TRENDING:

Teenage Pregnancy | രാജ്യത്ത് ​ഗർഭിണികളാകുന്ന കൗമാരപ്രായക്കാരുടെ എണ്ണത്തിൽ നേരിയ കുറവെന്ന് സർവേ

Last Updated:

രാജ്യത്തെ മൊത്തമുള്ള കണക്ക് പരിശോധിക്കുകയാണെങ്കിൽ, 2015-16 വർഷത്തിൽ 8 ശതമാനം ആയിരുന്നു ​ഗർഭിണികളാകുന്ന കൗമാരപ്രായക്കാരുടെ എണ്ണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്ത് ​ഗർഭിണികളാകുന്ന കൗമാരപ്രായക്കാരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. എന്നാൽ ത്രിപുര ഇക്കാര്യത്തിൽ ഇപ്പോഴും പുരോ​ഗതി കൈവരിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് ഈ കണക്ക് മൂന്ന് ശതമാനം വർധിച്ചെന്നും നാഷണൽ ഫാമിലി ഹെൽത്ത് സർവേ (National Family Health Survey) നടത്തിയ കണക്കെടുപ്പിൽ നിന്നും വ്യക്തമാകുന്നു.
advertisement

2019-21 വർഷത്തെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം, ​ഗർഭിണികളാകുന്ന കൗമാരപ്രായക്കാരുടെ എണ്ണം ഒരു ശതമാനത്തിൽ താഴെയുള്ള ഏക സംസ്ഥാനമാണ് ചണ്ഡീഗഡ്. 2015-16 വർഷത്തെ കണക്ക് അനുസരിച്ച്, സംസ്ഥാനത്ത് ഈ കണക്ക് രണ്ട് ശതമാനത്തിന് മുകളിലായിരുന്നു.

രാജ്യത്തെ മൊത്തമുള്ള കണക്ക് പരിശോധിക്കുകയാണെങ്കിൽ, 2015-16 വർഷത്തിൽ 8 ശതമാനം ആയിരുന്നു ​ഗർഭിണികളാകുന്ന കൗമാരപ്രായക്കാരുടെ എണ്ണം. എന്നാൽ 2019-21 വർഷത്തെ കണക്കനുസരിച്ച് അത് ഏഴു ശതമാനമായി കുറഞ്ഞു. 2005-06 വർഷത്തെ കണക്കെടുപ്പിൽ ഇത് 16 ശതമാനം ആയിരുന്നു.

advertisement

നാഷണൽ ഫാമിലെ ഹെൽത്ത് സർവേ പ്രകാരം, ഇന്ത്യയിൽ, 15 നും 19 നും ഇടയിൽ പ്രായമുള്ള ഏകദേശം ഏഴ് ശതമാനം യുവതികൾ ​പ്രസവിക്കുന്നുണ്ട്. രണ്ട് ശതമാനം സ്ത്രീകൾ അവരുടെ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിക്കുന്നു.

Also Read - വേനല്‍ക്കാലം നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ? സമ്മര്‍ദ്ദം

കൗമാരപ്രായക്കാരായ ​ഗർഭിണികളുടെ എണ്ണത്തിൽ ത്രിപുര (22%), പശ്ചിമ ബംഗാൾ (16%), ആന്ധ്രാപ്രദേശ് (13%), അസം (12%), ബീഹാർ (11%), ജാർഖണ്ഡ് (10%) എന്നിവയാണ് ഇത്തവണത്തെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ അനുസരിച്ച് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനങ്ങൾ. ത്രിപുര (19%), പശ്ചിമ ബംഗാൾ (18%), അസം (14%), ബിഹാർ, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ (12% വീതം) എന്നിങ്ങനെയാണ് 2015-16 വർഷത്തെ സർവേയിലെ കണക്ക്. 6.37 ലക്ഷം കുടുംബങ്ങളിൽ നിന്നായി 27.86 ലക്ഷം വ്യക്തികളെ സാമ്പിൾ ആക്കിയാണ് സർവേ നടത്തിയത്.

advertisement

കൗമാരപ്രായത്തിലുള്ള പെൺകുട്ടികളുടെ ഗർഭധാരണം ഗ്രാമപ്രദേശങ്ങളിൽ താരതമ്യേന കൂടുതലാണെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ 15 നും19 നും ഇടയിൽ പ്രായമുള്ള എട്ട് ശതമാനം പെൺകുട്ടികൾ ‌പ്രസവിക്കുന്നുണ്ടെന്നും സർവേ പറയുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ തോത് കൂടുന്നതിനനുസരിച്ച് കൗമാരപ്രായത്തിലുള്ള ഗർഭധാരണം കുറയുന്നതായും സർവേ പറയുന്നു.

ഉയർന്ന സാമ്പത്തിക സ്ഥിതി ഉള്ളവരിൽ 15 നും19 നും ഇടയിൽ പ്രായമുള്ള യുവതികളിലെ ​ഗർഭധാരണം കുറവാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സാമ്പത്തിക സ്ഥിതി കുറവുള്ള കൗമാരക്കാരായ 10 ശതമാനം യുവതികളുമായി താരതമ്യം ചെയ്യുമ്പോൾ, ഉയർന്ന സാമ്പത്തികം ഉള്ള കൗമാരക്കാരായ യുവതികളിൽ രണ്ട് ശതമാനമാണ് ഗർഭിണികളാകുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

advertisement

കഴിഞ്ഞ തവണത്തെ സർവേയിൽ ലക്ഷദ്വീപിൽ കൗമാരപ്രായത്തിലുള്ള കുട്ടികൾ ​ഗർഭിണികളാകുന്നില്ല എന്നായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ ഏറ്റവും പുതിയ സർവേ അനുസരിച്ച് ലക്ഷദ്വീപിൽ 1.1 ശതമാനം കൗമാരപ്രായക്കാർ ​ഗർഭം ധരിക്കുന്നുണ്ട്.

കൗമാരപ്രായത്തിൽ ഗർഭിണികളാകുകയും പ്രസവിക്കുകയും ചെയ്യുന്ന യുവതികൾ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവും വൈകാരികവുമായ നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടി.

മലയാളം വാർത്തകൾ/ വാർത്ത/Life/
Teenage Pregnancy | രാജ്യത്ത് ​ഗർഭിണികളാകുന്ന കൗമാരപ്രായക്കാരുടെ എണ്ണത്തിൽ നേരിയ കുറവെന്ന് സർവേ
Open in App
Home
Video
Impact Shorts
Web Stories