TRENDING:

ഗർഭിണിയായ ഭാര്യയോട് ജോലി ഉപേക്ഷിക്കാൻ ഭർത്താവ്; ബിസിനസിൻെറ പകുതി തരണമെന്ന് ഭാര്യ

Last Updated:

“ഞാൻ വീട്ടിൽ നിൽക്കുകയും കുട്ടികളെ നോക്കുകയും ചെയ്യുന്നതിന് എനിക്ക് കുറഞ്ഞത് അതെങ്കിലും തിരിച്ച് കിട്ടണം,” ഭാര്യ വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബിസിനസ് കാര്യങ്ങൾ വീട്ടിലും വ്യക്തിപരമായ ബന്ധങ്ങളിലും ചർച്ചയ്ക്ക് എടുക്കരുതെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ സാമ്പത്തിക വിഷയങ്ങൾ ഏറ്റവും പ്രിയപ്പെട്ടവരുമായി സംസാരിക്കേണ്ടി വന്നേക്കും. സാമ്പത്തിക സുരക്ഷയ്ക്കും സമാധാനത്തിനുമൊക്കെ വേണ്ടി ഇത്തരം ചർച്ചകൾ ആവശ്യമാണ്. ദമ്പതികൾ തമ്മിലുള്ള ഇത്തരമൊരു സംഭാഷണത്തിൻെറ റെഡ്ഡിറ്റ് പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്.
advertisement

35കാരിയായ ഭാര്യയോട് ഗർഭിണി ആയിരിക്കെ നിലവിലെ ജോലി രാജി വെക്കാൻ ഭർത്താവ് ആവശ്യപ്പെട്ടതാണ് വിഷയം. ദമ്പതികൾ മൂന്നാമത്തെ കുട്ടിയെ കാത്തിരിക്കുന്ന സമയത്താണ് ഇത്തരമൊരു നിർദ്ദേശം വന്നത്. കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ വേണ്ടി ഇനി ജോലി രാജി വെക്കുന്നതാണ് നല്ലതെന്ന് ഭർത്താവ് തന്നെയാണ് പറഞ്ഞതെന്ന് ഭാര്യ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തു. താൻ ജോലി രാജി വെക്കുകയാണെങ്കിൽ ഭർത്താവ് നടത്തുന്ന കമ്പനിയുടെ പകുതി അവകാശം തനിക്ക് നൽകണമെന്നാണ് ഭാര്യ തിരികെ ആവശ്യപ്പെട്ടത്.

താൻ ഭാവിയിൽ വിവാഹമോചനം നേടുകയോ മറ്റോ ചെയ്യുന്ന ഘട്ടം ഉണ്ടാവുകയാണെങ്കിൽ ആ സമയത്ത് സാമ്പത്തിക സുരക്ഷിതത്വം വേണമെന്ന് നിർബന്ധമുള്ളതിനാലാണ് ഇത് ആവശ്യപ്പെട്ടതെന്ന് ഭാര്യ പറഞ്ഞു. ജോലി രാജിവെച്ചാൽ താൻ വീട്ടിലെ കാര്യങ്ങൾ മാത്രം നോക്കി ഒതുങ്ങി ജീവിക്കേണ്ടതായി വരും. എന്നാൽ ഭർത്താവിന് അദ്ദേഹത്തിൻെറ കരിയർ മുന്നോട്ട് കൊണ്ടുപോവാനും കൂടുതൽ പണം ഉണ്ടാക്കാനും കഴിയും. “ഞാൻ വീട്ടിൽ നിൽക്കുകയും കുട്ടികളെ നോക്കുകയും ചെയ്യുന്നതിന് എനിക്ക് കുറഞ്ഞത് അതെങ്കിലും തിരിച്ച് കിട്ടണം,” ഭാര്യ വ്യക്തമാക്കി.

advertisement

കുട്ടികൾ ഡേ കെയർ സെൻററിലോ ആയമാരുടെ കൂടെയോ ഒന്നുമല്ലാതെ തൻെറ കൂടെ ഇരിക്കുകയാണെന്ന ബോധ്യം ഉണ്ടാവുമ്പോൾ ഭർത്താവിന് കൂടുതൽ ആശങ്കകൾ ഒന്നുമില്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ അദ്ദേഹത്തിൻെറ മാനസിക സമ്മർദ്ദം കുറച്ചതിനും കൂടുതൽ ആശങ്കകളില്ലാതെ ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ സഹായിക്കുന്നതിനും തനിക്ക് മതിയായ പ്രതിഫലം ലഭിക്കണമെന്ന് ഭാര്യ പറഞ്ഞു.തൻെറ ആവശ്യം കേട്ട് ഭർത്താവ് അത്ഭുതപ്പെട്ടെന്ന് ഭാര്യ പറഞ്ഞു.

കൂടാതെ തൻെറ സുഹൃത്തുക്കൾ ഈ ആവശ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെടതായും അവർ പറഞ്ഞു. താൻ ആവശ്യപ്പെട്ട കാര്യത്തിൽ എന്താണ് തെറ്റുള്ളതെന്ന് അവർ റെഡ്ഡിറ്റിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചു. ഇതിനോടകം ഏകദേശം 12000ത്തിലധികം കമൻറുകളാണ് ഈ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. കമൻറ് ചെയ്തവരിൽ മിക്കവരും അവരെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. “ഇതിൽ അസ്വാഭാവികമായി ഒന്നും തന്നെ തോന്നുനില്ല. ന്യായമായ ആവശ്യം മാത്രമാണ് ഭാര്യ ഉന്നയിച്ചിരിക്കുന്നത്,” ഒരാളുടെ കമൻറ് ഇങ്ങനെയാണ്.

advertisement

“തീരുമാനം മാറ്റാൻ ആവശ്യപ്പെട്ട നിങ്ങളുടെ സുഹൃത്തുക്കൾ എന്നെ അത്ഭുതപ്പെടുത്തുന്നു. അവരെ ഇനിയെങ്കിലും ജീവിതത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ ഭർത്താവിന് കിട്ടുന്ന സുരക്ഷിതത്വം നിങ്ങൾക്കും കിട്ടേണ്ടതുണ്ട്. അക്കാര്യം ന്യായമായി ചോദിക്കുന്നതിൽ എന്താണ് തെറ്റ്. നിങ്ങൾ ഇക്കാര്യത്തിൽ പുറത്ത് നിന്ന് ആളുകളുടെ ഉപദേശം തേടുക. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും ശ്രമിക്കുക,” മറ്റൊരാൾ കമൻറ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
ഗർഭിണിയായ ഭാര്യയോട് ജോലി ഉപേക്ഷിക്കാൻ ഭർത്താവ്; ബിസിനസിൻെറ പകുതി തരണമെന്ന് ഭാര്യ
Open in App
Home
Video
Impact Shorts
Web Stories