TRENDING:

Kilimanjaro | ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവ്വതനിരകൾ കയറി മലയാളിയായ നിയ റോയ്

Last Updated:

മൂന്നര ദിവസം കൊണ്ട് 45 കിലോമീറ്റർ താണ്ടിയാണ് ഈ ദൗത്യം നിയ പൂർത്തിയാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതവും സമുദ്രനിരപ്പിന് മുകളിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര പർവതവുമായ ടൻസാനിയയിലെ കിളിമഞ്ചാരോ പർവ്വതനിരകൾ (Mount Kilimanjaro) കീഴടക്കി വിദേശമലയാളിയായ നിയ റോയ്. മഞ്ഞുപാളികൾ നിറഞ്ഞ അതി കഠിനമായ പാതയിലൂടെ മൂന്നര ദിവസം കൊണ്ട് 45 കിലോമീറ്റർ താണ്ടിയാണ് ഈ ദൗത്യം നിയ പൂർത്തിയാക്കിയത്.
നിയ റോയ് കിളിമഞ്ചാരോയിൽ
നിയ റോയ് കിളിമഞ്ചാരോയിൽ
advertisement

മൈനസ് ഇരുപത് ഡിഗ്രി തണുപ്പിൽ ഹിമ മഴയുടെ നടുവിലൂടെയായിരുന്നു ഈ സാഹസിക യാത്ര. സംവിധായകനും കവിയുമായ സോഹൻ റോയിയുടെ മകളാണ് ഏരിസ് ഗ്രൂപ്പിന്റെ ചീഫ് ഹാപ്പിനസ് ഓഫീസർ കൂടിയായ നിയ റോയ്.

സൗണ്ട് ഹീലർ, ഹിപ്നോതെറാപ്പിസ്റ്റ്, യോഗ അധ്യാപിക എന്നീ മേഖലകളിലും നിയ റോയി വ്യാപൃതയാണ്. സമൂഹ മനസ്സിനെ തൊട്ടറിയാനുള്ള കഴിവുകൊണ്ടും മനശാസ്ത്രം, ശാരീരിക വ്യായാമം എന്നിവയിലധിഷ്ഠിതമായ 'തെറാപ്പി'കളിലൂടെയും നിരവധിയാളുകൾക്ക് ശാരീരിക -മാനസികാരോഗ്യം കൈവരിക്കുവാനുള്ള പരിശീലനവും അവർ നൽകിയിട്ടുണ്ട്.

മഞ്ഞുപാളികൾ നിറഞ്ഞ കിളിമഞ്ചാരോ

advertisement

ടാൻസാനിയയിലെ ഒരു നിഷ്‌ക്രിയ അഗ്നിപർവ്വതമാണ് കിളിമഞ്ചാരോ. ഇതിന് മൂന്ന് അഗ്നിപർവ്വത കോണുകൾ ആണ് ഉള്ളത് : കിബോ, മാവെൻസി, ഷിറ എന്നിവ. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതവും സമുദ്രനിരപ്പിന് മുകളിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര പർവതവുമാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് 5,895 മീറ്ററും, പീഠഭൂമിയുടെ അടിത്തട്ടിൽ ഏകദേശം 4,900 മീറ്ററും ആണ് വിസ്തൃതി. ഭൂമിയിലെ ഏറ്റവും ഭൂപ്രകൃതിയുള്ള നാലാമത്തെ കൊടുമുടി തുടങ്ങിയ നിരവധി ആകർഷണങ്ങൾ ഇവിടെയുണ്ട്. കിളിമഞ്ചാരോ നാഷണൽ പാർക്കിന്റെ ഭാഗമായ ഇവിടം ഒരു പ്രധാന ക്ലൈംബിംഗ് മേഖലയാണ്. ചുരുങ്ങുന്ന മഞ്ഞുപാളികളും, ഐസ് ഫീൽഡുകൾക്ക് സമാനമായ മഞ്ഞു മലകളും ഇവിടുത്തെ പ്രധാന ആകർഷണമാണ്.

advertisement

Summary: Malayali woman Nia Roy scaled Mount Kilimanjaro in Tanzania in a three-day mission. She surpassed 45 kilometres in the arduous journey. The area was at -20 degree when she kicked off the mission. The expat Malayali is daughter to film director Sohan Roy. Nia is also a therapist by profession 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Kilimanjaro | ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവ്വതനിരകൾ കയറി മലയാളിയായ നിയ റോയ്
Open in App
Home
Video
Impact Shorts
Web Stories