TRENDING:

മുത്തലാഖ് നിരോധനത്തിന് ശേഷം പുതിയ പ്രതിസന്ധി; ഭർത്താക്കന്മാരാൽ ഉപേക്ഷിക്കപ്പെടുന്ന മുസ്ലീം സ്ത്രീകളുടെ എണ്ണം കൂടുന്നു

Last Updated:

തലാഖ് ചൊല്ലാതെതന്നെ ഭർത്താക്കന്മാർ ഭാര്യമാരെ ഉപേക്ഷിക്കുന്ന സാഹചര്യം നിലനിൽക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് ജീവനാംശം ആവശ്യപ്പെടാനോ പുനർവിവാഹം കഴിക്കാനോ കഴിയുന്നുമില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കിയതിനെ അനുസ്മരിക്കുന്നതിനായി ഓഗസ്റ്റ് 1 മുസ്ലീം സ്ത്രീകളുടെ അവകാശ ദിനമായി ആഘോഷിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ ആഘോഷവും സന്തോഷ പ്രകടനവുമെല്ലാം കഠിനമായ ഒരു യാഥാർഥ്യത്തെ മറച്ചു പിടിക്കുകയാണ് എന്നതാണ് യാഥാർഥ്യം. രണ്ടു വർഷങ്ങൾക്ക് മുമ്പ് നിലവിൽ വന്ന മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമം പ്രശ്നങ്ങൾ നിറഞ്ഞ വിവാഹബന്ധത്തിനുള്ളിൽ കഴിയുന്ന സ്ത്രീകളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുകയാണ് ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തലാഖ് ചൊല്ലാതെതന്നെ ഭർത്താക്കന്മാർ ഭാര്യമാരെ ഉപേക്ഷിക്കുന്ന സാഹചര്യം നിലനിൽക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് ജീവനാംശം ആവശ്യപ്പെടാനോ പുനർവിവാഹം കഴിക്കാനോ കഴിയുന്നുമില്ല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സാക്കിറ എന്ന സ്ത്രീയുടെ അനുഭവം മുസ്ലീം സമുദായത്തിനുള്ളിൽ നിലനിൽക്കുന്ന സമാനമായ പ്രവണതകളുടെ ഉദാഹരണമാണ്. അവരുടെ വിവാഹം കേവലം 18 ദിവസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ. കൊലപാതകക്കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട സാക്കിറയുടെ ഭർത്താവ് അടുത്ത ദിവസം ജയിലിൽ പോയതിനെ തുടർന്ന് ആ നവവധുവിന് ഹൈദരാബാദിലെ ഷഹീൻ നഗറിലെ തന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകേണ്ടി വന്നു. ഇപ്പോൾ ഒരു കുട്ടിയുടെ അമ്മ കൂടിയായ സാക്കിറ ആ ദിവസം മുതൽ ഭർത്താവുമായി വീണ്ടും ഒന്നിക്കുന്ന നിമിഷവും കാത്തിരിക്കുകയാണ്. എന്നാൽ ആ ഭർത്താവാകട്ടെ, ജാമ്യം ലഭിച്ചതിനു ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. ജാമ്യത്തിനുള്ള പണം നൽകിയത് സാക്കിറയുടെ കുടുംബമായിരുന്നു എന്ന് മാത്രം.

advertisement

"അദ്ദേഹത്തിന്റെ ജാമ്യത്തിന് വേണ്ടി ഞങ്ങൾ 25 ലക്ഷം രൂപയാണ് ചെലവാക്കിയത്. എന്നിട്ടും അയാൾ എന്നെ ഉപേക്ഷിച്ചു", 25 വയസുകാരിയായ സാക്കിറ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് പറയുന്നു. "വിവാഹമോചനം നൽകാനോ ജീവനാംശം നൽകാനോ അയാൾ തയ്യാറായില്ല. വിവാഹമോചനം ആവശ്യപ്പെട്ട് നിർബന്ധിച്ചാൽ എന്റെ മകനെ കൊണ്ടുപോകും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു", സാക്കിറ കൂട്ടിച്ചേർത്തു.

