''സ്ത്രീകളിൽ നിന്നും നേരിട്ട് പ്രതികരണം അറിയാൻ ഞാനും ഏതാനും ബസുകളിൽ കയറി. വിദ്യാർഥികൾ, ജോലി ചെയ്യുന്ന സ്ത്രീകൾ, ഷോപ്പിംഗിനായി പോകുന്ന സ്ത്രീകൾ എന്നിവരെ കൂടാതെ സ്ഥിരമായി ഡോക്ടർമാരെ കാണാൻ പോകുന്നവരെയും കണ്ടു. അവരെല്ലാവരും വളരെ സന്തോഷത്തിലാണ്.''- കെജരിവാൾ ട്വീറ്റ് ചെയ്തു. ഇതിനൊപ്പം ബസുകളിൽ സ്ത്രീകളുടെ സുരക്ഷക്കായി നിയോഗിച്ച മാർഷൽമാർ സ്ത്രീകളിൽ അവബോധം സൃഷ്ടിക്കുന്നുണ്ടെന്ന് മറ്റൊരു ട്വീറ്റിൽ കെജരിവാള്‍ വ്യക്തമാക്കി.
ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ 5600 ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുദിച്ചത്. സൗജന്യ യാത്രക്ക് പുറമെ ബസുകളില്‍ സിസിടിവി ക്യാമറകൾ അടക്കമുള്ള ആധുനിക സുരക്ഷ സംവിധാനങ്ങളുമുണ്ട്.ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള 1000 ലോ ഫ്ലോര്‍ ബസുകള്‍ എന്നിവയും കെജരിവാള്‍ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി മെട്രോയിലും സ്ത്രീകൾക്ക് യാത്രാ സൗജന്യം നൽകുന്നത് പരിഗണനയിലാണ്.
Also Read- മസ്തിഷ്‌കാഘാതം: അറിയാം; കരുതിയിരിക്കാം സ്‌ട്രോക്കിനെ
