also read :'ബാബറി മസ്ജിദ് തകർത്തതിന് ഹിന്ദുക്കൾക്ക് സുപ്രീംകോടതിയുടെ സമ്മാനം'; അയോധ്യ കേസിൽ ആദ്യ റിവ്യൂ ഹർജി
ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയാണ് ശിവാംഗി. അച്ഛനും അമ്മയും നേവിയുമായി ബന്ധമുള്ളവർ. വിശാഖപട്ടണത്ത് ഇന്ത്യൻ നേവിയിൽ കമാൻഡറാണ് അച്ഛൻ ഗ്യാൻ സ്വരൂപ്. നേവി സ്കൂളിൽ അധ്യാപികയാണ് അമ്മ കൽപ്പന. ഇതാണ് ശിവാംഗിയെയും നേവിയിലേക്ക് എത്തിക്കുന്നത്. എംടെക് പഠനം ഉപേക്ഷിച്ചാണ് ശിവാംഗി നേവിയിലേക്ക് എത്തുന്നത്.
ഏഴിമല നേവൽ അക്കാദമിയിലെ ആദ്യ വനിത ബാച്ചിലെ അംഗമാണ് ശിവാംഗി. കൊച്ചി നേവൽ ബേസിൽ 6 മാസം പരിശീലനം പൂർത്തിയാക്കിയിരുന്നു. ഇനി ഹൈദരാബാദിലെ ദിഡിഗൽ എയർഫോഴ്‌സ് അക്കാദമിയിലാണ് തുടർ പരിശീലനം.
advertisement
വിംഗ്സ് ബാഡ്ജ് ലഭിച്ചതോടെ ഡോർനിയർ വിമാനങ്ങൾ പറത്താനാവും. ശിവാംഗിയുടെ ബാച്ചിലുള്ള ശുഭാംഗി, ദിവ്യ എന്നിവർ ഡിസംബർ 21-ന് പരിശീലനം പൂർത്തിയാക്കും. ആദ്യ വനിതാ ഓഫീസേഴ്സ് ആയി ആസ്ത ഷേഗൽ, രൂപ എ, ശക്തിമയ എസ് എന്നിവരെയും തെരെഞ്ഞെടുത്തിട്ടുണ്ട്.
നേവിയുടെ ആദ്യ വനിത പൈലറ്റായതിൽ അഭിമാനമുണ്ടെന്ന് ശിവാംഗി പറഞ്ഞു. പരിശീലനത്തിലുടനീളം ശിവാംഗി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് വൈസ് അഡ്മിറൽ കെ കെ ചൗളയും പറഞ്ഞു.
