സുഖമില്ലാത്ത കുട്ടിയെയുമെടുത്ത് ഹർമൻപ്രീത്; കൈയടിച്ച് സോഷ്യൽ മീഡിയ
Last Updated:
ഗയാന: ലോക വനിതാ ടി20യിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം തുടങ്ങാൻ നിമിഷങ്ങൾ മാത്രം. കളിക്ക് മുമ്പ് ദേശീയഗാനാലാപനത്തിനായി ഇരു ടീമുകളും നിരന്നു. ടീമിലെ ഓരോരുത്തർക്കുമൊപ്പം ഭാഗ്യപ്രതീകമായി ഓരോ കുട്ടികളുമുണ്ട്. ജനഗണമന ആലാപനത്തിന് ശേഷം മൈതാനത്ത് തളർന്നുവീഴാൻ തുടങ്ങിയ കുട്ടിയെയുമെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. കുട്ടിയെ സംഘാടക വോളണ്ടിയർക്ക് കൈമാറിയശേഷമാണ് ഹർമൻ മൈതാനത്തേക്ക് പോയത്. ഈ ദൃശ്യം കളികാണാനെത്തിയ മുഷ്ഫിഖർ എന്നയാൾ മൊബൈലിൽ ചിത്രീകരിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ ഇപ്പോൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മനുഷ്യത്വപരമായ പ്രവർത്തിക്ക് ഹർമൻപ്രീതിന് നിറഞ്ഞ കൈയടിയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
വീഡിയോ കാണാം...
— Mushfiqur Fan (@NaaginDance) November 11, 2018
ന്യൂസിലാൻഡിനെതിരെ അതിവേഗ സെഞ്ച്വറി നേടിയ ഹർമൻപ്രീത് ഇതിനോടകം ആരാധകരുടെ മനംകവർന്ന താരമാണ്. യാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ വനിതകളുടെ ലോക ട്വന്റി 20 മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ 51 പന്തുകളിൽ 103 റൺസാണ് കൗർ നേടിയത്. കഴിഞ്ഞ ദിവസം ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. പാകിസ്ഥാൻ ഉയർത്തിയ 134 റൺസിന്‍റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ടെസ്റ്റ് ക്യാപ്റ്റൻ മിഥാലി രാജ് (56) മികച്ച പ്രകടനം പുറത്തെടുത്തു. 57 പന്തുകളിൽ നിന്ന് 73 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടും സ്മിരി മന്ദാനയോടൊപ്പം ചേർക്കാൻ മിഥാലി രാജിന് സാധിച്ചു.
advertisement
വനിതാ ട്വന്റി20യിൽ ആദ്യമായാണ് ഇന്ത്യ പാകിസ്താനെ കീഴടക്കുന്നത്. നേരത്തെ രണ്ടുവട്ടം ഏറ്റുമുട്ടിയപ്പോഴും വിജയം പാകിസ്താനൊപ്പമായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 12, 2018 3:45 PM IST


