ബീഹാർ സ്വദേശിനിയായ നീന പാട്ന വുമൺസ് കോളേജിലും ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലുമാണ് പഠിച്ചത്. പിന്നീട് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക് അഡിമിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടി. നീന സിങ് ചരിത്രത്തിൽ ഇടം പിടിക്കുന്നത് ഇത് ആദ്യമായല്ല. രാജസ്ഥാൻ പോലീസിന്റെ തന്നെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയായിരുന്നു നീന. 2000 ൽ സംസ്ഥാന വനിതാ കമ്മീഷനിലെ മെമ്പർ സെക്രട്ടറിയായിരിക്കെ നടപ്പാക്കിയ ഔട്ട് റീച്ച് പ്രോഗ്രാം വലിയ വിജയമായിരുന്നു.
Also read-100 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ആദ്യത്തെ വനിതയായി ലോറിയൽ ഉടമ
advertisement
കൂടാതെ സ്ത്രീകളുടെ പ്രശ്നങ്ങളിൽ സമഗ്രമായി ഇടപെടാനും അവ പരിഹരിക്കുന്നതിലും നീന ഇക്കാലയളവിൽ മുൻകൈ എടുത്തിരുന്നു. നൊബേൽ സമ്മാന ജേതാക്കളായ അഭിജിത് ബാനർജീ, എസ്തർ ഡുഫ്ലോ എന്നിവർക്കൊപ്പം ചേർന്ന് നീന രണ്ട് ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളെ ജന സൗഹൃദപരമാക്കുന്നതിനായി 2005-2006 കാലഘട്ടത്തിൽ മസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ( Massachusetts Institute Of Technology ) ചേർന്ന് നടപ്പാക്കിയ ഒരു പദ്ധതിയിലും നീന പ്രവർത്തിച്ചിരുന്നു. 2013-2018 ൽ സിബിഐയുടെ ജോയിന്റ് ഡയറക്ടറായിരുന്നപ്പോൾ ഇന്ദ്രാണി മുഖർജീ - ഷീന ബോറ, ജിയാ ഖാന്റെ ആത്മഹത്യ തുടങ്ങിയ സുപ്രധാന കേസുകളുടെ അന്വേഷണത്തിലും നീന പ്രവർത്തിച്ചിട്ടുണ്ട്.
2020 ൽ തന്റെ പ്രവർത്തന മികവിന് ‘അതി ഉത്കൃഷ്ട് സേവാ മെഡൽ(Ati Utkrisht Seva Medal)’ നീനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഐഎഎസ് ഓഫീസറും കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ സെക്രട്ടറിയുമായ രോഹിത് കുമാർ സിങ് ആണ് നീനയുടെ ഭർത്താവ്. കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്തെ പുതിയ നിയമനങ്ങളുടെ ഭാഗമായി ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്(ITBP) തലവനായിരുന്ന അനീഷ് ദയാൽ സിങ് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ (CRPF) ഡിജിയായും നിയമിക്കപ്പെട്ടു.