2005-ല്‍ ജനിച്ച 33.4 ശതമാനം സ്ത്രീകളും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാതിരുന്നേക്കാമെന്ന് ജപ്പാന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസേര്‍ച്ച് കണക്കുകൂട്ടുന്നു. ഏറ്റവും പ്രതീക്ഷയുയരുന്ന സാഹചര്യത്തില്‍പോലും ഇത് 24.6 ശതമാനമായിരിക്കും.
അതേസമയം, സ്ത്രീകളെ അപേക്ഷിച്ച് വിവാഹിതരാകാത്ത പുരുഷന്മാരുടെ എണ്ണം കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Also read-90 വയസ് വരെ ജീവിച്ചാൽ.. 32 കാരന്റെ റിട്ടയർമെന്റ് പ്ലാനിനെക്കുറിച്ചുള്ള പോസ്റ്റ് വൈറൽ
advertisement
വികസിത സമ്പദ് വ്യവ്സ്ഥകളുള്ള യുഎസിലും യൂറോപ്പിലും സമാനമായ സാഹചര്യമാണുള്ളത്. ആളുകള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതില്‍ നിന്ന് പിന്‍വലിയുകയും സ്വന്തം ഇഷ്ടങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്യുന്ന പ്രവണതയാണ് ഇവിടെ കാണുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ 1970-ല്‍ ജനിച്ച പത്ത് മുതല്‍ 20 ശതമാനം സ്ത്രീകള്‍ക്കും കുട്ടികളില്ല. എന്നാല്‍, ജപ്പാനില്‍ ഇത് കുറച്ച് അധികമാണ്, 27 ശതമാനം വരും. യുഎസിലും യൂറോപ്പിലും ഇതേ സ്ഥിതി തുടരുമ്പോഴും ജപ്പാനില്‍ ഇത് ഇരട്ടിയാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
അതേസമയം, യുകെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഈ സ്ഥിതിക്ക് കുറച്ച് മാറ്റമുണ്ടായിട്ടുണ്ട്. ജോലിയും ജീവിതവും ഒന്നിച്ചുകൊണ്ടുപോകുന്നതിനുള്ള ക്രമീകരണം സജ്ജമാക്കിയതിനാല്‍ ഒരു കുട്ടിയ്ക്ക് എങ്കിലും ജന്മം നൽകാൻ ദമ്പതികള്‍ തയ്യാറാകുന്നുണ്ട്.
ജപ്പാനിലും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനും പരിചരിക്കുന്നതിനുമുള്ള അന്തരീക്ഷം ഒരുക്കുന്നതിന്, യുകെയ്ക്കും ജര്‍മനിക്കും സമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ജോലി ശൈലിയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി തുടങ്ങിയിട്ടുണ്ട്. അതേസമയം, ഭാവിയെക്കുറിച്ചുള്ള അസ്ഥിരത, കുറഞ്ഞ വേതനം തുടങ്ങിയ ഘടകങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിവാഹിതരാകുന്നതില്‍ നിന്ന് യുവാക്കളെ പിന്തിരിയുന്നുണ്ട്. പെന്‍ഷന്‍, ചികിത്സാ സഹായം, നഴ്‌സിങ് പരിചരണം തുടങ്ങി എല്ലാ മേഖലകളിലും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന് എത്രയും വേഗം ചര്‍ച്ചകള്‍ തുടങ്ങണമെന്ന് സാമൂഹിക സുരക്ഷാ വിദഗ്ധന്‍ തകഷി ഓഷിയോയെ ഉദ്ധരിച്ച് നിക്കെയ് റിപ്പോര്‍ട്ടു ചെയ്തു.