മറ്റൊരു അനുഭവം സുൽത്താനയുടേതാണ്. പതിനാലാം വയസിലാണ് സുൽത്താനയുടെ ആദ്യ വിവാഹം കഴിഞ്ഞത്. ആ ബന്ധത്തിൽ സുൽത്താനയ്ക്ക് ഒരു കുട്ടിയുമുണ്ട്. പിന്നീട് ഖുൽഅ് ചെയ്ത് വിവാഹമോചനം നേടിയതിന് ശേഷം അവരുടെ മാതാപിതാക്കൾ അവർക്കായി മറ്റൊരു വരനെ കണ്ടെത്തി. എന്നാൽ ഇപ്പോൾ രണ്ടു കുട്ടികളുള്ള സുൽത്താനയ്ക്ക് ഭർത്താക്കന്മാർ ആരും ഇല്ല എന്നതാണ് വസ്തുത. "മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായിരുന്നത് കൊണ്ട് എന്റെ രണ്ടാം ഭർത്താവ് എന്നെ ഉപേക്ഷിച്ചു പോയി. അദ്ദേഹത്തെ എങ്ങനെ കണ്ടെത്തണം എന്നുകൂടി എനിക്കറിയില്ല", സുൽത്താന പറയുന്നു. മാതാപിതാക്കളെ തന്നെ വീണ്ടും ആശ്രയിച്ച് ജീവിക്കേണ്ടി വരുന്നതിലുള്ള കുറ്റബോധവും സുൽത്താനയുടെ വാക്കുകളിൽ നിറയുന്നു. സ്ത്രീകൾക്ക് ഭർത്താക്കന്മാരെ ഉപേക്ഷിക്കാൻ ഇസ്ലാം നിർദ്ദേശിക്കുന്ന മാർഗമാണ് ഖുൽഅ്.

advertisement

"ഈ പുരുഷന്മാരുമായി ഏതെങ്കിലും രീതിയിൽ സംസാരിക്കാൻ ശ്രമിക്കുമ്പോൾ എന്ത് വില കൊടുത്താലും വിവാഹമോചനം നൽകില്ല എന്ന് അവർ മുഖത്തടിച്ചത് പോലെ പറയുകയാണ്. നിയമപരമായ പ്രതിബന്ധങ്ങളെല്ലാം ഒഴിവാക്കുക എന്നതാണ് അവരുടെ ലക്ഷ്യം", സുൽത്താൻ ഷാഹിയിലെ ഷഹീൻ വുമൺസ് റിസോഴ്‌സ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ സ്ഥാപക ജമീല നിഷാന്ത് പറയുന്നു. ജമീലയുടെ പക്കൽ പരാതിയുമായി എത്തുന്ന സ്ത്രീകളിൽ 70 ശതമാനത്തോളം പേർ ഭർത്താക്കന്മാരാൽ ഉപേക്ഷിക്കപ്പെട്ടവരാണ്. ഇന്ത്യൻ പൗരന്മാരും വിദേശികളും ആയവർ ഈ രീതിയിൽ ഭാര്യമാരെ ഉപേക്ഷിച്ചവരിൽപ്പെടുന്നു. ഭർത്താക്കന്മാർ ഉപേക്ഷിക്കുന്നതോടെ ഈ സ്ത്രീകൾ സാമ്പത്തികമായി വലിയ പ്രതിസന്ധിയിൽ അകപ്പെടുന്നു.

