മസ്തിഷ്‌കാഘാതം: അറിയാം; കരുതിയിരിക്കാം സ്‌ട്രോക്കിനെ

Last Updated:

ഉയർന്ന രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ, ജനിതക കാര്യങ്ങൾ, പൊണ്ണത്തടി പുകവലി തുടങ്ങിയവയൊക്കെയാണ് സ്ട്രോക്കുണ്ടാകാനുള്ള കാരണങ്ങൾ

ഡോ എം സുശാന്ത്
(തിരുവനന്തപുരം എസ്.യു.ടി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്)
തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ അടയുകയോ പൊട്ടുകയോ ചെയ്യുന്നതിന്റെ ഫലമായാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം സംഭവിക്കുന്നത്. ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളിൽ മൂന്നാം സ്ഥാനമാണിതിന്. ആറ് പേരിൽ ഒരാൾക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും വരാൻ സാധ്യതയുള്ള രോഗാവസ്ഥയാണിത്.
60 വയസിന് മുകളിൽ പ്രായമുള്ളവരിൽ സാധാരണ കണ്ടു വരാറുണ്ടായിരുന്ന ഈ രോഗം ഇന്ന് യുവാക്കളിലും വ്യാപകമായിട്ടുണ്ട്. ഉപ്പിന്റെ അമിതോപയോഗം മൂലമുള്ള രക്തസമ്മർദമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മറ്റ് അവയവങ്ങൾക്കു തകരാറില്ലാത്തതിനാൽ യുവാക്കളിൽ മസ്തിഷ്കാഘാതം മൂലമുള്ള മരണം കുറവാണ്. ഏറെ നാൾ ജീവിച്ചിരിക്കുമെങ്കിലും ശിഷ്ടകാലം കിടക്കയിൽ തളച്ചിടപ്പെട്ടാൽ ശാരീരിക – മാനസിക പുനരധിവാസം ബുദ്ധിമുട്ടായിരിക്കും.
advertisement
കാരണങ്ങൾ
ഉയർന്ന രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ, ജനിതക കാര്യങ്ങൾ, പൊണ്ണത്തടി പുകവലി തുടങ്ങിയവയൊക്കെയാണ് സ്ട്രോക്കുണ്ടാകാനുള്ള കാരണങ്ങൾ. ഏറിയാൽ നാലര മണിക്കൂറിനകവും സാധിക്കുന്നത്ര നേരത്തേയുമാണ്‌ രോഗിയെ പരിശോധിച്ച്‌ സ്‌ട്രോക്ക്‌ ആണെന്ന്‌ ഉറപ്പു വരുത്തേണ്ടത്‌.
രക്തക്കുഴൽ അടഞ്ഞതുതന്നെയാണോ കാരണം എന്നു സ്ഥിരീകരിക്കണം. മറ്റസുഖങ്ങളുണ്ടെങ്കിൽ അതിന്റെ അവസ്ഥകൾ ഉറപ്പുവരുത്തണം. രക്തക്കട്ട അലിയിക്കാനുള്ള ടി.പി.എ. കുത്തിവെപ്പ്‌ നൽകണം. രക്തക്കട്ട അലിഞ്ഞ്‌ കുഴൽ തുറക്കുകയാണെങ്കിൽ രോഗിയുടെ ശാരീരിക ബുദ്ധിമുട്ടുകൾക്ക്‌ വ്യക്തമായ മാറ്റമുണ്ടാകും. ഇത്‌ എല്ലാവർക്കും പക്ഷേ, ബാധകമല്ല.
ചികിത്സ
സ്‌ട്രോക്ക്‌ രോഗികൾക്ക്‌ ചെയ്യുന്ന ചികിത്സയാണ്‌ മെക്കാനിക്കൽ ത്രോമ്പക്‌ടമി. ഇത്‌ ആദ്യത്തെ ആറ്‌ മണിക്കൂറിനുള്ളിൽ ചെയ്യുന്നതാണ്‌ ഏറ്റവും അഭികാമ്യം. രക്തക്കുഴലിനകത്തേക്ക്‌ ചെറിയ കത്തീറ്ററുകൾ കടത്തി കുഴൽ, മസ്തിഷ്കത്തിലെ രക്തക്കുഴലിന്റെ അടഞ്ഞയിടംവരെ എത്തിച്ച്‌ രക്തക്കട്ടയെ വലിച്ചുനീക്കി പുറത്തെടുത്ത്‌ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്ന രീതിയാണിത്‌.
advertisement
പ്രത്യാഘാതങ്ങൾ
ശരീരത്തിന്റെ സങ്കീര്‍ണമായ നിരവധി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ തലച്ചോറിലേക്ക് രക്തം ലഭിക്കാതാകുന്നതോടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിക്കുന്നു എന്നതാണ് മസ്തിഷ്കാഘാതത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. ശരീരം പെട്ടെന്ന് തളര്‍ന്നുപോകുക, പ്രത്യേകിച്ച് ഒരുവശം. കാഴ്ച പെട്ടെന്ന് മങ്ങുക, രൂക്ഷമായ തലവേദന അനുഭവപ്പെടുക, തലകറക്കവും നടക്കാന്‍ കഴിയാതെവരികയും ചെയ്യുക. സ്ഥലകാല ബോധം നഷ്ടപ്പെടുകയും സംസാരിക്കുന്നതിനും ആളുകളെ തിരിച്ചറിയുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
മസ്തിഷ്കാഘാതത്തിന്റെ ഗുരുതരാവസ്ഥയ്ക്കനുസരിച്ചാണ് പിന്നീട് ജീവിതത്തിലുണ്ടാകുന്ന ദുരിതത്തിന്റെ അളവ്. മുകളില്‍പ്പറഞ്ഞ ബുദ്ധിമുട്ടുകള്‍ പലതും താല്‍ക്കാലികമാണ്. ചികിത്സയെത്തുടര്‍ന്ന് സാധാരണ അവസ്ഥയില്‍ എത്തും. എന്നാല്‍, ഗുരുതരമായി സ്ട്രോക് ബാധിച്ചവരെ സാധാരണ നിലയിലേക്കെത്തിക്കാന്‍ മറ്റു ചികിത്സകളും ആവശ്യമായിവരും. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ അവയില്‍ ചിലതാണ്.
advertisement
തയാറാക്കിയത് - സാബു കെ എ (മുന്ന)
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
മസ്തിഷ്‌കാഘാതം: അറിയാം; കരുതിയിരിക്കാം സ്‌ട്രോക്കിനെ
Next Article
advertisement
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement