TRENDING:

Good News: ഒരു രൂപയ്ക്ക് ലഭിക്കുന്ന സാനിട്ടറി നാപ്കിൻ; വിതരണം ജൻ ഔഷധി കേന്ദ്രങ്ങളിൽ

Last Updated:

പ്രധാൻമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളിൽ 'സുധ' എന്ന പേരിലാണ് ഉപയോഗശേഷം നശിപ്പിക്കാവുന്ന (ബയോഡീഗ്രേഡബിൾ) സാനിറ്ററി നാപ്കിനുകൾ വിൽക്കുന്നത്. നിലവിൽ ഒരു സാനിറ്ററി പാഡിന്‍റെ വില രണ്ടര രൂപയാണെങ്കിലും ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ഒരു രൂപയ്ക്ക് ലഭ്യമാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആർത്തവ സമയത്ത് സ്ത്രീകൾക്ക് വ്യക്തിപരമായ ശുചിത്വം നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് ആവശ്യത്തിന് സാനിട്ടറി നാപ്കിനുകൾ വാങ്ങി ശേഖരിക്കാൻ കഴിയാത്ത പാവപ്പെട്ട യുവതികൾക്കും സ്ത്രീകൾക്കും. ആർത്തവസമയത്ത് ശുചിത്വം പാലിക്കാതിരുന്നാൽ ഗുരുതരമായ അണുബാധ ഉൾപ്പടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് അത് കാരണമാകും. ഈ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിനുകൾ നൽകുന്നു. പ്രധാൻമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളിൽ 'സുധ' എന്ന പേരിലാണ് ഉപയോഗശേഷം നശിപ്പിക്കാവുന്ന (ബയോഡീഗ്രേഡബിൾ) സാനിറ്ററി നാപ്കിനുകൾ വിൽക്കുന്നത്. നിലവിൽ ഒരു സാനിറ്ററി പാഡിന്‍റെ വില രണ്ടര രൂപയാണെങ്കിലും ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ഒരു രൂപയ്ക്ക് ലഭ്യമാകും.
advertisement

"ഒരു രൂപയ്ക്കാണ് സുധ എന്ന പേരിൽ ബയോഡീഗ്രേഡബിൾ സാനിട്ടറി നാപ്കിനുകൾ ലഭ്യമാക്കുന്നത്. ഈ നാപ്കിനുകൾ രാജ്യത്തൊട്ടാകെയുള്ള 5,500 ജൻ ഔഷധി കേന്ദ്രങ്ങളിൽ ലഭ്യമാണ്. നാപ്കിനുകളുടെ വില 60 ശതമാനം കുറച്ച മോദി സർക്കാർ, 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനം പാലിച്ചു. ഉൽപാദനച്ചെലവിൽ സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യാൻ നിർമ്മാതാക്കൾ തയ്യാറായതോടെയാണ് ഒരുരൂപയ്ക്ക് ഇത് വിൽക്കാൻ സാധിക്കുന്നത്. ഞങ്ങൾ വില കുറയ്ക്കുകയും സബ്സിഡി നൽകുകയും ചെയ്യും".

advertisement

- മൻസുഖ് മണ്ടാവിയ, കേന്ദ്രസഹമന്ത്രി 

'നഗ്ന ഫോട്ടോയെടുത്തത് വെറുതയല്ല'; ബോധവൽക്കരണ ക്യാംപെയ്നുമായി വനിതാ ക്രിക്കറ്റർ

കുറഞ്ഞ ചെലവിൽ സാനിറ്ററി നാപ്കിനുകൾ നൽകുന്നതിനുള്ള പദ്ധതി 2018 മാർച്ചിൽ കേന്ദ്ര സർക്കാർ ആരംഭിച്ചു. 2018 മെയ് മുതൽ ജൻ ഔഷധി കേന്ദ്രങ്ങളിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കിയിരുന്നു. 2.2 കോടി സാനിറ്ററി നാപ്കിനുകളാണ് ഒരു വർഷത്തിൽ വിറ്റഴിച്ചത്. ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനാൽ വിൽപ്പന ഇരട്ടിയാകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. നിലവിൽ വിപണിയിലുള്ള മറ്റ് സാനിറ്ററി നാപ്കിനുകളേക്കാൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നത്, ആർത്തവസമയത്ത് വ്യക്തിശുചിത്വം പാലിക്കാൻ സ്ത്രീകളെ കൂടുതലായി പ്രേരിപ്പിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Life/
Good News: ഒരു രൂപയ്ക്ക് ലഭിക്കുന്ന സാനിട്ടറി നാപ്കിൻ; വിതരണം ജൻ ഔഷധി കേന്ദ്രങ്ങളിൽ