TRENDING:

സാഹിത്യത്തിനുള്ള നൊബേൽ പുരസ്ക്കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക്

Last Updated:

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും വളരെ ലളിതമായ ഭാഷയിലുള്ള എഴുത്തുമാണ് ആനി എർനോവിന്‍റെ രചനകളുടെ സവിശേഷത

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക് 2022-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്ക്കാരം ലഭിച്ചു. 82കാരിയായ ആനി എർനോയെ ധൈര്യശാലിയായ എഴുത്തുകാരിയെന്നാണ് നൊബേൽ സമിതി വിശേഷിപ്പിച്ചത്. ഏറ്റവും മഹത്തരമായ അംഗീകാരവും അതിനൊപ്പം വലിയൊരു ഉത്തരവാദിത്വവുമാണിതെന്ന് പുരസ്ക്കാരം ലഭിച്ച വാർത്തയറിഞ്ഞ് ആനി എർനോ പ്രതികരിച്ചു.
advertisement

ആൻഡേർസ് ഓൾസൻ അധ്യക്ഷനായ സമിതിയാണ് 2022ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനജേതാവിനെ തെരഞ്ഞെടുത്തത്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും വളരെ ലളിതമായ ഭാഷയിലുള്ള എഴുത്തുമാണ് ആനി എർനോവിന്‍റെ രചനകളുടെ സവിശേഷതയെന്ന് ആൻഡേർസ് ഓൾസൻ പറഞ്ഞു.

ആത്മകഥാപരമായ നോവലുകളാണ് ആനി എർനോവിന്‍റെ രചനകളിലേറെയും. ഇരുപതോളം നോവലുകളാണ് ആനി എർനോ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ ഏറെയും അവരുടെ ജീവിതവും അതിനു ചുറ്റുപാടിലുമായി നടന്ന കഥകളാണെന്നതാണ് പ്രത്യേകത.

മലയാളം വാർത്തകൾ/ വാർത്ത/Life/
സാഹിത്യത്തിനുള്ള നൊബേൽ പുരസ്ക്കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക്
Open in App
Home
Video
Impact Shorts
Web Stories