മുടിയുടെ കാര്യത്തിൽ അവൾ വളരെ ശ്രദ്ധാലുവാണെന്നതിൽ സംശയമില്ലെന്ന് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഞങ്ങളുടെ അന്വേഷണ പ്രകാരം ആ സ്ത്രീ തന്റെ മുടിയുടെ പരിചരണത്തിനായി ഒരുപാട് പണം ചിലവഴിച്ചിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു. "അവരുടെ മുടിയോട് അവർക് വലിയ വൈകാരിക ബന്ധമാണുണ്ടായിരുന്നത്."
നീളമുള്ള മുടിയുള്ളതിനാൽ പരാതിക്കാരി മുടി ഉൽപന്നങ്ങളുടെ പരസ്യത്തിലെ മോഡലുമായിരുന്നു. വിഎൽസിസി, പാന്റീൻ എന്നിവയ്ക്കായി അവൾ മോഡലിംഗ് ചെയ്തിട്ടുണ്ട്. എന്നാൽ എതിർ കക്ഷി നമ്പർ 2 (ഐടിസി ഹോട്ടൽ ലിമിറ്റഡ്) അവളുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി മുടി മുറിച്ചതിനാൽ, അവൾ ഏറ്റെടുത്ത ചുമതലകളും പണിയും നഷ്ടപ്പെടുകയും ഒരു വലിയ തുക നഷ്ടം സംഭവിക്കുകയും ചെയ്തു. അത് അവളുടെ ജീവിതരീതിയെ പൂർണ്ണമായും മാറ്റി മറിച്ചു. അറിയപ്പെടുന്ന മികച്ച മോഡലാകാനുള്ള അവളുടെ സ്വപ്നത്തെ തകർത്തു എന്നും ഉത്തരവിൽ പറയുന്നു. പരാതിക്കാരി തന്റെ മോഡലിംഗ് കരിയർ തുടരാൻ പദ്ധതിയിട്ടിരുന്നു. അത് പ്രധാനമായും മുടി ഉൽപന്നങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. കൂടാതെ അവർക്ക് സിനിമയിൽ അഭിനയിക്കാനുള്ള ഓഫർ ലഭിക്കുകയും ചെയ്തിരുന്നു.
advertisement
2018 ഏപ്രിൽ 12 നാണ് അവൾ മുടിവെട്ടാനായി ഹോട്ടൽ ഐടിസി മൗര്യയിലെ സലൂൺ സന്ദർശിച്ചത്. അന്നേ ദിവസം അവൾക്കൊരു ഇന്റർവ്യൂവിലും പങ്കെടുക്കാനുണ്ടായിരുന്നു. തന്റെ സ്ഥിരം ഹെയർ സ്റ്റൈലിസ്റ്റിന്റെ അഭാവത്തിൽ മറ്റൊരു ജീവനക്കാരിയെ സലൂൺ അവർക്കായി ഏർപ്പാടാക്കി. സ്ഥിരം ഹെയർ കെയർ ചെയ്യാറുള്ള ജീവനക്കാരിയുടെ അതേ സേവനം ഉറപ്പ് നൽകിയാണ് സലൂൺ മറ്റൊരു ഹെയർസ്റ്റൈലിസ്റ്റിനെ ഇവർക്കായി നൽകിയത്.
"ഏത് തരം ഹെയർ സ്റ്റൈൽ ആണ് എന്നത് ഞാൻ കൃത്യമായി വിവരിച്ചിരുന്നു. എന്നിട്ടും അബദ്ധം കാണിച്ചതിൽ ഞാൻ അത്ഭുതപ്പെട്ടു“ പരാതിക്കാരി പറഞ്ഞു. നാല് ഇഞ്ച് മാത്രം മുറിക്കാൻ പറഞ്ഞിടത്ത് നാല് ഇഞ്ച് മുടി മാത്രം തലയിൽ നിർത്തി ബാക്കിയെല്ലാം മുറിച്ചുമാറ്റി.
Also Read- പിറന്നാൾ കേക്കിലെ മെഴുകിതിരി ഊതിക്കെടുത്തുന്നതിനിടെ നടിയുടെ മുടിക്ക് തീപിടിച്ചു; വീഡിയോ വൈറൽ
സലൂൺ ജീവനക്കാർ അവൾക്ക് സൗജന്യമായി മുടി ചികിത്സ വാഗ്ദാനം ചെയ്തു എന്നും ഇത് അവളുടെ മുടിക്ക് കേടുപാടുകൾ വരുത്തി എന്നും പരാതിക്കാരൻ പറഞ്ഞു. " ഹെയർ ട്രീറ്റ്മെന്റ് കാരണം അവളുടെ തലയോട്ടിയിൽ ബേർണിങ് സെൻസേഷൻ അനുഭവപ്പെട്ടു. മുടി ചികിത്സയിൽ ഉപയോഗിക്കുന്ന രാസവസ്തു അവളുടെ തലയോട്ടിക്ക് സ്ഥിരമായ കേടുപാടുകൾ വരുത്തി,” കമ്മീഷൻ പറയുന്നു.
