TRENDING:

'മാറിടം പരന്ന സ്ത്രീകള്‍ വിവാഹജീവിതത്തിന് അനുയോജ്യരല്ല' ടാന്‍സാനിയന്‍ പ്രസിഡന്റിനെതിരേ പ്രതിഷേധം

Last Updated:

'പരന്ന മാറിടമുള്ള സ്ത്രീകളെ കാണുമ്പോള്‍ അവര്‍ പുരുഷന്മാര്‍ ആണെന്ന് തെറ്റിദ്ധരിക്കും'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പരന്ന മാറിടമുള്ള വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ വിവാഹത്തിന് അനുയോജ്യരല്ലെന്ന് വിവാദ പ്രസ്താവനയുമായി ടാന്‍സാനിയന്‍ പ്രസിഡന്റ് സാമിയ സുലുഹു ഹസന്‍. ദേശീയ പുരുഷ ടീമിന്റെ റീജിയണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാമിയ സുലുഹു ഹസന്‍. 'പരന്ന മാറിടമുള്ള സ്ത്രീകളെ കാണുമ്പോള്‍ അവര്‍ പുരുഷന്മാര്‍ ആണെന്ന് തെറ്റിദ്ധരിക്കും' എന്ന് സാമിയ പറഞ്ഞു.
ടാന്‍സാനിയന്‍ പ്രസിഡന്റ് സാമിയ സുലുഹു ഹസന്‍
ടാന്‍സാനിയന്‍ പ്രസിഡന്റ് സാമിയ സുലുഹു ഹസന്‍
advertisement

വിവാഹം കഴിക്കണമെങ്കില്‍ ആകര്‍ഷണമുള്ള ഒരാളെ വേണം. ഒരുപാട് നേട്ടങ്ങളുള്ളവരായിരിക്കും വനിതാ ഫുട്‌ബോള്‍ താരങ്ങള്‍. എന്നാല്‍ ആ കഴിവുകളെല്ലാം ഇങ്ങനെയൊരു ഘട്ടം വരുമ്പോള്‍ അപ്രസക്തമാണെന്ന് അവര്‍ പറഞ്ഞു.

രാജ്യത്തിന് വേണ്ടി ട്രോഫികള്‍ സ്വന്തമാക്കുമ്പോള്‍ ഒരു രാജ്യമെന്ന നിലയില്‍ അഭിമാനിക്കും. എന്നാല്‍ അവരുടെ ഭാവി ജീവിതം പരാജയമായിരിക്കുമെന്ന് സാമിയ പറയുന്നു.

'പുരുഷ ഫുട്‌ബോള്‍ കളിക്കാര്‍ ആരെങ്കിലും വനിതാ ഫുട്‌ബോള്‍ താരങ്ങളെ ഭാര്യമാക്കാന്‍ തയ്യാറാകുമോ? ഇല്ലെന്നാണ് എനിക്ക് മനസ്സിലാകുന്നത്. അങ്ങനെ തയ്യാറായാല്‍ തന്നെ ഭാര്യയുമായി വീട്ടിലെത്തുമ്പോള്‍ നിങ്ങളുടെ അമ്മയോ ബന്ധുക്കളോ നിന്റെ ഭാര്യ സ്ത്രീ തന്നെയാണോ എന്നു ചോദിക്കും'' സാമിയ ഹസന്‍ പറഞ്ഞു.

advertisement

അറുപത്തിയൊന്നുകാരിയായ സാമിയയുടെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വനിതാ താരങ്ങളെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് പ്രമുഖര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
'മാറിടം പരന്ന സ്ത്രീകള്‍ വിവാഹജീവിതത്തിന് അനുയോജ്യരല്ല' ടാന്‍സാനിയന്‍ പ്രസിഡന്റിനെതിരേ പ്രതിഷേധം
Open in App
Home
Video
Impact Shorts
Web Stories