TRENDING:

Francesca Cesarini | കൈകളും ഒരു കാലുമില്ലാതെ അക്രോബാറ്റിക് പോള്‍ ഡാന്‍സറായ പതിനഞ്ചു വയസ്സുകാരി

Last Updated:

മൂന്ന് വര്‍ഷത്തിന് ശേഷം, 2021 -ല്‍ ഇറ്റാലിയന്‍ അന്താരാഷ്ട്ര പോള്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ വെര്‍ച്വല്‍ വേള്‍ഡ് പോള്‍ ആന്‍ഡ് ഏരിയല്‍ ചാമ്പ്യന്‍ഷിപ്പില്‍ അവള്‍ മത്സരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജീവതത്തിലും ലോകത്തിലും സംഭവിക്കുന്ന പല വിഷയങ്ങളും മനുഷ്യരും പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. എന്നാല്‍ ഇവിടെ അതിശയിപ്പിക്കുന്നത് 15 വയസ്സുള്ള ഫ്രാന്‍സെസ്‌ക സെസാരിനി (Francesca Cesarini) എന്ന പതിനഞ്ചു വയസ്സുകാരിയാണ്.
advertisement

ഫ്രാന്‍സസ്‌ക ജനിച്ചത് കൈകളും ഒരു കാലും ഇല്ലാതെയാണ്. അതു കൊണ്ടുതന്നെ ഒരു അക്രോബാറ്റിക് പോള്‍ ഡാന്‍സറാവാനാണ്(acrobatic pole dancer)താന്‍ ആഗ്രഹിക്കുന്നതെന്ന് മകള്‍ പറഞ്ഞപ്പോള്‍ അവളുടെ അമ്മ ആദ്യം അമ്പരക്കുകയാണ് ചെയ്തത്.

''ഞാനിത് ആദ്യം സോഷ്യല്‍ മീഡിയയിലാണോ കണ്ടത് അതോ സ്വപ്‌നമാണോ എന്നറിയില്ല. ഞാന്‍ പോള്‍ ഡാന്‍സ് ചെയ്യുന്നവരുടെ അടുത്തേക്ക് പോയി, എനിക്ക് പോള്‍ ഡാന്‍സ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു, ഇതായിരുന്നു തുടക്കം', ഫ്രാന്‍സെസ്‌ക പറഞ്ഞു.

മൂന്ന് വര്‍ഷത്തിന് ശേഷം, 2021 -ല്‍ ഇറ്റാലിയന്‍ അന്താരാഷ്ട്ര പോള്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ വെര്‍ച്വല്‍ വേള്‍ഡ് പോള്‍ ആന്‍ഡ് ഏരിയല്‍ ചാമ്പ്യന്‍ഷിപ്പില്‍ അവള്‍ മത്സരിച്ചു. വികലാംഗ വിഭാഗത്തില്‍ മത്സരിച്ച ഏക കായികതാരമായിട്ടാണ് ഫ്രാന്‍സെസ്‌ക സ്വര്‍ണ്ണ മെഡല്‍ നേടിയത്.

advertisement

ശാരീരിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും സ്‌പോര്‍ട്ട്‌സില്‍ മികവ് പുലര്‍ത്താന്‍ ഫ്രാന്‍സെസ്‌ക ശ്രമിക്കാറുണ്ട്. അവളുടെ പ്രായത്തിലുള്ള പല പെണ്‍കുട്ടികളെയും പോലെ, ഫ്രാന്‍സെസ്‌ക പല്ലില്‍ ബ്രേസുകളും കറുത്ത പ്ലാസ്റ്റിക് ചോക്കര്‍ നെക്ലേസും ധരിക്കുന്നു. അവള്‍ മക്ഡൊണാള്‍ഡിലേക്ക് പോകാന്‍ ഇഷ്ടപ്പെടുന്നു, തന്റെ ഉറ്റസുഹൃത്തിനൊപ്പം നടക്കുമ്പോള്‍ ഏറ്റവും പുതിയ പോപ്പ് ഗാനം ആലപിക്കുന്നു, കൂടാതെ ഹാരി പോട്ടറിനെ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും ചില ലക്ഷ്യങ്ങള്‍ നേടാന്‍ അവള്‍ ആഗ്രഹിക്കുന്നു. ഫ്രാന്‍സെസ്‌ക ഇങ്ങനെയാണ്, ഇതാണ്. അവള്‍ക്ക് ഒരിക്കലും കൈകളുണ്ടായിരുന്നില്ല, അതിനാല്‍ അവള്‍ ഉള്ളത് കൊണ്ട് എല്ലാം ചെയ്യുന്നു' അവളുടെ പിതാവ് മാര്‍ക്കോ സെസാരിനി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

advertisement

'അക്രോബാറ്റിക് തന്നെ സ്വതന്ത്രയാക്കുന്നുവെന്നാണ് ഫ്രാന്‍സസ്‌ക പറയുന്നത്. അവള്‍ വീട്ടില്‍ പരിശീലിക്കുന്നതിനോടൊപ്പം വീടിനടുത്തുള്ള ജിമ്മില്‍ തന്റെ കോച്ചായ എലീന ഇംബ്രോഗ്‌നോയ്ക്കൊപ്പവും പരിശീലനം നടത്താറുണ്ട്. ''ഒരു കൈകൊണ്ടോ കാല്‍ കൊണ്ടോ ഒക്കെ വളച്ചുപിടിക്കേണ്ട ആവശ്യം വരുമ്പോള്‍ പ്രയാസം അനുഭവപ്പെടാറുണ്ട് 'ഫ്രാന്‍സെസ്‌ക പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തന്റെ ജീവതത്തിലെ തന്നെ ലക്ഷ്യമായാണ് പോള്‍ ഡാന്‍സിങ്ങിനെ ഫ്രാന്‍സസെസ്‌ക കാണുന്നത്. അത് നേടിയെടുക്കുവാനായി പരിമിതകളെ തകര്‍ത്തെറിഞ്ഞ് അവള്‍ പോരാടുകയും ചെയ്യുന്നു. ചെറിയ വീഴ്ചകളില്‍ തന്നെ കാലിടറുന്ന പുതു തലമുറയ്ക്ക് ഒരു പ്രചോദനം തന്നെയാണ് ഫ്രാന്‍സെസ്‌ക.

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
Francesca Cesarini | കൈകളും ഒരു കാലുമില്ലാതെ അക്രോബാറ്റിക് പോള്‍ ഡാന്‍സറായ പതിനഞ്ചു വയസ്സുകാരി
Open in App
Home
Video
Impact Shorts
Web Stories