ഒരു മുതിർന്ന മാനേജ്മെന്റ് പ്രൊഫഷണലായി ജോലി ചെയ്യുകയും മാന്യമായ വരുമാനം നേടുകയും ചെയ്തിരുന്ന സ്ത്രീയായിരുന്നു അവരെന്ന് കമ്മീഷൻ സാക്ഷ്യപ്പെടുത്തുന്നു. "മുടി മുറിക്കുന്നതിൽ എതിർ കക്ഷിയുടെ അശ്രദ്ധ കാരണം അവൾ കടുത്ത മാനസിക തകർച്ചയ്ക്കും ആഘാതത്തിനും വിധേയയായി. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ ഒടുവിൽ ജോലി നഷ്ടപ്പെട്ടു. ഇതുകൂടാതെ, എതിർ കക്ഷി നമ്പർ 2 ന്റെ മുടി ചികിത്സയിലെ മെഡിക്കൽ അശ്രദ്ധ കാരണവും കുറ്റക്കാരനാണെന്ന് തെളിഞ്ഞു. അവളുടെ തലയോട്ടിയെ ട്രീറ്റ്മെന്റ് സാരമായി ബാധിച്ചു. ഇപ്പോഴും എതിർ കക്ഷി നമ്പർ 2 ലെ ജീവനക്കാരുടെ പിഴവ് കാരണം അവൾക്ക് അലർജിയും ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്,” ഉത്തരവിൽ പറയുന്നു.
അവളുടെ നീളമുള്ള മുടി പോയതിന് ശേഷം അവൾ കടുത്ത മാനസിക തകർച്ചയ്ക്ക് വിധേയയായിട്ടുണ്ടെന്നും ഐടിസി ഹോട്ടൽ ലിമിറ്റഡിന്റെ ഭാഗത്തുണ്ടായ പിഴവ് കാരണം, അവൾ ചെറിയതോ മിക്കവാറും മുടിയില്ലാത്തതോ ആയ സ്ത്രീ ആയി മാറിയെന്നും പരാതിക്കാരി പറഞ്ഞു.
"അവൾ കണ്ണാടിയിൽ സ്വയം നോക്കുന്നത് നിർത്തി ... കൂടെ അവളുടെ സാമൂഹിക പ്രവർത്തനങ്ങളും. അവൾ ഒരു കമ്മ്യൂണിക്കേഷൻ പ്രൊഫഷണലാണ്. മീറ്റിംഗുകളിലും സംവേദനാത്മക സെഷനുകളിലും പങ്കെടുക്കേണ്ടത് ആവശ്യമാണ്. എന്നാൽ ചെറിയ മുടി കാരണം അവൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. ശരിയല്ലാത്ത മുടിവെട്ടലിനുശേഷം മാനസിക തകർച്ചയും അതിനുശേഷമുള്ള പീഡനകരമായ മുടി ചികിത്സയും കാരണം അവൾക്ക് വരുമാന നഷ്ടം സംഭവിച്ചു. അവൾ തന്റെ ജോലിയും ഉപേക്ഷിച്ചു ... ഈ സംഭവത്തിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി അവൾ വേദനയും ആഘാതവും മാനസിക സംഘർഷവും അനുഭവിച്ചതായി തെളിയിക്കപ്പെട്ടു,”കമ്മീഷൻ അഭിപ്രായം രേഖപ്പെടുത്തി.
കേസിലെ പ്രതികൾ പരാതിക്കാരൻ അവകാശപ്പെട്ട നഷ്ടപരിഹാരം യാതൊരു അടിസ്ഥാനവുമില്ലാതെ ചുമത്തുന്നതാണെന്ന് വാദിച്ചിരുന്നു. നഷ്ടപരിഹാരത്തിനുള്ള ക്ലെയിം 3 കോടി രൂപയായി കണക്കാക്കുന്ന പരാതിയിൽ ഒരു അടിസ്ഥാനവും വ്യക്തമാക്കിയിട്ടില്ല. പരാതിക്കാരൻ ആരോപിക്കപ്പെട്ട അവകാശവാദം മനപൂർവ്വം ഊതിവീർപ്പിച്ചതാണ് എന്നായിരുന്നു പ്രതിഭാഗം വക്കീലിന്റെ വാദം.
