TRENDING:

ലോകസമ്പന്നന്മാരുടെ മുൻ ഭാര്യമാർ ഒരുമിക്കുന്നു; സ്ത്രീ ശാക്തീകരണത്തിനായി 298 കോടി രൂപയോളം സംഭാവന

Last Updated:

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സും, മക്കെൻസി സ്കോട്ടും ചേർന്ന് അമേരിക്കയിലെ സ്ത്രീ ശാക്തീകരണത്തിനായി 40 മില്യൺ ഡോളർ ( ഏകദേശം 298 കോടി രൂപ) സംഭാവനയായി നൽകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സും, മക്കെൻസി സ്കോട്ടും ചേർന്ന് അമേരിക്കയിലെ സ്ത്രീ ശാക്തീകരണത്തിനായി 40 മില്യൺ ഡോളർ ( ഏകദേശം 298 കോടി രൂപ) സംഭാവന നൽകുന്നു. ‘ഇക്വാലിറ്റി കാൺട് വെയിറ്റ് ചലഞ്ച്’ എന്ന പരിപാടിയുടെ വിജയികൾക്കാണ് ഇരുവരും സംഭാവനകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. മെലിൻഡ ഗേറ്റിൻ്റെ നിക്ഷേപ സ്ഥാപനമായ പിവട്ടൽ വെൻഞ്ച്വറാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മക്കെൻസി സ്കോട്ട്, ഇവരുടെ ഭർത്താവ് ഡാൻ ജ്വെറ്റ് എന്നിവരുടെ സഹായവും പരിപാടിയ്ക്ക് ലഭിക്കും. അടുത്ത 10 വർഷത്തിനുള്ളിൽ അമേരിക്കയിലെ സ്ത്രീകളുടെ ശക്തിയും സ്വാധീനവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
advertisement

ലിംഗ സമത്വവുമായി ബന്ധപ്പെട്ട് ഇത്രയും വലിയ തുക സമ്മാനമായി നൽകുന്ന അമേരിക്കയിലെ ആദ്യ പരിപാടിയായിരിക്കും ഇത്. 550 അപേക്ഷകരിൽ നിന്നും സ്ത്രീശാക്തീകരണത്തിനായും അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള സർഗ്ഗാത്മകമായ വ്യത്യസ്ത പദ്ധതികൾ അവതരിപ്പിക്കുന്ന നാല് സംഘടനകൾക്കാണ് സമ്മാന തുക ലഭിക്കുക. ശിശുപരിപാലനത്തിനും മറ്റ് തരത്തിലുള്ള പരിചണങ്ങൾക്കും സഹായമാകുന്ന പൊതുജന പിന്തുണയുള്ള അടിസ്ഥാന സൗകര്യം വികസിപ്പിച്ചെടുക്കൽ, സോഫ്റ്റ് വെയർ ഡെവലപ്മെൻ്റ്  മേഖലയിൽ കരിയർ ആഗ്രഹിക്കുന്ന യുവതികൾക്ക് അതിനുള്ള പരിശീലനം ഒരുക്കൽ, സ്ത്രീകളുടെ ഉടമസ്ഥതയിലൂടെ ബിസിനസുകളെ വളർത്തിക്കൊണ്ടുവരൽ, യുവതികൾക്ക് കൊളേജ് വിദ്യാഭ്യാസം ഉറപ്പാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശയങ്ങളാണ് സമർപ്പിക്കേണ്ടത്. വിജയികളാകുന്ന ഓരോ സംഘടനക്കും 10 മില്യൺ ഡോളർ വീതമാണ് പ്രൊജക്ടിന് നൽകുക.

advertisement

സ്ത്രീകൾക്ക് അവരുടെ ജീവിതത്തിലും കരിയറിലും ശക്തി പകരാൻ കഴിയുന്ന മുൻനിര പ്രവർത്തകരായിരിക്കും അവാർഡിന് അർഹരാവുക എന്ന് മക്കെൻസി സ്കോട്ട് പ്രസ്താവനയിലൂടെ പറഞ്ഞു. “കാലങ്ങളായി തുടരുന്ന സമ്പ്രദായങ്ങൾ തകർത്ത് ലിംഗ സമത്വം കൊണ്ടുവരാൻ നമുക്കാകും. പക്ഷെ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളെ ഉയർത്തിക്കൊണ്ടുവരാൻ നാം തയ്യാറാകേണ്ടതുണ്ട്” മെലിൻഡ ഗേറ്റ്സ് പറഞ്ഞു.

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിൻ്റെ മുൻ ഭാര്യാണ് മെലിൻഡ ഗേറ്റ്സ്. ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിൻ്റെ മുൻ ഭാര്യയാണ് മക്കെൻസി സ്കോട്ട്. ലോകത്തെ ഏറ്റവും ധനികരായ ആളുകളുടെ പട്ടികയിൽ ഇരുവരുമുണ്ട്. സ്വത്തിൻ്റെ ഭൂരിഭാഗം പങ്കും തങ്ങളുടെ ജീവിത കാലയളവിൽ ദാനം ചെയ്യുമെന്ന് ഇരുവരും മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

advertisement

കോവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും വാക്സിനേഷനുമായി കഴിഞ്ഞ ഒന്നര വർഷമായി വലിയ രീതിയിൽ പണം ചെലവഴിച്ച ഗേറ്റ്സ് ഫൗണ്ടേഷൻ്റെ സഹ- ചെയർപേഴ്സൺ കൂടിയാണ് മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ്. പിവട്ടൽ വെഞ്ച്വറുമായി ചേർന്ന് ടെക്നോളജി ഉൾപ്പടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്ന വനിതകൾക്ക് മെലിൻഡ ഗേറ്റ്സ് സഹായം നൽകുന്നുണ്ട്. 151 ബില്ല്യൺ ഡോളർ ആസ്ഥിയുള്ള ബിൽഗേറ്റ്സുമായി കഴിഞ്ഞ മേയിലാണ് ഇവർ വിവാഹ മോചനം നേടിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ മാസം മാത്രം 116 സംഘടനകൾക്കായി 1.7 ബില്ല്യൺ ഡോളറാണ് സ്കോട്ട് സംഭാവനയായി നൽകിയിട്ടുള്ളത്. ഏതാണ്ട് 64 ബില്യൺ ഡോളറാണ് സ്കോട്ടിൻ്റെ ആസ്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
ലോകസമ്പന്നന്മാരുടെ മുൻ ഭാര്യമാർ ഒരുമിക്കുന്നു; സ്ത്രീ ശാക്തീകരണത്തിനായി 298 കോടി രൂപയോളം സംഭാവന
Open in App
Home
Video
Impact Shorts
Web Stories