TRENDING:

പരുമല പമ്പാ കോളജിൽ SFI വനിതാ ആധിപത്യം; മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയം

Last Updated:

14 സീറ്റുകളിലും വനിതകളായിരുന്നു നാമനിർദേശ പത്രികകൾ നൽകിയിരുന്നത്. എതിർ സ്ഥാനാർഥികൾ ആരും ഇല്ലാത്തതിനാൽ മുഴുവൻ പേരും വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: എം ജി സർവകലാശാലയ്ക്ക് (MG University) കീഴിലെ കോളജുകളിൽ 15ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരുമല പമ്പാ കോളജിൽ (Parumala Pampa College) മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐക്ക് (SFI) വിജയം. 14 സീറ്റുകളിലും വനിതകളായിരുന്നു നാമനിർദേശ പത്രികകൾ നൽകിയിരുന്നത്. എതിർ സ്ഥാനാർഥികൾ ആരും ഇല്ലാത്തതിനാൽ മുഴുവൻ പേരും വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
advertisement

ജിഷ എൽസ ജോർജ് (ചെയർപേഴ്സൺ), ഫെബ മറിയം മോനച്ചൻ (ജനറൽ സെക്രട്ടറി), വി അഞ്ജന (വൈസ് ചെയർപേഴ്സണ്‍) അഖില, കാവ്യ മധു (യൂണിവേഴ്സിറ്റി കൗൺസിലേഴ്സ്), ഗ്രീഷ്മ. കെ (മാഗസിൻ എഡിറ്റർ), ഷെറീന സാമുവൽ (ആർട്സ് ക്ലബ് സെക്രട്ടറി), ശ്രീലക്ഷ്മി, നീതു (വനിതാ പ്രതിനിധികൾ), ഒന്നാം വർഷ പിജി റെപ്പ് പാർവതി, രണ്ടാം വർഷ പിജി റെപ്പ് ആർ ഗ്രീഷ്മ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

വിജയികളെ ഹാരമണിയിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. തുടർച്ചയായ 25 ാം വർഷമാണ് പരുമല പമ്പാ കോളജിൽ എസ്എഫ്ഐ വിജയിക്കുന്നത്.

advertisement

ന്യൂനമർദം; ഇന്നു മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ (Low Pressure) സ്വാധീനത്തിൽ ഇന്നുമുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഇന്നു മുതൽ തിങ്കളാഴ്ച വരെയാണ് മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും കൂടുതൽ മഴ ലഭിക്കുക.

ശ്രീലങ്കൻ തീരുത്തുനിന്ന് 360 കിലോമീറ്റർ തെക്കു പടിഞ്ഞാറായാണ് ഇപ്പോൾ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. ഇത് അതിതീവ്ര ന്യൂനമർദമായി രൂപം പ്രാപിച്ച് തമിഴ്നാടിന്റെ വടക്കു ഭാ​ഗത്തേക്ക് നീങ്ങാനാണ് സാധ്യത. കന്യാകുമാരി, തമിഴ്നാട് തീരങ്ങളിലും പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിലും മത്സ്യബന്ധനത്തിനു പോകുന്നത് സുരക്ഷിതമല്ലെന്നും അധികൃതർ അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വരും ദിവസങ്ങളിൽ മഴയോടൊപ്പം കേരള തീരത്ത് കാറ്റിനും സാദ്ധ്യതയുണ്ട്. ഏപ്രിലിൽ കൂടുതൽ മഴ ലഭിക്കും. മാർച്ച് ഒന്നു മുതൽ മേയ് 31 വരെയുള്ള വേനൽക്കാലത്ത് ശരാശരി 361.5 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇത്തവണ ഇതിനെക്കാൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ പകൽ സമയങ്ങളിൽ ചൂടും രാത്രിയും പുലർച്ചെയും കടുത്ത തണുപ്പുമാണ്. രാത്രിയിൽ വടക്കുകിഴക്കൻ ഭാഗത്തുനിന്ന് തണുത്ത വായുപ്രവാഹം ഉണ്ടാകുന്നതുകൊണ്ടാണ് തണുപ്പ് അനുഭവപ്പെടുന്നത്. അതിനും മാറ്റംവരും.

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
പരുമല പമ്പാ കോളജിൽ SFI വനിതാ ആധിപത്യം; മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയം
Open in App
Home
Video
Impact Shorts
Web Stories