advertisement

ജീവനാംശം നേടാനുള്ള പ്രയാസങ്ങൾ

"വഖഫ് ബോർഡിൽ നിന്ന് ജീവനാംശം തേടാനുള്ള വ്യവസ്ഥ ഉണ്ടെങ്കിലും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഒരുപാട് സമയമെടുക്കുന്നു എന്നതാണ് പ്രശ്നം. കുടുംബ കോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചാലേ വഖഫ് ബോർഡിനെ സമീപിക്കാൻ കഴിയൂ. കഷ്ടപ്പെട്ട് ഇത്രയൊക്കെ ചെയ്താലും മിക്ക കേസുകളിലും അവസാനം സ്ത്രീകൾക്ക് അർഹതപ്പെട്ടതൊന്നും ലഭിക്കുകയുമില്ല", ജമീല പറഞ്ഞു. എന്നാൽ, സാധ്യമായ കേസുകളിലെല്ലാം സഹായങ്ങൾ നൽകുന്നുണ്ടെന്ന് തെലങ്കാനയിലെ സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ മുഹമ്മദ് സലിം പറയുന്നു. "ഞങ്ങൾ പ്രതിമാസം ആകെ അഞ്ച് ലക്ഷം മുതൽ ആറു ലക്ഷം രൂപ വരെ വിതരണം ചെയ്യുന്നുണ്ട്. ഇതുവരെ കോടതി ഉത്തരവ് നേടിയ 360 സ്ത്രീകൾക്ക് ഈ വിധത്തിലുള്ള സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഉത്തരവിനെ അടിസ്ഥാനമാക്കി ഓരോരുത്തർക്കും പ്രതിമാസം 5,000 മുതൽ 10,000 രൂപ വരെ സഹായം നൽകുന്നുണ്ട്", അദ്ദേഹം കൂട്ടിച്ചേർത്തു. ഭർത്താക്കന്മാർ ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവണത മുസ്ലീം സമുദായത്തിനുള്ളിൽ വർദ്ധിക്കുന്നതായി അദ്ദേഹം സമ്മതിക്കുന്നു.

advertisement

ഔദ്യോഗികമായ വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും, മുമ്പ് വിവാഹമോചനത്തിൽ കലാശിക്കുമായിരുന്ന 30 ശതമാനത്തോളം കേസുകളിൽ ഇപ്പോൾ ഭാര്യമാർ ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് മതനേതാക്കളും ഉദ്യോഗസ്ഥരും ഒരേ സ്വരത്തിൽ പറയുന്നു. മുത്തലാഖ് നിരോധന നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം ഭാര്യമാർ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചതായി തെലങ്കാനയിലെയും ആന്ധ്ര പ്രാദേശിലെയും ജമാഅത്ത് ഉലമ ജനറൽ സെക്രട്ടറി ഹാഫിസ് പീർ ഖലീഖ് അഹമ്മദ് സബർ പറയുന്നു. ഒരുപാട് മുസ്ലീം സ്ത്രീകളുടെ ജീവിതം മെച്ചപ്പെട്ടു എന്ന കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയുടെ അവകാശവാദത്തെ എതിർക്കുന്ന ഹാഫിസ് കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമായിരുന്നു എന്നും അഭിപ്രായപ്പെടുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുത്തലാഖ് നിരോധിച്ചതോടെ ഒരുപാട് പുരുഷന്മാർക്ക് ജയിൽ ശിക്ഷ ഒഴിവാക്കുന്നതിനുള്ള ഒരേയൊരു വഴിയായി ഭാര്യമാരെ ഉപേക്ഷിക്കൽ മാറിയതായി സാമൂഹ്യ പ്രവർത്തകർ പറയുന്നു. ഈ സ്ത്രീകൾ അതീവ ദുഷ്കരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ദൈനംദിനമുള്ള ജീവിതത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഈ സ്ത്രീകൾക്ക് നിയമപരമായ പരിരക്ഷ തേടാനുള്ള ഉപാധികൾ പോലും പ്രാപ്യമല്ലെന്ന് ഹെൽപ്പിങ് ഹാൻഡ് ഫൗണ്ടേഷൻ പ്രവർത്തക മുജ്‌തബ ഹസൻ അസ്‌കാരി പറയുന്നു. ഇത്തരം സംഭവങ്ങളിലൂടെ ജീവിതം പെരുവഴിയിലാവുന്നവരിൽ ഭൂരിഭാഗം പേരും രണ്ടോ അതിലധികമോ കുട്ടികളുള്ള ചെറുപ്പക്കാരികളായ സ്ത്രീകൾ ആണെന്നും അവർ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
മുത്തലാഖ് നിരോധനത്തിന് ശേഷം പുതിയ പ്രതിസന്ധി; ഭർത്താക്കന്മാരാൽ ഉപേക്ഷിക്കപ്പെടുന്ന മുസ്ലീം സ്ത്രീകളുടെ എണ്ണം കൂടുന്നു
Open in App
Home
Video
Impact Shorts
Web Stories