ഗര്‍ഭിണിയാകുന്നതിന് വളരെ പ്രധാനപ്പെട്ട ചില സപ്ലിമെന്റുകള്‍ കഴിക്കാന്‍ അമ്മയ്ക്ക് ഡോക്ടര്‍ ഫിലിപ്പ് മിച്ചല്‍ നിര്‍ദേശം നല്‍കിയില്ലെന്നതാണ് 20കാരിയുടെ കോടതിയിലെ അവകാശവാദം. സ്പൈന ബൈഫിഡ തന്റെ കുഞ്ഞിനെ ബാധിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ ഫോളിക് ആസിഡ് കഴിക്കണമെന്ന് ഡോക്ടര്‍ തന്റെ അമ്മ കരോലിനിനോട് പറഞ്ഞിരുന്നെങ്കില്‍, അവർ ഗര്‍ഭധാരണം ഒഴിവാക്കുമായിരുന്നുവെന്നും എവി ആരോപിച്ചു. താന്‍ ഒരിക്കലും ജനിക്കേണ്ടിയിരുന്നില്ലെന്നും അവള്‍ കോടതിയിൽ പറഞ്ഞു.
ഇന്നലെ ലണ്ടന്‍ ഹൈക്കോടതിയില്‍ ജഡ്ജി റോസലിന്‍ഡ് കോ ക്യുസി എവിയുടെ വാദത്തെ പിന്തുണയ്ക്കുകയും അവര്‍ക്ക് വലിയ തുക നഷ്ടപരിഹാരം നല്‍കണമെന്ന് വിധി പ്രസ്താവിക്കുകയും ചെയ്തു. എവിയ്ക്ക് നൽകേണ്ട തുക ഇതുവരെ കണക്കാക്കിയിട്ടില്ലെന്ന് അവളുടെ അഭിഭാഷകര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത് എവിയുടെ ചികിത്സാ ചെലവിന് അത്യാവശ്യമായതിനാല്‍ വലിയൊരു തുക ആയിരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഭിന്നശേഷിക്കാരും മികച്ച ശാരീരികക്ഷമതയുള്ളവരുമായും മത്സരിച്ചിട്ടുള്ള എവി ഷോജമ്പിംഗാണ് കരിയറായി തിരഞ്ഞെടുത്തിരിക്കുന്നത്.
advertisement
ഗര്‍ഭധാരണത്തിന് മുമ്പ് ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എവിയുടെ അമ്മയായ കരോലിനിനോട് ഡോ. മിച്ചല്‍ പറഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ആ സമയം ഗര്‍ഭധാരണം വേണ്ടെന്ന് വെയ്ക്കുകയും പകരം തികച്ചും ആരോഗ്യമുള്ള മറ്റൊരു കുഞ്ഞിനെ പ്രസവിക്കാൻ അവർ തയ്യാറെടുക്കുമായിരുന്നുവെന്നും, ജഡ്ജി കൂട്ടിച്ചേര്‍ത്തു.
50-കാരിയായ കരോലിന്‍ 2001 ഫെബ്രുവരിയില്‍ ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കാനുള്ള തന്റെ പ്ലാനിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡോ. മിച്ചലിനെ കാണാന്‍ പോയിരുന്നതായി കഴിഞ്ഞ മാസം വിചാരണയ്ക്കിടെ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ച്ചയിൽ ഡോക്ടറുടെ ഉപദേശം ലഭിക്കുന്നതു വരെ അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. അപ്പോയിന്റ്‌മെന്റ് സമയത്ത് ഫോളിക് ആസിഡിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടും, സ്പൈന ബിഫിഡ പ്രതിരോധത്തില്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ മിച്ചല്‍ തന്നോട് പറഞ്ഞിട്ടില്ലെന്ന് കരോലിന്‍ അവകാശപ്പെട്ടു.
ഡോ. മിച്ചല്‍ കരോലിന് ശരിയായ നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിൽ വേഗത്തില്‍ ഗര്‍ഭം ധരിക്കില്ലായിരുന്നുവെന്ന് റോഡ്വേ പറഞ്ഞു. അവള്‍ തന്റെ ഗര്‍ഭധാരണം താല്‍ക്കാലികമായി നിര്‍ത്തി, ഫോളിക് ആസിഡ് ചികിത്സയുടെ ഒരു കോഴ്‌സ് ആരംഭിക്കുകയും പിന്നീട് ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നുവെന്നും അവള്‍ അവകാശപ്പെട്ടു.