TRENDING:

വിവാഹിതരായ സ്ത്രീകളിൽ മൂന്നിലൊന്നും ഭർതൃപീഡനത്തിന് ഇരയാകുന്നു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വഡോദര: രാജ്യത്തെ വിവാഹിതരായ സ്ത്രീകളിൽ മൂന്നിലൊന്നും ഭർത്താക്കൻമാരുടെ പീഡനത്തിന് ഇരയാകുന്നതായി പഠനറിപ്പോർട്ട്. ഭർത്താവിൽനിന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണെന്ന് വഡോദരയിലെ സച്ചാ എന്ന സംഘടന നടത്തിയ പഠനത്തിൽ വ്യക്തമായി. 15 നും 49 നും ഇടയിൽ പ്രായമുള്ള 27 ശതമാനം സ്ത്രീകൾ ശാരീരിക അതിക്രമം നേരിടുന്നതായി നാഷണൽ ഫാമിലി ഹെൽത്ത് സർവെ (എൻഎഫ്എഫ്) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
advertisement

"ഒരു വശത്ത് ഇന്ത്യ ശക്തമായ സാമ്പത്തിക വളർച്ച പ്രകടിപ്പിക്കുന്നു. മറുവശത്ത്, ജാതി, വർഗം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ നേരിടുന്നവരുടെ എണ്ണം രാജ്യത്ത് കൂടിവരുന്നു. ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകളിൽ ഏതാണ്ട് മൂന്നിൽ ഒരാൾ പലതരം പീഡനത്തിന് ഇരയായിട്ടുണ്ട്. പല ഭർത്താക്കൻമാരും ഭാര്യയെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് പഠനറിപ്പോർട്ട് പറയുന്നു.

സുഖമില്ലാത്ത കുട്ടിയെയുമെടുത്ത് ഹർമൻപ്രീത്; കൈയടിച്ച് സോഷ്യൽ മീഡിയ

"പുരുഷാധിപത്യ മനോഭാവം" ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ വേരോടിയിരിക്കുന്നു. "പെൺകുട്ടികളോടും സ്ത്രീകളോടുമുള്ള വിവേചനപരമായ മനോഭാവമുള്ളവരുടെ എണ്ണം സമൂഹത്തിൽ കൂടുതലാണ്. ഇന്ത്യൻ പെൺകുട്ടികൾക്ക് കുറഞ്ഞ വിദ്യാഭ്യാസമാണ് ലഭിക്കുന്നത്. പെൺകുട്ടികൾക്ക് വേണ്ടതരത്തിൽ പോഷകാഹാരം ലഭിക്കുന്നില്ല. ആൺകുട്ടികളെ അപേക്ഷിച്ച് കുറവ് വൈദ്യസഹായമാണ് പെൺകുട്ടികൾക്ക് ലഭിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
വിവാഹിതരായ സ്ത്രീകളിൽ മൂന്നിലൊന്നും ഭർതൃപീഡനത്തിന് ഇരയാകുന്നു