ ആഗ്രഹങ്ങളില്‍ ഒന്ന് സഫലീകരിച്ചിരിക്കുന്നു' ധന്യ വിഡിയോയില്‍ പറയുന്നു.

advertisement

ധന്യ അഭിനയിച്ച പരസ്യചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസം കൊച്ചിയിലാണ് പൂര്‍ത്തിയായത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം 20ശതമാനം ചുരുങ്ങുന്ന കണ്‍ജസ്റ്റീവ് ഹര്‍ട്ട് ഡിഡോര്‍ഡര്‍ എന്ന അസുഖബാധിതയാണ് ധന്യ. കേരളത്തില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ ശേഷം ഡിപ്ലോമ ചെയ്യുന്നതിനായി കാനഡയിലേക്ക് പോയി. ഇതിനിടെയാണ് ധന്യ രോഗബാധിതയാകുന്നത്.

അവസാന സെമസ്റ്റര്‍ ആശുപത്രിയില്‍ വച്ചാണ് പൂര്‍ത്തിയാക്കിയത്. പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ധന്യ ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. പാണ്ടിയന്‍മാക്കല്‍ സോജന്‍ ജോസഫിന്റെയും ഷാന്റി ജോസഫിന്റെയും മകളാണ് ധന്യ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
ഫേസ്ബുക്കിലെ ഒറ്റ കമന്റില്‍ നിന്ന് ആഭരണമണിഞ്ഞ് പരസ്യത്തില്‍; വൈറലായി ധന്യ സോജന്‍
Open in App
Home
Video
Impact Shorts
Web Stories