മേരിയുടെയും ആന്‍റണിയുടെയും ആറുമക്കളില്‍ ഇളയവനായ സിറിള്‍ ആന്‍റണിയുടെ വൃക്കകള്‍ തകരാറിലാകുകയും വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിതയയാണ് ഏക പരിഹാരമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തതോടെയാണ് അറുപതുകളിലേക്ക് കടന്ന മേരി ഗ്രേസ് മകന് വൃക്ക നല്‍കിയത്. എന്നാല്‍ എട്ട് മാസക്കാലം മാത്രമേ അമ്മയുടെ വൃക്ക സിറിലിന്‍റെ ശരീരത്തില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളു.
അടുത്തിടെയാണ് മേരിയുടെ നൂറാം പിറന്നാള്‍ കുടുംബാംഗങ്ങളും നാട്ടുകാരും പുത്തന്‍തോപ്പ് ജയ് ഹിന്ദ് വായനശാല അംഗങ്ങളും ചേര്‍ന്ന് ആഘോഷിച്ചത്. പ്രായത്തിന്‍റെതായ ശാരീരിക ബുദ്ധിമുട്ടുകള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ മേരി ഗ്രേസിന് ഉണ്ടായിരുന്നില്ല. സംസ്കാരം ചൊവ്വ 3.30ന് പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ നടക്കും.
advertisement
മക്കൾ: റൊണാൾഡ് പെരേര, സെലിൻ ആൻഡ, മെറ്റിൽഡ റു ഡോൾഫ്, ലില്ലി ബേസിൽ, പരേ തരായ റീത്ത ജോൺസൺ, സി റിൽ ആന്റണി. മരുമക്കൾ: ശോഭ റുഡോൾഫ്, ആൻഡ്രൂ പെരേര, ജോൺസൺ പെരേര, റുഡോൾഫ് പെരേര, ബേസിൽ പെരേര, സിന്ധ്യ,